Connect with us

Hi, what are you looking for?

NEWS

മാർ ബേസിൽ സ്കൂളിൽ സീഡിന്റെ സ്വാപ്പ് ഷോപ്പ്

കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ
‘സ്വാപ്പ് ഷോപ്പ് ‘ഉദ്ഘാടനം ചെയ്തു.ഉപയോഗിച്ചതും അല്ലാത്തതുമായ പലതരം സാധനങ്ങൾ പ്രയോജനമില്ലെങ്കിലും പലരും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടാവും. അതെല്ലാം പ്രയോജനപ്പെടുത്തുന്നവരുടെ കൈകളിൽ എത്തിക്കുന്നതിനായി ഒരു ‘സ്വാപ്പ് ഷോപ്പ് ആണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത് . ഒട്ടും പഴക്കമാകാത്ത വസ്ത്രങ്ങൾ , ബാഗ് , കുട , പാത്രങ്ങൾ , ചെരുപ്പ് , പഠനോപകരണങ്ങൾ ,കരകൗശല വസ്തുക്കൾ , ആഭരണങ്ങൾ തുടങ്ങി ഉപയോഗയോഗ്യമായതെന്തും ഇവിടെ ലഭ്യമാണ്. തികച്ചും സൗജന്യമായി കിട്ടുന്നവയ്ക്ക് പൊതുവേ വില കല്പിക്കാറില്ലെന്നു മാത്രമല്ല ചിലർക്ക് അപകർഷതാബോധവും ഉണ്ടാകാം. ഇതൊഴിവാക്കാൻ വളരെ നിസ്സാരമായ 5 ,10 ,20 ,40,
50, 100 എന്നിങ്ങനെ തുച്ഛമായ വില നിശ്ചയിച്ചാണ് സാധനങ്ങൾ കൈമാറുന്നത്. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ സ്വാപ്പ് ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികൾക്കും രക്ഷിതാക്കൾക്കും മാത്രമല്ല ആവശ്യമുള്ളവർക്കെല്ലാം സാധനങ്ങൾ വാങ്ങാൻ അവസരം ഉണ്ടായിരിക്കും. തിങ്കൾ മുതൽ വെള്ളി വരെ (5 ദിവസം) മാത്രമേ ഷോപ്പിന്റെ പ്രവർത്തനം ഉണ്ടായിരിക്കുകയുള്ളൂ. പ്രയോജനപ്രദമാണെങ്കിൽ വരും വർഷങ്ങളിലും ഇത്തരം വിപണി ഒരുക്കുവാനാണ് തീരുമാനം. ഷോപ്പിൽ
നിന്ന് ലഭിക്കുന്ന വരുമാനം കോതമംഗലം താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണം കൊടുക്കാനാണ് വിനിയോഗിക്കുന്നത്.മിതവ്യയത്തിന്റെ ആവശ്യകത മനസ്സിലാക്കി ആർഭാടവും ധൂർത്തും ഒഴിവാക്കി ജീവിക്കുവാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയാണ് സ്വാപ്പ് ഷോപ്പിന്റെ ലക്ഷ്യം.
സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ റവ.ഫാ പി ഒ പൗലോസ് ,
പി ടി എ പ്രസിഡൻറ് സനീഷ് പി എസ് , സീഡ് അംഗമായ കുമാരി ഋതിക ഷിനോജ് ,സുനിൽ ഏലിയാസ് , ആര്യ എ പി , ബിന്ദു എം പി ,
സീഡ് കോ ഓർഡിനേറ്റർ ഷെല്ലി പീറ്റർ എന്നിവർ നേതൃത്വം നൽകി.

You May Also Like

ACCIDENT

കോതമംഗലം: കുട്ടമ്പുഴ നൂറേക്കര്‍ കവലയില്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഇന്നോവ കാര്‍ തകർന്നു.കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 5.30നാണ് അപകടം. കുട്ടമ്പുഴ പാലത്തിന് സമീപത്ത്‌നിന്നും പൂയംകുട്ടി റോഡില്‍ 50...

CHUTTUVATTOM

കോതമംഗലം: ആലുവ – കോതമംഗലം നാലുവരിപ്പാത പദ്ധതിയുടെ നിർദ്ദിഷ്ട അലൈൻമെന്റിൽ മാറ്റം വരുത്താതെ സ്ഥലമേറ്റെടുപ്പ് നടപടികൾ അടിയന്തരമായി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്ന് നെല്ലിക്കുഴി പഞ്ചായത്ത് ആക്ഷൻ കൗൺസിൽ യോഗം...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ 2026 -27 വർഷത്തെ ജനകീ യാ സൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ജെസ്സി സാജു നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ 2026–2027 വർഷത്തെ സേവന പദ്ധതികൾ പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വാഹന പ്രചാരണ ജാഥ നടത്തി. മുനിസിപ്പൽ കൗൺസിലർ അഡ്വ. ഷിബു കുര്യാക്കോസ് ഫ്ലാഗ്...

CHUTTUVATTOM

കോതമംഗലം: കാർഷികോപകരണങ്ങൾ മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം നൗഗോൺ ഖുട്ട്കുട്ടിയ റാക്കി ബുൾ ഹുസൈൻ (28) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു...

CRIME

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള വികസനത്തിലെ നിയമതടസ്സങ്ങൾ നീങ്ങി. നിർമ്മാണം ഉടൻ തുടങ്ങും. ഹൈറേഞ്ച് നിവാസികളുടെയും മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളുടെയും പതിറ്റാണ്ടുകളായുള്ള യാത്രാക്ലേശത്തിന് ഇതോടെ ശാശ്വത...

CRIME

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും...

NEWS

കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2020 ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് നടത്തി. കസ്റ്റംസ് മുന്‍ കമ്മീഷണര്‍ ഡോ. കെ.എന്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ്...

CHUTTUVATTOM

കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്റ് പോള്‍ ഫൊറോനാ പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ വനിതാ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ അര്‍ഹരായ വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു.നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും...

CHUTTUVATTOM

കോതമംഗലം: ജൂലൈ 21ന് ലോക ചാന്ദ്രദിനത്തിന് മുന്നോടിയായി നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയില്‍ 19ന് 2ന് യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിക്കും. 94972 82129.  

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചാ യത്തിലെ താളുംകണ്ടം ഗോത്ര വർഗ ഉന്നതിയിൽ റേഷൻ സാധ നങ്ങൾ എത്തിച്ചു വിതരണം ചെയ്യാൻ ചരക്ക് വാഹനം ഡ്രൈവർ സഹിതം ആവശ്യമു ണ്ട്. താൽപര്യമുള്ളവർ താലൂക്ക് സപ്ലൈ ഓഫിസിൽ...

CHUTTUVATTOM

കോതമംഗലം: പിണവൂര്‍ ചെറുകിട ജലവൈദ്യുത പദ്ധതി സ്ഥാപിക്കുന്നതിനെതിരെ കുട്ടമ്പുഴയില്‍ പ്രതിഷേധം. മാമലക്കണ്ടം പ്രദേശത്തെ 2 വാര്‍ഡുകളിലെ ജനങ്ങളുടെ ജീവിതം,പ്രകൃതി വിഭവങ്ങള്‍, ജലസ്രോതസ്സുകള്‍, വനപരിസ്ഥിതി,കാര്‍ഷികമേഖലയിലെ ഉപജീവനം എന്നിവയെ ഗുരുതരമായിബാധിക്കുന്നതാണ് പിണവൂര്‍ 7മെഗാവാട്ട് വൈദ്യുത പദ്ധതിയെന്ന്...

error: Content is protected !!