കോതമംഗലം:പഴയ കാലത്തെ അഞ്ചൽ ഓട്ടക്കാരനും, സൈക്കിളിലെത്തുന്ന പോസ്റ്റുമാനും കത്തുകളുമായി ക്ലാസ് മുറികളിൽ വന്നത് കുട്ടികൾക്ക് കൗതുക കാഴ്ചയായി; ദേശീയ പോസ്റ്റൽ ദിനത്തോടനുബന്ധിച്ച് കോതമംഗലം ശോഭന പബ്ലിക് സ്കൂളിലാണ് പരിപാടി നടന്നത്.
പോസ്റ്റൽ സംവിധാനത്തിൽ നിന്നും അകന്നു കൊണ്ടിരിക്കുന്ന പുതിയ തലമുറക്ക് പോസ്റ്റൽ രീതികൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മണി മുഴക്കി വരുന്ന അഞ്ചൽ ഓട്ടക്കാരനേയും, സൈക്കിൾ ചവിട്ടി വരുന്ന പോസ്റ്റ്മാനേയും അവതരിപ്പിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആനി ജോസ്, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ രഞ്ജിൽ റാണി തുടങ്ങിയവർ പ്രസംഗിച്ചു.