Connect with us

Hi, what are you looking for?

NEWS

ദേശീയപാതയില്‍ പട്ടാപ്പകല്‍ കാട്ടാനയിറങ്ങി

കോതമംഗലം: നേര്യമംഗലത്ത് ദേശീയപാതയില്‍ പട്ടാപ്പകല്‍ കാട്ടാനയിറങ്ങിയത് ഗതാഗതം തടസപ്പെടുത്തുകയും പരിഭ്രാന്തി പരത്തുകയും ചെയ്തു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വില്ലാഞ്ചിറ ഇറക്കത്തില്‍ ഇടുക്കി റോഡ് ജംഗ്ഷനിലാണ് കാട്ടാനയിറങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് റോഡിന് മുകളിലെ വനത്തില്‍ നിന്നെത്തിയ കൊമ്പന്‍ റോഡരികില്‍ തങ്ങിയതോടെ ദേശീയപാതയിലും ഇടുക്കി റോഡിലും ഗതാഗതം തടസപ്പെട്ടത് പ്രദേശവാസികളിലും യാത്രക്കാര്‍ക്കിടയിലും പരിഭ്രാന്തി ഉയര്‍ത്തി.

വികസനത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് മതില്‍ തീര്‍ത്തതിനാല്‍ ദേശീയപാതയുടെ മറുവശത്തേക്കു പോകാന്‍ ആനയ്ക്ക് കഴിഞ്ഞില്ല. തിരികെ മുകളിലേക്ക് കയറിയ ആന കാട്ടില്‍ തങ്ങുകയാണ്. വില്ലാഞ്ചിറയിലും നേര്യമംഗലം പാലത്തിനു സമീപം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുന്നിലും പകലും രാത്രിയും കാട്ടാനകള്‍ തമ്പടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുന്നില്‍ മൂന്ന് ആനകള്‍ പനകള്‍ മറിച്ചിട്ട് മണിക്കൂറുകള്‍ തീറ്റയാക്കിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. ദേശീയപാതയിലും ഇടുക്കി, കാഞ്ഞിരവേലി റോഡുകളിലും യാത്രക്കാര്‍ക്ക് പകല്‍ പോലും ഭയാശങ്കയില്ലാതെ കടന്നുപോകാന്‍ കഴിയാത്ത സ്ഥിയാണുള്ളത്..

You May Also Like

CHUTTUVATTOM

കോതമംഗലം: എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആദ്യ നിവേദനമായി പഴയ ആലുവ – മൂന്നാർ രാജപാത തുറന്നുകൊടുക്കണമെന്ന ആവശ്യവുമായി ഷിബു തെക്കുംപുറം മുഖ്യമന്ത്രി വി . ഡി . സതീശനെയും വനവകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ ജനവിശ്വാസം ഏറ്റുവാങ്ങി യുഡിഎഫ് നേതാവും ജില്ലാ കൺവീനറുമായ ഷിബു തെക്കുംപുറം ഇന്ന് നിയമസഭയിൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ പ്രോടേം സ്പീക്കർ ജി. സുധാകരൻ...

CHUTTUVATTOM

പെരുമ്പാവൂര്‍: കവര്‍ച്ച കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മാറംപിള്ളി മുടിക്കല്‍ തുകലില്‍ ഉവൈസ് (40)നെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന്റെ...

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി വിക്ടറി ലൈബ്രറി ആന്റ് റൂമില്‍ നടന്ന വായനകളരി സമാപിച്ചു. സമാപന സമ്മേളനം കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വായനകളരിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ ലൈബ്രറി...

CHUTTUVATTOM

കോതമംഗലം: സാമൂഹ്യ വിരുദ്ധരുടെ ആവാസ മേഖലയായി ഭൂതത്താന്‍കെട്ട്. പ്രദേശത്ത് മദ്യപിച്ച ശേഷം മദ്യകുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണ്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഇവിടെ ലഹരി ഉപയോഗിക്കുന്നതായി പരാതിയുണ്ട്. പ്രദേശത്ത് തമ്പടിക്കുന്നതില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണെന്നും പ്രദേശവാസികള്‍...

CHUTTUVATTOM

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീര്‍ മെമോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ ലോക ജൈവ വൈവിധ്യ ദിനാചരണവും പ്രമുഖ വ്യക്തികളെ ആദരിക്കലും നടത്തി. കോതമംഗലം മെന്റര്‍ അക്കാഡമി ഹാളില്‍ നടന്ന പരിപാടി...

CHUTTUVATTOM

കോതമംഗലം: തമിഴ്‌നാട് മാതൃകയില്‍ കേരളത്തിലെ മദ്യശാലകളുടെ ദൂരപരിധി ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുശ്മശാനങ്ങള്‍ എന്നിവയില്‍ നിന്നും 200 മീറ്ററായി പുനഃസ്ഥാപിക്കണമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം രൂപത നേതൃത്വസംഗമം സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. കത്തീഡ്രല്‍...

CHUTTUVATTOM

കോതമംഗലം: സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ താലൂക്കില്‍ നടത്തിയ നിക്ഷേപ സമാഹരണത്തില്‍ ഇതര വിഭാഗത്തില്‍ പോത്താനിക്കാട് റീജണല്‍ റൂറല്‍ സഹകരണ ബാങ്ക് വാരപ്പെട്ടി ഒന്നാം സ്ഥാനം നേടി. ബാങ്ക് പ്രസിഡന്റ് എം.എസ്.അലിയാര്‍, സെക്രട്ടറി...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് വൃദ്ധ മരിച്ച സംഭവത്തിൽ ബാക്ടിരിയയുടെ ഉറവിടം കണ്ടെത്താൻ തീവ്രശ്രമവുമായി ആരോഗ്യവകുപ്പ്.കൃഷിയിടങ്ങളിലെ പണികള്‍ ഉള്‍പ്പടെ ചെയ്യുന്ന 73 കാരിയാണ് അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: ചേലാട്-മാലിപ്പാറ റോഡില്‍ വിവിധ സ്ഥലങ്ങളിലായി പൈപ്പ് പൊട്ടി കുടിവെള്ള ചോര്‍ച്ച. മാലിപ്പാറ ലൈബ്രറിപ്പടി, നാടോടി പാലത്തിന് സമീപം, ഡെന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ ഒരു മാസത്തിലേറെയായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുകയാണ്. രണ്ടുവര്‍ഷം...

CRIME

മൂവാറ്റുപുഴ: വിസ തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റില്‍. ആലുവ കീഴ്മാട് എരുമത്തല സ്വദേശി ഉമാപറമ്പില്‍ വിജയ് (45)നെ യാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെകടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്....

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ സമീപ ദിവസങ്ങളില്‍ മോഷണം പെരുകുന്നെന്ന പരാതിയുമായി നാട്ടുകാര്‍. ഞായറാഴ്ച രാത്രി പൈങ്ങോട്ടൂര്‍ വടക്കേക്കര ഷാജിയുടെ വീട്ടില്‍നിന്ന് മൂന്ന് പവന്റെ സ്വര്‍ണ മാല മോഷ്ടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഒരാഴ്ച മുന്‍പ്...

error: Content is protected !!