Connect with us

Hi, what are you looking for?

NEWS

കോതമംഗലം എംഎ എഞ്ചിനീയറിംഗ് കോളേജിൽ ടെക്നിക്കൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

കോതമംഗലം: എംഎ എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ICFOSSഉമായി സഹകരിച്ച് ടെക്നിക്കൽ ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. ഇലക്ട്രോണിക്സ് രംഗത്തെ നൂനത കാഴ്ചപ്പാടുകളെയും, സോഫ്റ്റ്വെയറുകളെയും പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയുമാണ് അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന പ്രോഗ്രാമിന്റെ ലക്ഷ്യം.

ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. അജി ജോയി അധ്യക്ഷത വഹിച്ച ചടങ്ങ് എം എ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് ഉത്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽ ഡോ. മാത്യൂ കെ, കോർഡിനേറ്റർമാരായ ഡോ. ജിസ് പോൾ, ഡോ. അനില പി വി, പ്രൊഫ. ലെയ അനു ജോർജ് എന്നിവർ പ്രസംഗിച്ചു. എഫ് ഡി പിയുടെ ഒന്നാം ദിവസം ഡോ. ബ്രിജേഷ് പോൾ, പ്രൊഫ. ജയൻ കെ ജോർജ് എന്നിവർ ക്ലാസുകൾ

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!