Connect with us

Hi, what are you looking for?

CHUTTUVATTOM

നെ​ല്‍​വ​യ​ല്‍ നി​ക​ത്ത​ൽ; ജെ​സി​ബി​യും ടി​പ്പ​റും പി​ടി​കൂ​ടി പോലീസ്

കോതമംഗലം: നിര്‍ദ്ദിഷ്ട തങ്കളം നാലുവരി പാതയുടെ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് നെല്‍വയല്‍ നികത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. തങ്കളം ലോറി സ്റ്റാന്‍ഡിന് സമീപം തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ച് രാത്രിയില്‍ മണ്ണിട്ട് വയല്‍ നികത്തിയ ജെസിബിയും രണ്ട് ടോറസ് ലോറികളും പോലീസ് പിടികൂടി.

തങ്കളം ലോറി സ്റ്റാന്‍ഡ് കഴിഞ്ഞ് പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ പ്രധാന ജംഗ്ഷന്‍ കഴിഞ്ഞ് ഇരുവശത്തുമായിട്ടാണ് നെല്‍പ്പാടം നികത്തുവാന്‍ ശ്രമം നടത്തിയത്.തണ്ണീര്‍ത്തട നിയമം കാറ്റില്‍പറത്തി ലോഡുകണക്കിന് മണ്ണാണ് നിക്ഷേപിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പട്രോളിംഗിനിടെ പോലീസ് എത്തി രണ്ട് ടോറസും ഒരു ജെസിബിയും പിടികൂടി റിപ്പോര്‍ട്ട് ജില്ലാകളക്ടര്‍ക്ക് കൈമാറുകയായിരുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യു അധികൃതര്‍ ഇന്നലെ എത്തി നെല്‍വയല്‍ നികത്തുന്ന സ്ഥല ഉടമകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. നികത്തുന്ന ഭാഗത്ത് നെറ്റ് സ്ഥാപിച്ചിരിക്കുന്നതു കൊണ്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പകല്‍ പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍പ്പെടില്ല.

You May Also Like

NEWS

കോതമംഗലം: പുഴകളും ജലാശയങ്ങളും നിറഞ്ഞ നാടായ കോതമംഗലത്ത് കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്ന ഡിവൈഎഫ്‌ഐയുടെ മാതൃകാപരമായ പദ്ധതി വിജയം. മുങ്ങിമരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സൗജന്യമായാണ് ഡിവൈഎഫ്‌ഐ നീന്തല്‍...

CHUTTUVATTOM

കോതമംഗലം: ലഹരി മുക്ത ബാല്യം, ലഹരി മുക്ത ഭാരതം, കളിക്കളമാണ് ലഹരി എന്ന സന്ദേശവുമായി അങ്കമാലി കല്ലറക്കല്‍ ഫൗണ്ടേഷനും സ്പര്‍ശനം ആര്‍ട്‌സും സംയുക്തമായി നടത്തി വരുന്ന വേള്‍ഡ് കപ്പ് കൗണ്ട് ഡൗണ്‍ ഷോയ്ക്ക്...

NEWS

കോതമംഗലം: നഗരസഭാ പരിധിയിലെ ചേലാട് ഭാഗത്ത് റോഡരികില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. ചേലാട് പാല്‍ സൊസൈറ്റിക്ക് സമീപത്താണ് പ്ലാസ്റ്റിക്ക് കാരി ബാഗിലാക്കി മാലിന്യം തള്ളിയിരിക്കുന്നത്. മാലിന്യത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് പരിസരവാസികള്‍ക്ക് ദുരിതമാകുന്നു. റോഡിനോട്...

CHUTTUVATTOM

കോതമംഗലം: വാട്ടർ അതോററ്റി പൈപ്പ് പൊട്ടി വെള്ളവും ചെളിയും വ്യാപാര സ്ഥാപനങ്ങളിൽ കയറി. കോതമംഗലം സബ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ എട്ടേകാലോടെയാണ് സംഭവം.ജലവിതരണ പൈപ്പ് പൊട്ടി ശക്തമായി വെള്ളവും ചെളിയും വ്യാപര സ്ഥാപനങ്ങളുടെ...

ACCIDENT

ബെംഗളൂരു: കർണാടകയിൽ മതിൽ ഇടിഞ്ഞ് വീണ് കേരളത്തിൽ നിന്നുള്ള കുടുംബശ്രീയുടെ വിനോദയാത്ര സംഘത്തിലെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. ബെംഗളൂരു...

NEWS

പെരുമ്പാവൂര്‍: ഒക്കലില്‍ യുവാവ് മുങ്ങി മരിച്ചു. പെരിയാറിന്റെ തീരത്ത് താന്നിപ്പുഴ റെയില്‍വേ പാലത്തിന് സമീപം പറമ്പത്ത് കടവില്‍ ചൂണ്ടയിടാന്‍ പോയ യുവാവിനെ പുഴയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. താന്നിപ്പുഴ കിഴക്കാപുറത്തുകൂടി ജയന്റെ മകന്‍...

ACCIDENT

പോത്താനിക്കാട്: ആയങ്കരയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ജനതാലൈബ്രറി മന്ദിരം ഇടിച്ചുതകര്‍ത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. പോത്താനിക്കാട് നിന്ന് വണ്ണപ്പുറം ഭാഗത്തേക്ക് പോവുകയയിരുന്ന വണ്ണപ്പുറം വെള്ളികുളം സ്വദേശി അനസ് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്....

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

ACCIDENT

പെരുമ്പാവൂര്‍:പെരിയാര്‍വാലി കനാലില്‍ ഒഴുക്കില്‍പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. അശമന്നൂര്‍ കെഎംപി കോളേജ് നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ മലപ്പുറം സ്വദേശി അജ്മല്‍ (21), കൊല്ലം സ്വദേശി അജ്സല്‍ (21) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത്...

CRIME

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിലെ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തിലെ സിസിടിവി ദൃശ്യം ലഭിച്ചു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ യോഗം സംഘടിപ്പിച്ചു.അടിപിടിക്കേസില്‍ പരിക്കേറ്റ് വന്നയാളെ കാണാനെത്തിയ തൃക്കാരിയൂര്‍ സ്വദേശി അനീഷ് ആണ് നേഴ്സിംഗ് അസിസ്റ്റന്റ്...

NEWS

കോതമംഗലം: ബ്രൗണ്‍ഷുഗറുമായി അസം സ്വദേശി കോതമംഗലത്ത് പിടിയില്‍. അബു ഹനീഫ് (43) ആണ് പിടിയിലായത്. 6.669 ഗ്രാം ബ്രൗണ്‍ ഷുഗറും, 38,500 രൂപയും പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. കോഴിപ്പിള്ളി ഭാഗത്ത് നടത്തിയ...

NEWS

കോതമംഗലം: പെരിയാർവാലിയുടെ ഭൂമി കയ്യേറി റിസോർട്ട് ഉടമകൾ കനാൽ നിർമ്മാണം നടത്തിയതായി പരാതി.നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും മണ്ണെടുത്ത ഭാഗം നികത്താനും പെരിയാർവാലി അധികൃതർ നോട്ടീസ് നൽകി.കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാടിന് സമീപം പെരിയാറിന് ചേർന്ന്...

error: Content is protected !!