Connect with us

Hi, what are you looking for?

NEWS

എം. എ. കോളേജിൽ അഖില കേരള നാടൻ പാട്ട് മത്സരം നടന്നു, എറണാകുളം മഹാരാജാസ് കോളേജ് വിജയികൾ 

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണമസ്)കോളേജ് മലയാളവിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മാതൃഭാഷാവാരാഘോഷത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി “പലമ – ഒത്തു പാടൽ” അഖില കേരള നാടൻ പാട്ട് മത്സരം സംഘടിപ്പിച്ചു. കേരളത്തിൻ്റെ തനതു വാദ്യങ്ങളും, പാട്ടുകളുമായി വിവിധ കലാലയങ്ങളിൽനിന്നുള്ള 60 വിദ്യാത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. കേരള ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവും കാഞ്ഞൂർ നാട്ടുപൊലിമ നാടൻപാട്ടുപുരയുടെ ഡയറക്ടറുമായ പ്രശാന്ത് പങ്കൻ, കേരള സംസ്ഥാന ഫോക്‌ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാര ജേതാവ് രാജി വി ബി , ഗ്രാമീണർ ഫോക് ആർട്ട് ആൻ്റ് ക്രാഫ്റ്റ് ഗ്രൂപ്പ് കോ-ഓർഡിനേറ്ററായ വിഷ്ണു അശോകൻ എന്നിവർ മത്സരത്തിൻ്റെ വിധികർത്താക്കളായി.

എറണാകുളം മഹാരാജാസ് (ഓട്ടോണമസ്)കോളേജ് ഒന്നാം സ്ഥാനം നേടി.കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജ് രണ്ടാം സ്ഥാനം നേടി. ശ്രീശങ്കര കോളേജ്,കാലടി,സനാതന ധർമ്മ കോളേജ്, ആലപ്പുഴ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.

സമാപനയോഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ടീമിന് യഥാക്രമം 5000, 3000, 2000 രൂപയും സർട്ടിഫിക്കറ്റും കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി പി. വർഗീസ് നൽകി. മലയാളവിഭാഗത്തിലെ അധ്യാപകരായ ഡോ. ആശാ മത്തായി, ഡോ.സീന ജോൺ എന്നിവർ സന്നിഹിതരായിരുന്നു.

ചിത്രം : 1.രണ്ടാം സ്ഥാനം നേടിയ കോതമംഗലം എം. എ. കോളേജ് ടീം

2.ഒന്നാം സ്ഥാനം നേടിയ എറണാകുളം മഹാരാജാസ് കോളേജ് ടീം

 

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം: കോതമംഗലം മേഖലയിലെ ഓടക്കാലി പള്ളി ഉൾപ്പെടെ യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലും സഭയുടെ ആചാരാനുഷ്ഠാങ്ങളിലും നിലനിൽക്കുന്ന ആറ് പള്ളികൾ സർക്കാർ പോലീസിനെ ഉപയോഗിച്ച് 2017 ജൂലൈ 3ലെ സുപ്രീം...

CHUTTUVATTOM

കോതമംഗലം: തട്ടിപ്പ് കേസില്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റും ഗാനമേള ട്രൂപ് നടത്തിപ്പുകാരനുമായ കോതമംഗലം നെല്ലിമറ്റം സ്വദേശി കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. ഊന്നുകല്‍ പോലീസാണ് അതിവിധഗ്ദമായി അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കള്ളാട് പുത്തന്‍പുരയ്ക്കല്‍ ബിനു വര്‍ഗീസ് (22) ആണ് മരിച്ചത്. കോതമംഗലം റിലയന്‍സ് ഫ്രഷിലെ ജീവനക്കാരനായ ബിനു ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി കിടന്നുറങ്ങിയതാണ്. ഞായറാഴ്ച...

CHUTTUVATTOM

കോതമംഗലം: ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ വഴി പിണ്ടിമന പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാർഷികാവശ്യത്തിന് വെള്ളം എത്തിക്കുന്നതിനുള്ള സാദ്ധ്യത അവഗണിക്കപ്പെടുന്നു. പെരിയാറിന്റെ സാമീപ്യമാണ് പദ്ധതിയുടെ മുതൽക്കൂട്ട്. പെരിയാറിൽനിന്ന് വെള്ളം പമ്പുചെയ്ത് ടാങ്കുകളിലെത്തിച്ച് കൃഷിയിടങ്ങളിൽ ലഭ്യമാക്കി...

CHUTTUVATTOM

കോതമംഗലം :എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ക്ഷേത്രങ്ങൾ സന്ദർശിച്ചു.ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലും, തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലുമാണ് സന്ദർശനം നടത്തിയത്. 5 ദിവസകാലം നീണ്ടുനിൽക്കുന്ന 13-)മത് പ്രതിഷ്ഠ മഹോത്സവമാണ് ദേവഗിരി...

CHUTTUVATTOM

കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...

CHUTTUVATTOM

കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....

CHUTTUVATTOM

കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ...

CHUTTUVATTOM

കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ്  വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്....

error: Content is protected !!