Connect with us

Hi, what are you looking for?

NEWS

തട്ടേക്കാട് പക്ഷി സങ്കേതം അതിർത്തി പുനർനിർണ്ണയ വിഷയത്തിൽ സംസ്ഥാന സർക്കാർ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ചതെന്ന്: ഡീൻ കുര്യാക്കോസ് എംപി

കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിൻ്റെ അതിർത്തി പുനർനിർണ്ണയ വിഷയത്തിൽ സംസ്ഥാന സർക്കാർ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ഡീൻ കുര്യാക്കോസ് എം.പി . 2023 ജനുവരി 19 ന് സംസ്ഥാന വന്യജീവി ബോർഡ് തീരുമാനം കൈക്കൊണ്ടതിന് ശേഷം കേന്ദ്ര വന്യജീവി ബോർഡിന് സമർപ്പിക്കുന്നതിന് ഒരു വർഷത്തിലധികം സമയം വൈകിയത് അനാവശ്യമായിട്ടാണ്. ഇത്രയും സമയം വൈകിയതിൻ്റെ ഉത്തരവാദിത്വം ഇടതുപക്ഷ സർക്കാർ വ്യക്തമാക്കണം. കഴിഞ്ഞ ബുധനാഴ്ച (9-10-2024) ചേർന്ന ദേശീയ വന്യജീവി ബോർഡിൻ്റെ യോഗത്തിൻ്റെ അജണ്ട തീരുമാനമാക്കുന്നതിന് മുമ്പെങ്കിലും സമർപ്പിച്ചിരുന്നെങ്കിൽ ഈ വിഷയം ഗൗരവത്തിൽ പരിഗണിക്കപ്പെട്ടേനെ.

എന്നാൽ അവസാന നിമിഷം അജണ്ട തയ്യാറാക്കിയതിനു ശേഷം ഏറ്റവും അടുത്ത ദിവസങ്ങളിൽ മാത്രം അതിർത്തി പുനർ നിശ്ചിയിച്ചുള്ള വിഷയം കേന്ദ്രത്തിനു സമർപ്പിച്ചതിനാൽ അഡീഷണൽ അജണ്ടയായി പരിഗണിക്കുകയായിരുന്നു. അതിർത്തി പുനർ നിശ്ചയിച്ച തീരുമാനം അന്തിമമായി എടുക്കുന്ന യോഗത്തിൽ വേണ്ടത്ര പരിഗണന ലഭിക്കാതെ മന്ത്രാലയം തുടർന്ന് പരിഗണിക്കുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണ്. ആയതിനാൽ അനാവശ്യമായി വേണ്ടത്ര ഗൗരവം നൽകാതെയുള്ള ഈ സമീപനം തിരുത്തുവാനാണ് സംസ്ഥാന സർക്കാർ തയ്യാറാകേണ്ടത്. കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തി എത്രയും വേഗം കുട്ടമ്പുഴ നിവാസികളുടെ ചിരകാലമായ ആവശ്യം സാധ്യയാക്കുന്നതിന് പരിശ്രമിക്കുമെന്നും എം.പി പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയനെതിരെയുള്ള രാഷ്ട്രീയ പ്രേരിതമായ ഇഡി റെയിഡില്‍ പ്രതിഷേധിച്ച് സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി നെല്ലിമറ്റത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സിപിഐഎം...

CRIME

കോതമംഗലം: കോതമംഗലത്ത് കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജനീഷ് എം.എസfന്റെ നേതൃത്വത്തില്‍ നെല്ലിക്കുഴിയില്‍ നടത്തിയ പരിശോധനയില്‍ 1.093 കിലോ ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശികളായ സെയ്ന്‍...

NEWS

കോതമംഗലം: കോതമംഗലം തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനം വരുന്നു. ട്രാഫിക് പോലീസിന്റെ ശുപാര്‍ശ കണക്കിലെടുത്താണ് സിഗ്‌നല്‍ലൈറ്റ് സ്ഥാപിക്കാന്‍ നടപടിയായത്. രണ്ടുവര്‍ഷംമുമ്പ് ആരംഭിച്ച നടപടിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. കോതമംഗലം-പെരുമ്പാവൂര്‍ റോഡും തങ്കളം-കോഴിപ്പിള്ളി...

