Connect with us

Hi, what are you looking for?

NEWS

മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ പുതിയ കമ്മ്യൂണിറ്റി ഡെന്റൽ ക്ലിനിക്ക് പീസ് വാലിയിൽ ആരംഭിച്ചു

കോതമംഗലം: നെല്ലിക്കുഴി പീസ് വാലിയിൽ പുതുതായി ആരംഭിച്ച മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ കമ്മ്യൂണിറ്റി ഡെന്റൽ ക്ലിനിക്കിന്റെ ഉൽഘാടനം ശ്രീ. ആന്റണി ജോൺ MLA നിർവഹിച്ചു. പീസ് വാലി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ നമ്മുടെ ലോകത്തിന് തന്നെ മാതൃകയായി മാറുകയാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. പീസ് വാലി ചെയർമാൻ ശ്രീ. പി എം അബുബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പീസ് വാലി ദുബായ് ചാപ്റ്റർ സെക്രട്ടറി ശ്രീ. ജോൺസൻ മത്തായി സ്വാഗതം ആശംസിച്ചു. കോതമംഗലം ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക അബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ അനുസ്മരണവും ഇതോടൊപ്പം നടത്തുകയും പീസ് വാലി സെക്രട്ടറി എം എം ഷംസുദീൻ മുഖ്യ അനുസ്മരണ പ്രഭാഷണം നൽകുകയും ചെയ്യ്തു.

സമൂഹത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പീസ് വാലി ചെയ്യുന്ന സംഭാവനകൾ കണക്കിലെടുത്ത് പീസ് വാലിയോടുള്ള ആദരസൂചകമായി ചെയർമാൻ പി എം അബൂബക്കറിനെ എം ബി എം എം അസോസിയേഷന് വേണ്ടി സെക്രട്ടറി ബിനോയ്‌ തോമസ് മണ്ണഞ്ചേരിൽ, വൈസ് പ്രസിഡന്റ്‌ ബാബു മാത്യു കൈപ്പിള്ളിൽ, ഡോ. റോയ് എം ജോർജ് എന്നിവർ ചേർന്ന് ആദരിച്ചു. ആതുരസേവനത്തിൽ പീസ് വാലി നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എം ബി എം എം അസോസിയേഷന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് അസോസിയേഷൻ സെക്രട്ടറി ബിനോയ്‌ തോമസ് മണ്ണഞ്ചേരിൽ ഉറപ്പു നൽകി. കോതമംഗലം ചെറിയ പള്ളി ട്രസ്റ്റീ ബേബി അഞ്ഞിലിവേലിൽ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ബോർഡ് മെംബേർസ് പ്രീറ്റ്സി പോൾ, വിൻസെന്റ് പൈലി, ബിനു കോമയിൽ എന്നിവരും , വിവിധ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, മാർ ബസേലിയോസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഡോ. തോമസ് മാത്യു, മാർ ബസേലിയോസ് ഡെന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബൈജു പോൾ കുര്യൻ, വൈസ് പ്രിൻസിപ്പാൾ ഡോ. ജയൻ ജേക്കബ് എന്നിവരും ഇരു സ്ഥാപനങ്ങളിലെ മറ്റ് സ്റ്റാഫ്‌ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

You May Also Like

ACCIDENT

മൂവാറ്റുപുഴ: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ ലോറിയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറിണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 7.30 ഓടെ പെരുവംമൂഴി ജംഗ്ഷനിലുണ്ടായ അപകടത്തില്‍ പുത്തന്‍കുരിശ് മുത്തൂറ്റ് കോളേജ് ബിടെക് നാലാം...

CHUTTUVATTOM

പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ മുന്‍കാല ഗ്രന്ഥശാല പ്രവര്‍ത്തകരുടെ ഛായാചിത്ര അനാച്ഛാദനവും, ആദരിക്കല്‍ ചടങ്ങും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോക്ട്രേറ്റ് നേടിയ അജിംഷാ മൈതിന്‍, ഐഷ എം അബൂബക്കര്‍...

CHUTTUVATTOM

കുട്ടമ്പുഴ: സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനത്തിന് ഏറെ മുതല്‍ക്കൂട്ടാകുന്ന കോതമംഗലം – ഇടമലക്കുടി റോഡ് പദ്ധതി അവതാളത്തില്‍.കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും റോഡിന്റെ വിശദാംശങ്ങള്‍ നല്‍കാതെ ആദിവാസി ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍...

CHUTTUVATTOM

കോതമംഗലം:പശു തൊഴുത്തിനും വൈകോൽപുരയ്ക്കും തീപിടിച്ചു. നെല്ലിക്കുഴി 314 ൽ വിളയാളിൽ ഇബ്രാഹിമിൻ്റെ പശു തൊഴുത്തിനും വൈകോൽപുരയ്ക്കുമാണ്തീപിടിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. വിവരം അറിയിച്ചതിനെതുടർന്ന് കോതമംഗലം അഗ്നിരക്ഷാ നിലയത്തിൽ നിന്നും 2...

CHUTTUVATTOM

കോതമംഗലം: ഗവേഷണ രംഗത്ത് നിർമ്മിത ബുദ്ധിയുടെ സാധ്യതകളും ഉപയോഗവും ചർച്ച ചെയ്തുകൊണ്ട് മാർ അത്തനേഷ്യസ് കോളേജ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ റിസേർച്ച് മീറ്റും,ശില്പശാലയും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത്,തൃക്കാരിയൂർ ആയുർവേദ ആശുപത്രി, നെല്ലിക്കുഴി ഹോമിയോ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. തങ്കളം ആത്മാവിൻ ചുവട്ടിൽ നടത്തിയ ക്യാമ്പ് നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷാ കേരള വും കുസാറ്റും ചേർന്ന് 20 ലക്ഷം രൂപ ചെലവിൽ സ്ട്രീം ഹബ് സജ്‌ജമാക്കി. വിദ്യാർത്ഥികളിൽ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിംഗ്കല, ഗണിതം...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്ൻ്റെ നേതൃത്വത്തിൽ ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി പച്ചക്കറി, ചെണ്ടുമല്ലി തൈകൾ നട്ട് ഉദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സത്താർ വട്ടക്കുടി ഉദ്ഘാടനം നിർവ്വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോൺഗ്രസ്സ് കോതമംഗലം മുൻസിപ്പൽ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരന്റെ 108 -ാം ജന്മദിന അനുസ്മരണം സമ്മേളനം നടത്തി. നെടുമ്പാശേരി അന്തരാഷ്ട്ര വിമാനത്താവളത്തിന് ലീഡർ കെ. കരുണക്കാരന്റെ പേര് നൽകണമെന്ന്...

CHUTTUVATTOM

കോതമംഗലം: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലാകെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലത്ത് ‘ഓക്സിജൻ കപ്പ്’ ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു. കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ ജനപ്രതിനിധികളുടെ എം.എൽ.എ ഇലവനും...

CHUTTUVATTOM

കൂത്താട്ടുകുളം: മണ്ണത്തൂരിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു.എസ്എൻഡിപിക്ക് സമീപം കണിച്ചാട്ട് കെ.എ ദാമോദരൻ (78) ആണ് ഷോക്കേറ്റ് മരിച്ചത്. തുരുത്ത് മറ്റത്ത് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള തോട്ടിൽ ശനിയാഴ്ച വൈകിട്ട് 3 ഓടെയാണ്ദാമോദരനെ തോട്ടിൽ...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎക്ക് സ്വികരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി.നേര്യമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ്...

error: Content is protected !!