Connect with us

Hi, what are you looking for?

NEWS

ദേശീയപാത നവീകരണം: NHAI സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടുകള്‍ അവസാനിപ്പിക്കണമെന്ന്‌ താലൂക്ക്‌ വികസന സമിതി യോഗം

കോതമംഗലം : കൊച്ചി – മൂന്നാർ ദേശീയപാതയില്‍ ഇപ്പോള്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ കൊണ്ട്‌ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്‍ഡ്യ (NHAI ) സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടുകള്‍ അവസാനിപ്പിക്കണമെന്ന്‌ താലൂക്ക്‌ വികസന സമിതിയോഗം. ദേശീയപാതയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനുശേഷം ട്രാഫിക്‌ സുരക്ഷയുമായി ബന്ധപ്പെട്ട്‌ കൃത്യമായ മുന്നറിയിപ്പ്‌ സംവിധാനങ്ങള്‍ കൊടുക്കാത്തതുമൂലം ഇതുവരെ നിരവധി ജീവനുകളാണ്‌ നഷ്ടപ്പെട്ടിട്ടുള്ളത്‌ .
ഒട്ടേറെപേര്‍ ഗുരുതരമായ പരിക്കുകളുമായി ചികിത്സയില്‍ തുടരുകയാണ്‌. കോതമംഗലം നഗരസഭയിലെയും കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെയും കുടിവെള്ള വിതരണ ശൃംഖല നിലവിലെ നിര്‍മ്മാണം മൂലം പൂര്‍ണ്ണമായും തകര്‍ന്ന സാഹചര്യമാണുള്ളത്‌.

ജലജീവന്‍ മിഷന്‍, അമൃത് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പുതിയതായി സ്ഥാപിക്കേണ്ടതായ പൈപ്പ്‌ ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുവാദം പോലും നല്‍കാതെ ഈ പ്രദേശങ്ങളിലൂടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്‍ഡ്യ മുന്നോട്ട്‌ കൊണ്ടുപോകുകയാണ്‌. ഇത്‌ മൂലം കോതമംഗലം നഗരസഭയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും, പല്ലാരിമംഗലം പഞ്ചായത്തിന്റെ കുറേ മേഖലകളിലും ഭാവിയില്‍ വലിയ കുടിവെള്ള ക്ഷാമമാണ്‌ നേരിടാന്‍ പോകുന്നത്‌. മാത്രമല്ല, നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിൽ രൂക്ഷമായ ഗതാഗതകുരുക്കും നേരിടുകയാണ്‌. ഈ വിഷയങ്ങളെല്ലാം നിരവധി തവണ ജനപ്രതിനിധികളും വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്‍ഡ്യ യുടെ ശ്രദ്ധയില്‍കൊണ്ടുവന്നിട്ടുണ്ടെങ്കിലും ജനങ്ങളുടെ മറ്റ്‌ ബുദ്ധിമുട്ടുകളൊന്നും തങ്ങള്‍ക്ക്‌ പ്രശ്നമല്ലായെന്ന ഏകപക്ഷീയമായ നിലപാടോടുകൂടി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്‍ഡ്യ ഇപ്പോഴും നിര്‍മ്മാണവുമായി മുന്നോട്ട്‌ പോവുകയാണ്‌.

അടിയന്തിരമായി ഈ നിലപാട്‌ അവസാനിപ്പിച്ച്‌ ബന്ധപ്പെട്ടവരുമായി ആവശ്യമായ കൂടിയാലോചനകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്‍ഡ്യ തയ്യാറാകണമെന്നും താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു.താലൂക്കിലെ വിവിധ മേഖലകളില്‍ മഞ്ഞപ്പിത്തം കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്തവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലവര്‍ഷം ശക്തമായ സാഹചര്യം കണക്കിലെടുത്ത്‌ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും ആവശ്യമായ നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കണമെന്നും യോഗത്തിൽ അറിയിച്ചു .കോതമംഗലം താലൂക്കിലെ ദേശീയപാത, പൊതുമരാമത്ത്‌, ഗ്രാമീണ റോഡുകളുടെയും വീടുകളുടെയും സമീപത്തായി വനഭൂമിയിലും അല്ലാതെയും നില്‍ക്കുന്ന അപകടകരമായ മരങ്ങള്‍ സമയബന്ധിതമായി മുറിച്ചു മാറ്റണമെന്ന്‌ യോഗത്തിൽ നിർദ്ദേശിച്ചു. പട്ടയവിതരണത്തിനായി കോതമംഗലത്ത്‌ സ്പെഷ്യല്‍ ഓഫീസ്‌ തുടങ്ങിയിട്ടുള്ളതായും പട്ടയ നടപടികള്‍ പുരോഗമിച്ചു വരികയാണെന്നും ഓണത്തിന്‌ മുമ്പ്‌ 1000 പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് എം എൽ എ യോഗത്തില്‍ അറിയിച്ചു.

