Connect with us

Hi, what are you looking for?

NEWS

മാർ ബസ്സേലിയോസ് നേഴ്‌സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ശില്പ‌ശാല നടത്തി

കോതമംഗലം: മാർ ബസ്സേലിയോസ് നേഴ്‌സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ആതുരസേവനരംഗത്തെ അദ്ധ്യാപകരെയും വിദ്ധ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ട് ഏകദിന ശില്പശാല നടത്തി.

നിർമ്മിത ബുദ്ധിയും വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ശില്‌പശാലയിൽ ഇലാഹിയ കോളേജ് ഓഫ് എഞ്ചിനിയ റിംഗ് ആന്റ് ടെക്നോളജിയിലെ എ.ഐ. ആന്റ്റ് സൈബർ സെക്യൂരിറ്റി വിഭാഗം അദ്ധ്യാപകരായ ശ്രീമതി റോസ്‌ന പി. ഹരൂൺ, ശ്രീമതി നൂർജ ഹാൻ വി.എ. എന്നിവർ ക്ലാസ്സുകൾ എടുത്തു. മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ. ബാബു മാത്യു കൈപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. എം.ബി.എം.എം. അസ്സോ സിയേഷൻ സെക്രട്ടറി ശ്രീ. ബിനോയ് തോമസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത‌ത ചടങ്ങിൽ അസ്സോസിയേഷൻ ട്രഷറാർ ഡോ. റോയ് എം. ജോർജ്ജ്, അഡിമിനിസ്ട്രേറ്റർ ഡോ. തോമസ് മാത്യു, എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോ. അഫാൻ അക്ബർ, കോളേജ് പ്രിൻസി പ്പാൾ ഡോ. സെല്ലിയാമ്മ കുരുവിള, ആശുപത്രി നേഴ്സ‌ിംഗ് സൂപ്രണ്ട് ശ്രീമതി ബോബി വർഗീസ്, വൈസ് പ്രിൻസിപ്പാൾ ഡോ. ഐറിൻ സി. പൗലോസ്, ശില്പപശാല കോ-ഓർഡിനേറ്റർ ശ്രീമതി ചിത്ര എം., ശ്രീമതി. ജിഷ പി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. കാലികപ്രസക്തമായ ശില്പ‌ ശാലയിൽ പങ്കെടുത്ത അദ്ധ്യാപകരും വിദ്യാർത്ഥികളും ക്ലാസ്സുകൾ ഏറെ പ്രയോജനകരമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു.

You May Also Like

NEWS

കോതമംഗലം: നേര്യമംഗലം മണിയൻപാറ കടത്ത് കടവ് കുളിക്കടവ് നാടിന് സമർപ്പിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മണിയൻപാറ കടത്ത് കടവിലാണ് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപെടുത്തി...

CRIME

കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി...

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

error: Content is protected !!