Connect with us

Hi, what are you looking for?

NEWS

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ വൈദ്യുതി ബില്ലുകൾ കത്തിച്ച് ആം ആദ്മി പാർട്ടി

കോതമംഗലം :വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി ആം ആദ്‌മി പാർട്ടി നടത്തുന്ന തുടർ പ്രക്ഷോപങ്ങളുടെ ഭാഗമായി കീരംപാറ, പിണ്ടിമന മണ്ഡലം കമ്മിറ്റികൾ സംയുക്തമായി കീരംപാറ മുതൽ ചേലാട് വരെ പന്തം കൊളുത്തി പ്രകടനം നടത്തി. തുടർന്ന് നൂറുകണക്കിന് കണക്കിന് വൈദ്യുതി ബില്ലുകൾ കീരംപാറ കെ എസ് ഇ ബി ഓഫീസിന് മുന്നിൽ കത്തിച്ചാണ് പ്രവർത്തകർ വേറിട്ട പ്രതിക്ഷേധം നടത്തിയത്.
ആം ആദ്മി പാർട്ടി കീരംപാറ പഞ്ചായത്ത് പ്രസിഡൻറ് മത്തായി പീച്ചിക്കരയുടെ ആദ്യ ക്ഷതയിൽ നടന്ന പ്രതിഷേധം കീരംപാറയിൽ ആം ആദ്മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം മുൻസെക്രട്ടറി വിജോയി പുളിക്കൽ ഉത്ഘാടനം ചെയ്തു. വൈദ്യുതി ചാർജ് വർദ്ധനവ് അടിയന്തിരമായി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ജോൺസൻ കറുകപ്പിള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. അന്യായമായി വൈദ്യുതി ചാർജ് വർദ്ധനവ് കേരളജനതയോടുള്ള വെല്ലുവിളിയാണന്ന് അദ്ദ്ദേഹം പറഞ്ഞു.
ചേലാട് നടന്ന സമാപന സമ്മേളനത്തിൽ പാർട്ടി പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി മുൻ ജില്ലാ കമ്മറ്റിയംഗം രവി കീരംപാറ മുഖ്യ പ്രഭാഷണം നടത്തി. കുമാരൻ സീ .കെ, ഷോജി കണ്ണമ്പുഴ, സാബു കുരിശിങ്കൽ ,ജോൺ ഒവലകുടി എന്നിവർ പ്രസംഗിച്ചു.

സക്കറിയാസ് കൂട്ടുങ്കൽ,രാജപ്പൻ നേര്യമംഗലം,മനോജ് നെല്ലിമറ്റം,സുരേഷ് ഐ എസ്,ചെറിയാൻ കെളമ്പേൽ,
ശാന്തമ്മ ജോർജ്,ഷിബു തങ്കപ്പൻ,റെജി ജോർജ്, ജോൺ ജോസഫ്, ചന്ദ്രൻ കെ.എസ്, അനിഷ് കുട്ടമ്പുഴ,
ഏല്യാസ് ചേലാട്, കുഞ്ഞി തൊമ്മൻ,ബാബു പീച്ചാട്ട്,ലാലു മാത്യു ,ബെന്നി പുതുക്കയിൽ
സജി തോമസ് , വറുഗീസ് കെ.സി, ജോസഫ് ചെങ്കര എന്നിവർ നേതൃത്വം നൽകി.

You May Also Like

CHUTTUVATTOM

കോതമംഗലം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചിരുന്ന കോതമംഗലം മണ്ഡലത്തിലെ 20 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി മുന്‍ എംഎല്‍എ...

ACCIDENT

കോതമംഗലം: കോട്ടപ്പടിയില്‍ ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സ കഴിഞ്ഞ് വിശ്രമലായിരുന്ന പിഞ്ചുകുഞ്ഞിന് അണുബാധയെ തുടര്‍ന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേല്‍ഭാഗത്തുവീട്ടില്‍ ലിജു- എല്‍ബി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ബില്‍ഗ മറിയം ലിജു (2)...