താലൂക്കിന്റെ വിവിധ മേഖലകളില്‍ വന്യമൃഗശല്യം കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട്‌ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളെല്ലാം സമയബന്ധിതമായി പ്രാവര്‍ത്തികമാക്കണമെന്നും കോതമംഗലത്ത്‌ പുതുതായി പ്രഖ്യാപിച്ചിട്ടുള്ള ആര്‍.ആര്‍.റ്റിയുടെ പ്രവര്‍ത്തനവും വേഗത്തില്‍ നടപ്പിലാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. കോതമംഗലം മുന്‍സിപ്പാലിറ്റിയില്‍ മയക്ക്‌ മരുന്ന്‌ വ്യാപനവുമായി ബന്ധപ്പെട്ട്‌ പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡ് പരിസരങ്ങളില്‍, എക്സൈസ് , പോലീസ്‌ പരിശോധന ശക്തമാക്കണമെന്നും, ടൗൺ പരിസരങ്ങളിലെ റോഡുകളിലെ വെള്ളക്കെട്ട്‌ നാഷണല്‍ ഹൈവേ റോഡിലെ കുടിവെള്ള പൈപ്പ്‌ ലൈന്‍ കാനയ്ക്ക്‌ അരികിലൂടെ നിര്‍മ്മിക്കുന്നത്‌ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിന്‌ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന്‌ യോഗത്തിൽ പറഞ്ഞു.
കോട്ടപ്പടി മാര്‍ ഏലിയാസ്‌ കോളേജിന്‌ മുന്നിലുള്ള റോഡിലെ വെള്ളക്കെട്ട്‌ ഒഴിവാക്കുന്നതിന്‌ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെടുകയുണ്ടായി .

കുട്ടമ്പുഴ പഞ്ചായത്തില്‍ അപകടഭീഷണിയിലുള്ള മരങ്ങള്‍ മുറിക്കുന്നതിനും ട്രൈബല്‍ മേഖലയില്‍ നിന്നുള്ളവര്‍ക്ക്‌ താലൂക്കാശുപത്രിയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അടിയന്തിരമായി പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.
പട്ടയഭൂമിയുമായി ബന്ധപ്പെട്ട്‌ വനംവകുപ്പില്‍ നിന്നും എന്‍.ഒ.സി ലഭ്യമാകുന്നതിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.
പാലമറ്റം ബസ്‌ റൂട്ടില്‍ വൈകിട്ടുള്ള കെ.എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വ്വീസ്‌ പുനസ്ഥാപിക്കണമെന്നും കീരമ്പാറ പഞ്ചായത്തില്‍ റോഡ്‌ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും, റോഡില്‍ വലിയകുഴികള്‍ അടിയന്തിരമായി നികത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. ഭൂതത്താന്‍കെട്ട്‌ ഇറിഗേഷനുമായി ബന്ധപ്പെട്ട്‌ കുടിവെള്ള വിതരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്നും നേര്യമംഗലത്തും പരിസരപ്രദേശങ്ങളിലും അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ കെ എസ് ഇ ബി ആവശ്യമായ സഹായം വനം വകുപ്പിന് ചെയ്തു നൽകണമെന്നും യോഗം നിർദ്ദേശിച്ചു.

യോഗത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ഗോപകുമാര്‍ എ.എന്‍, കോതമംഗലം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടോമി അബ്രാഹം, വാരപ്പെട്ടി ഗ്രാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ ചന്ദ്രശേഖരന്‍ നായര്‍, കോട്ടപ്പടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഗോപി, കീരമ്പാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മാമച്ചന്‍ ജോസഫ്‌, കവളങ്ങാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി മാത്യു,കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കാന്തി വെള്ളക്കയ്യന്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ്‌ എല്‍ദോസ്‌, പി റ്റി ബെന്നി, എന്‍.സി ചെറിയാന്‍, ബേബി പൗലോസ്,എ.ടി പൗലോസ്‌, തോമസ് തോമ്പ്ര,സാജന്‍ അമ്പാട്ട്‌ എന്നിവര്‍ ഉള്‍പ്പെടെ വിവിധ വകുപ്പ്‌ മേധാവികൾ യോഗത്തില്‍ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി അരുണാചല്‍പ്രദേശ് സ്വദേശി മിച്ചി മര്‍പ്പുവിന്റെ ഛായാചിത്രത്തിന് മുന്നില്‍ രാത്രി മെഴുകുതിരി തെളിയിച് പ്രാർത്ഥിച്ച് സഹപാഠികള്‍ അനുശോച്ചു. കോളേജിലെ ഓപ്പണ്‍ എയര്‍ തീയേറ്ററിന് മുന്നിൽ ബുധനാഴ്ച...

