കോതമംഗലം: നേര്യമംഗലം വില്ലാഞ്ചിറയിൽ വള്ളിപടർപ്പുകൾ ഉൾപ്പെടെ കാട്ടുമരം റോഡിനു കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു.ഇന്ന് രാവിലെ 11 മണിയോടെയാണ് വള്ളിപ്പടർപ്പുകൾ ചുറ്റി നിന്ന കാട്ടുമരം റോഡിനു കുറുകെ വീണത്. ആ സമയം വാഹനങ്ങൾ വരാതിരുന്നത് ഭാഗ്യമായി.
കോതമംഗലത്ത് നിന്ന് ഫയർഫോഴ്സ് ടീം എത്തി മരവും വള്ളിപ്പടർപ്പുകളും മുറിച്ച് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.