CHUTTUVATTOM

കോതമംഗലം: റിമാന്‍ഡിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോതമംഗലം കോടതിയില്‍ തിങ്കളാഴ്ച പോലീസ് പ്രൊഡക്ഷന്‍ വാറന്റിന് അപേക്ഷ നല്‍കും. കോതമംഗലം, ഊന്നുകല്‍ എസ്എച്ച്ഒമാരെ വെല്ലുവിളിച്ച രണ്ട് കേസിൽ കുട്ടമ്പുഴ എസ്എച്ച്ഒ എ. ഷൈന്‍കുമാറിനാണ്...

CHUTTUVATTOM

കോതമംഗലം: പാലമറ്റം മഹാദേവ-നരസിംഹസ്വാമിക്ഷേത്രത്തില്‍ കവര്‍ച്ച. ഓഫീസ് മുറി കുത്തിതുറന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന വിലമതിക്കുന്ന വിളക്കുകളും ഓട്ടുരുളികളും മോഷ്ടിച്ചു. ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച ദീപസ്തംഭം ഉള്‍പ്പെടെ വലിയ 8 വിളക്കുകളും 6...

CHUTTUVATTOM

കോതമംഗലം: മഴയും പ്രകൃതിയും സാഹസികതയും ഒരുമിച്ചുചേർന്ന കോതമംഗം മൺസൂൺ മാജിക് ഫെസ്റ്റിന് സമാപനം. സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷതവഹിച്ചു. ഡീൻ കുര്യാക്കോസ് എംപി...

CHUTTUVATTOM

കീരംപാറ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കീരംപാറ യൂണിറ്റ് വ്യാപാരിദിനം ആഘോഷിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ ജിജി എളൂരിന്റെഅധ്യക്ഷത വഹിച്ച് പതാക ഉയർത്തി. സെക്രട്ടറി ജോർജ് കുര്യൻ,ട്രഷറർ ബേസിൽ തൊണ്ടുങ്കൽ,വൈസ് പ്രസിഡന്റ്‌ ബിനു വാഴത്തോട്ടം,വനിതാ...

ACCIDENT

കൊതമംഗലം: ഇളമ്പ്ര ഭാഗത്ത് പെരിയാര്‍ വാലി കനാലിലേക്ക് കാര്‍ മറിഞ്ഞു. ഡ്രൈവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇളമ്പ്ര കവലയില്‍നിന്ന് കണ്ണംകുളം-മറ്റത്തിപീടിക കനാല്‍ ബണ്ട് റോഡില്‍ ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. വെണ്ടുവഴി സ്വദേശി വിഷ്ണു...

CHUTTUVATTOM

കോതമംഗലം: ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി പരിശ്രമിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ശ്രീരാമ വിലാസം ചവളർ സൊസൈറ്റി കോതമംഗലം യൂണിയൻ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു...

CHUTTUVATTOM

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് നേതൃത്വത്തിൽ സംഘടിപ്പിച്ച വ്യാപാരി ദിനാഘോഷങ്ങളിൽ യൂണിറ്റ് പ്രസിഡന്റ്ഇ .എം ജോണി ഉദ്ഘാടനം ചെയ്ത് പതാക ഉയർത്തി. ടൗൺ യൂണിറ്റ് സെക്രട്ടറി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റൈഡ് ആവേശമായി. ഹാങ്ങ്‌ ഔട്ട്‌ റൈഡേഴ്സ് ക്ലബ് അംഗങ്ങൾ ഉൾപ്പെടെ നൂറോളം റൈഡർമാർ പങ്കെടുത്തു. കസ്റ്റംസ്ഡെപ്യൂട്ടി കമ്മീഷണർ...

CHUTTUVATTOM

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. തങ്കളം ജവഹര്‍ കോളനി കരോട്ടുപുത്തന്‍പുര മുഹമ്മദ് മുനീര്‍ (സെബാട്ടി -32) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍...

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ – നേര്യമംഗലം റോഡില്‍ പെരിയാര്‍ നീന്തി കടന്ന് ഇക്കരെ എത്തുന്ന കാട്ടാന കൂട്ടങ്ങളെ തുരത്താന്‍ വനപാലക സംഘം എത്തി. തട്ടേക്കാട് പക്ഷി സങ്കേതം വനമേഖലയില്‍ നിന്നും നേര്യമംഗലം വനമേഖലയില്‍ നിന്നും...

error: Content is protected !!