CRIME

മൂവാറ്റുപുഴ: മാറാടി മഞ്ചേരിപ്പടിയില്‍ തനിച്ച് താമസിക്കുന്ന കിടപ്പുരോഗിയായ വയോധികയുടെ ആഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. തമിഴ്‌നാട് മധുര സ്വദേശിനി സുധ ശങ്കർ (38), ദിണ്ടുഗൽ സ്വദേശിനി ലക്ഷ്‌മി (46) എന്നിവരെയാണ് മൂവാറ്റുപുഴ...

CRIME

മൂവാറ്റുപുഴ: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. വാളകം കുന്നക്കാല്‍ സ്വദേശി കാവിക്കുന്നേല്‍ ബേസില്‍ സാജു (27) വിനെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്കിന്റെ മള്‍ട്ടി സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് ബാബു പോളിനെതിരെ മാനനഷ്ടക്കേസുമായി സിപിഎം നേതാവ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഷാജി മുഹമ്മദാണ്...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ഭരണമാറ്റം ഓള്‍ഡ് ആലുവ- മൂന്നാര്‍ രാജപാതയുടെ ശാപമോക്ഷത്തിന് അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ഇടമലക്കുടിയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള മലയോര ജനത. രാജഭരണകാലം മുതല്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡില്‍ വനംവകുപ്പ് ബാരിക്കേഡ് സ്ഥാപിച്ച് നിയന്ത്രണം...

CHUTTUVATTOM

കോതമംഗലം:  കൃഷിയിടത്തിലേക്ക് പതിവായി എത്തുന്ന കാട്ടാനക്കൂട്ടത്തെ തടയാൻ കഴിയാതെ ഒടുവിൽ സ്വന്തം വാഴകൾ തന്നെ വെട്ടിമാറ്റിയിരിക്കുകയാണ് കോതമംഗലത്തെ ഒരു കർഷകൻ. കോട്ടപ്പടി, കൂവക്കണ്ടം സ്വദേശി മാവറ മനോജാണ് വാഴ തിന്നാനെത്തുന്ന കാട്ടാനക്കൂട്ടം കൊക്കോ കൃഷി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തെ അഭിവൃദ്ധിയിലേക്കുയര്‍ത്താന്‍ കെല്‍പ്പുള്ള ടൂറിസം മേഖലയ്ക്ക് തികഞ്ഞ അവഗണന. പെരിയാറും മലനിരകളും വനങ്ങളും വെള്ളച്ചാട്ടങ്ങളും ഡാമുകളും തുടങ്ങി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് കോതമംഗലം. സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍...

CHUTTUVATTOM

കവളങ്ങാട് സഹകരണ ബാങ്ക് നിർമ്മിക്കുന്ന ബഹുനില മന്ദിരം തകർന്ന് വീണ സംഭവത്തിലെ അഴിമതി ആരോപണം അടിസ്ഥാന രഹിതമെന്ന് ബാങ്ക് അധികൃത.   കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്ക് 15.5 കോടി ചിലവിൽ നേര്യമംഗലത്ത്...

CHUTTUVATTOM

കോതമംഗലം: മുഖ്യ മന്ത്രി വി.ഡി. സതീശനും യുഡിഎഫ് സര്‍ക്കാരിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് കോതമംഗലം താലൂക്ക് ആശുപത്രിയുടെ മുന്നില്‍ കേരള പ്രദേശ് ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആശ പ്രവർത്തകർ...

CHUTTUVATTOM

കോതമംഗലം: ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒ ഇ സി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും ചെയ്യുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. ശ്രീരാമവിലാസം ചവളർ സൊസൈറ്റി നാഗഞ്ചേരി ശാഖ വിദ്യാഭ്യാസ സഹായ...

error: Content is protected !!