Connect with us

Hi, what are you looking for?

NEWS

ഹൈടെക് കൃഷി രീതികളും പ്രോൽസാഹിപ്പിക്കപ്പെടണം: ഇകെ ശിവൻ

കോതമംഗലം: കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കും കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കാനും പരാമ്പരഗത കൃഷി രീതികള്‍ക്കൊപ്പം വിളകളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ ലഭിക്കുകയും ചെയ്യുന്ന ഹൈടെക് കൃഷി രീതികള്‍ പ്രോല്‍സാഹിപ്പിക്കാനും നാട് ഒന്നിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവന്‍ പറഞ്ഞു.അഖിലേന്ത്യാ കിസാന്‍ സഭ കോതമംഗലം മണ്ഡലം തല മെംബര്‍ഷിപ്പ് വിതരണംഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ കെ ശിവന്‍. വീട്ടാവശ്യത്തിനുള്ള കാര്‍ഷിക വിളകള്‍ ലഭ്യമാക്കാന്‍ മട്ടുപ്പാവ് കൃഷി രീതി പ്രോത്സാഹിപ്പിക്കപ്പെടണമെന്നും ഇ കെ ശിവന്‍ ആഹ്വാനം ചെയ്തു. ഒരു രാജ്യം ക്ഷേമരാഷ്ട്രമാകണമെങ്കില്‍ ആ രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷിക്കാനുള്ള വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നതിലുള്ള പുരോഗതി അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് നടന്ന കര്‍ഷക സമരങ്ങള്‍ക്ക് മുന്നില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്നോട്ട് പോയ ചരിത്രം മറന്ന് മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാനത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അട്ടിമറിക്കുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ തുടരുന്നതെന്നും ഇ കെ ശിവന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ വനമേഖലയില്‍ നിന്നുള്ള വന്യമൃഗങ്ങളുടെ കടന്നു കയറ്റത്താല്‍
കാര്‍ഷിക വിളകള്‍ക്ക് സംഭവിക്കുന്ന നാശത്തിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തല നടപടികള്‍ വേഗത്തിലാക്കണമെന്നും ഇ കെ ശിവന്‍ അവശ്യപ്പെട്ടു. കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് ജോയി അറമ്പന്‍ കുടി അദ്ധ്യക്ഷത വഹിച്ചു.സി പി ഐ മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, കിസാന്‍ സഭ
മണ്ഡലം സെക്രട്ടറി എം എസ് അലിയാര്‍ ,കെ എ സൈനുദ്ദീന്‍, നൗഷാദ് പരുത്തിക്കാട്ടില്‍, രവീന്ദ്രന്‍ താഴേക്കാട്ട്, ടോമി ആന്റണി, ഒ എം ഹസ്സന്‍,
എം ജി സാബു,പി എ മുഹമ്മദ്, ജയേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം റവന്യൂ ടവറിന് സമീപം വളർന്നുപന്തലിച്ചു നിൽക്കുന്ന തണൽമരങ്ങൾ അപകടക്കെണിയാകുന്നു. കാറ്റിൽ മരച്ചില്ലകളും മരങ്ങളും ഒടിഞ്ഞുവീഴുന്നതിനാൽ ടവർ അങ്കണത്തിലെത്തുന്നവർക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്ക.ഴിഞ്ഞ ദിവസം പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണിരുന്നു....

CHUTTUVATTOM

കോതമംഗലം: കാലവർഷം കനത്തിട്ടും ഭൂതത്താന്‍കെട്ട് ഡാമിന്‍റെ തകരാറിലായ ഒരു ഷട്ടറിൻ്റ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.ഡാമിന്‍റെ എട്ടാമത്തെ ഷട്ടര്‍ കഴിഞ്ഞ ഏപ്രില്‍മാസം ആദ്യം പൊട്ടിവീണതാണ്. ചെയിന്‍ പൊട്ടി കൗണ്ടര്‍വെയിറ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഷട്ടറും അടഞ്ഞു....