NEWS

കോതമംഗലം: ചെറുവട്ടൂരിൽ വീട് കുത്തി തുറന്ന് പത്ത് പവൻ സ്വർണ്ണാഭരണം കവർന്നു.ചെറുവട്ടൂർ പള്ളിപ്പടിമോനിക്കാട്ടിൽ ഷെബീറിൻ്റെ വീട്ടിലാണ്കവർച്ച നടന്നത്. ഹൃദ്രോഗിയായ ഷെബീറിൻ്റെ പിതാവ് ഹമീദനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വീട്ടുകാരെല്ലാവരും ചൊവ്വാഴച രാത്രി...

CHUTTUVATTOM

കോതമംഗലം: എം.എ എൻജിനീയറിംഗ് കോളേജ് വിദ്യാർഥി അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപുവിൻ്റെ ആത്മഹത്യ സംബന്ധിച്ചു രൂപീകരിച്ച ആഭ്യന്തര അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി. കോളജ് ഗവേണിങ് ബോഡി അംഗങ്ങളായ ഡോ. ജോർജ് ഐസക്...

ACCIDENT

കോതമംഗലം: ആലുവ – മൂന്നാർ റോഡില്‍ കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മലയിന്‍കീഴ് ഗൊവേന്തപ്പടി കുരിശ്ശിങ്കല്‍ തോമസിന്റെ മകന്‍ ആന്റണി (23) ആണ്...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറി, ഹെഡ് ക്ലാര്‍ക്ക്, ക്ലാര്‍ക്ക് മാരുടെ നിയമനം നടത്താത്തത് മൂലം ആവശ്യ സേവനങ്ങള്‍ക്ക് പൊതുജനങ്ങള്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പരാതി. ഒഴിവുകള്‍ നികത്തുന്നതിന് കോതമംഗലം എംഎല്‍എയും മറ്റ് ബന്ധപ്പെട്ട...

CHUTTUVATTOM

കോതമംഗലം: ആര്‍എസ്പി നിയോജക മണ്ഡലം കമ്മറ്റി ഷിബു തെക്കുംപുറം എംഎല്‍എക്ക് സ്വീകരണം നല്‍കി. ജില്ലാ സെക്രട്ടറി ജോര്‍ജ് സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. സ്വീകരണത്തിന് ഷിബു തെക്കുമ്പുറം എംഎല്‍എ നന്ദി പറഞ്ഞു. നിയോജക മണ്ഡലം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ റോട്ടറി കരാട്ടെ ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ നാലാമത് എഡിഷന്‍ ഫ്രീഡം ക്വിസ് മത്സരത്തില്‍ മത്സരത്തില്‍ മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 70 പോയിന്റ് നേടി...

CHUTTUVATTOM

കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗം സി. പോള്‍ മരിയ മുല്ലൂര്‍ എസ്.എച്ച് (82) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയില്‍. പരേത രാജകുമാരി...

CHUTTUVATTOM

കോതമംഗലം: അടിവാട് ടൗണിന്റെ ഉയര്‍ന്ന ഭാഗത്ത് ജനവാസ മേഖലയിലും പുഞ്ചക്കുഴി തണ്ട് കുടിവെള്ള പദ്ധതിക്ക് സമീപത്തുമായി പുതിയ പ്ലൈവുഡ് കമ്പനികള്‍ തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികള്‍ക്ക്...

NEWS

ഗുരുവായൂര്‍: മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റ് അംഗം. പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ ചന്ദിനേയാണ് (49) മുന്‍ യുകെ പാര്‍ലമെന്റംഗവും നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റംഗവുമായ മാര്‍ട്ടിന്‍ ഡേ (55) താലി...

CHUTTUVATTOM

കോതമംഗലം: തെളിവെടുപ്പ് പൂർത്തിയാക്കി കോതമംഗലം കോടതിയിൽ ഹാജരാക്കിയ അർജുൻ ആയങ്കിയെ തലശ്ശേരിക്ക് തിരികെ കൊണ്ടുപോയി. കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒ മാരെ ഭീഷണിപ്പെടുത്തിയ കേസിൽ വെളളിയാഴ്ച കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ആയങ്കിയെ...

CHUTTUVATTOM

കോതമംഗലം: അന്താരാഷ്ട്ര കായികവേദികളിൽ ഇന്ത്യയുടെ യശസ്സുയർത്തിയ കോതമംഗലം മാർ അത്തനേഷ്യസ് (എം.എ) കോളേജിന്റെ പൂർവ്വ വിദ്യാർത്ഥിയും ദേശീയ അത്‌ലറ്റുമായ മുഹമ്മദ് അജ്മലിന് രാജ്യം നൽകുന്ന പരമോന്നത കായിക ബഹുമതിയായ അർജുന അവാർഡ്. ​ഏഷ്യൻ...

error: Content is protected !!