Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് സിനിമാ ഷൂട്ടിങിനിടെ നാട്ടാനകൾ ഏറ്റുമുട്ടി; പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്കോടി, തെരച്ചിൽ തുടങ്ങി

 

കോതമംഗലം: ഭൂതത്താൻകെട്ട് തുണ്ടം വനമേഖലയിൽ സിനിമ ചിത്രികരണത്തിന് കൊണ്ടുവന്ന നാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി. തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച ആനകളാണ് ഏറ്റുമുട്ടിയത്. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്ക് കയറി.

റിസർവ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും വനത്തിലേക്ക് കയറി പോയി. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ : കാൽനൂറ്റാണ്ടിന്റെ സാങ്കേതിക മികവിന്റെയും അക്കാദമിക മുന്നേറ്റങ്ങളുടെയും നിറവിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനം. രജതജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സാങ്കേതിക...

CHUTTUVATTOM

കോതമംഗലം: അയ്യങ്കാവ് വൃന്ദാവനം എൻ. ശശിധരൻ നായർ (72) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്‌ച 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: രമേശ്, ലക്ഷ്മി. മരുമക്കൾ: ദേവിക, സന്ദീപ്.

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി, അന്തീനാട്ട് അഗസ്റ്റിൻ മാത്യു (പാപ്പച്ചൻ-86) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്‌ച 3ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളിയിൽ. ഭാര്യ : പെണ്ണമ്മ നീലൂർ എടേട്ട് കുടുംബാഗം. മക്കൾ : മേരി...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ ആദരം 2026 എന്ന പ്രോഗ്രാമിലൂടെ മുഴുവൻ ജീവനക്കാരെയും ആദരിച്ചു. ലോക്കൽ മാനേജർ,പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, അധ്യാപകർ, അനദ്ധ്യാപകർ, സ്കൂൾ ബസ് ജീവനക്കാർ, സ്കൂൾ പാചക...

CHUTTUVATTOM

കോതമംഗലം: തടത്തികവല ചെമ്മലയിൽ പരേതനായ സി.പി തോമസിന്റെ ഭാര്യ റോസ (79) നിര്യാതയായി. സംസ്കാരം  വെള്ളിയാഴ്‌ച 2.30ന് കോതമംഗലം സെന്റ് ജോർജ് കത്തിഡ്രലിൽ. മക്കൾ: പോളി, മോളി, സോളി, ജോളി. മരുമക്കൾ: ഡെന്നിസ്,...

CHUTTUVATTOM

കോതമംഗലം: മാലിപ്പാറ ഫാത്തിമ മാതാ യു.പി. സ്കൂളിന്റെയും,സെന്റ്.മേരീസ് ദൈവാലയത്തിന്റെയും പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വാസൻ ഐ കെയറിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. 250 പേർ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തു....

NEWS

കോതമംഗലം: തിരുഹൃദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗമായ സി. പ്രഭ മറ്റത്തിൽ എസ്എച്ച് (71) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 3ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ. പരേത മൈലക്കൊമ്പ് മറ്റത്തിൽ...

CHUTTUVATTOM

കോതമംഗലം: സിഎംസി കോതമംഗലം പാവനാത്മാ പ്രോവിൻസിലെ കുറുപ്പംപടി മഠാംഗമായ സി. എയ്ഞ്ചൽ മേരി (സെലിന സി എം -86) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച  2.30ന്  കുറുപ്പംപടി (മുടക്കിരായി) സെൻ്റ് പീറ്റർ ആൻഡ് പോൾസ്...

CHUTTUVATTOM

കോതമംഗലം : എറണാകുളം ജില്ലയിലെ മികച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ള പ്രഥമ പുരസ്കാരം കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്. വിദ്യാഭ്യാസ ഉപഡയറക്‌ടർ സുബിൻ പോൾ പുരസ്ക്‌കാരം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറി. തുടർന്ന്...

CHUTTUVATTOM

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവതി അറസ്‌റ്റിൽ. കോട്ടപ്പടി ഐരൂർ വാവേലി ഭാഗത്ത് ചിരട്ടക്കൽ മിനിമോൾ (48) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.കോതമംഗലത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ...

CRIME

കോതമംഗലം: പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം. 11 പവന്‍ സ്വര്‍ണവും, 25,000 രൂപയും നഷ്ടപ്പെട്ടു. പല്ലാരിമംഗലം സ്വദേശി പുല്ലായിക്കാട്ട് സഹല്‍ സിദ്ധിഖിന്റെ വീട്ടിലാണ് അര്‍ദ്ധരാത്രിയോടെ മോഷണം നടന്നത്. ബുധനാഴ്ച ബന്ധുവിനെ എയര്‍പോര്‍ട്ടില്‍ നിന്ന്...

CHUTTUVATTOM

കൊച്ചി: നാടക കലാകാരനും സംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 78 വയസ്സായിരുന്നു. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂര്യകൃഷ്ണ മൂർത്തി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിന്റെ കലാ-സാംസ്‌കാരിക...

error: Content is protected !!