CHUTTUVATTOM

കോതമംഗലം : ഓൾ കേരള കേംബ്രിഡ്ജ് സ്കൂൾസ് ബാഡ്മിൻ്റൻ ചാമ്പ്യൻഷിപ്പ് എം എ ഇൻ്റർനാഷണൽ സ്കൂളിൽ ആരംഭിച്ചു. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടനം എം. എ ഇൻ്റർനാഷണൽ സ്കൂൾ...

CHUTTUVATTOM

  കോതമംഗലം: സുമംഗല ഫിലിം സൊസൈറ്റിയുടെ ഗോള്‍ഡന്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, സുമംഗല പ്രസിഡന്റ് ആന്റണി പുളിക്കലിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചിത്രകാരന്‍ ജയന്‍ തൃപ്പൂണിത്തുറയും...

NEWS

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ വിശ്വാസി സമൂഹത്തിന് ആരാധനക്കായി നിർമ്മിക്കപ്പെട്ടതും, ആഗോള സുറിയാനി സഭയുടെ വിശ്വാസാചാരങ്ങൾ പാലിക്കുന്നതിനും ഉള്ള യാക്കോബായ സുറിയാനി പള്ളികളിൽ 1912ൽ യാക്കോബായ സഭയിൽ കലഹമുണ്ടാക്കി പുറത്ത് പോയ കോട്ടയം...

CHUTTUVATTOM

കോതമംഗലം: കുരൂരില്‍ ചൂണ്ട തൊണ്ടയില്‍ കുടുങ്ങി അവശനിലയില്‍ കിടന്ന നീര്‍ക്കാക്കയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. സേനാംഗമായ ഒ.എ ആബിദ് തോട് നീന്തിക്കടന്നാണ് നീര്‍ക്കാക്കയുടെ അടുത്തെത്തിയത്. തൊണ്ടയില്‍ ചൂണ്ട കുടുങ്ങിയ നിലയില്‍ അവശനായി കിടന്ന പക്ഷിയെ...

CHUTTUVATTOM

കോതമംഗലം: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തികുടി അടക്കമുള്ള ട്രൈബല്‍ മേഖലകളിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകേണ്ട വെസ്റ്റേണ്‍ ഔട്ട്ലെറ്റ് കോതമംഗലം – മൂന്നാര്‍ ഹൈറേഞ്ച് റോഡ് (പഴയ ആലുവ – മൂന്നാര്‍...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ക്ലബ്ബ് ഷവായ റെസ്റ്റോറന്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി 11.30ഓടെ മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ റെസ്റ്റോറന്റിന് മുന്‍വശത്ത്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ഷാപ്പുംപടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ വീടിന്റെ കോണ്‍ക്രീറ്റ് മതില്‍ പൂര്‍ണമായും തകര്‍ന്നു. കടാതി സ്വദേശി രാജുവിന്റെ...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ ആശാന്‍ പടി കോട്ടപ്പാടത്ത് ( വിപിന്‍ സദനം) കെ.റ്റി രവി (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭര്യ: ഷീല. മക്കള്‍: വിപിന്‍, വിനോദ്. മരുമകള്‍: നീതു .  

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ ബിടെക്, ബിസിഎ, എം സി എ, കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് ഇന്നും, നാളെയും (13,14 തിയതികളില്‍) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ കോളേജില്‍ നേരിട്ട്...

CHUTTUVATTOM

നേര്യമംഗലം: മുരിങ്ങോത്ത് എം.എം ദാസ് (72) നിര്യാതനായി. സംസ്‌കാരം നടത്തി. പരേതന്‍ വനം വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഭാര്യ: ലളിത, നേര്യമംഗലം പുതുക്കാട്ട് കുടുംബാഗം. മക്കള്‍ : സരിത, സംഗീത, പരേതനായ...

error: Content is protected !!