Connect with us

Hi, what are you looking for?

ACCIDENT

ദേശീയപാത നേര്യമംഗലം വില്ലാഞ്ചിറയിൽ പെട്രോൾ ടാങ്കർ ലോറിക്ക് തീ പിടിച്ചു

കോതമംഗലം : കൊച്ചി -ധനുഷ്കോടി ദേശീയ പാത നേര്യമംഗലം വില്ലാഞ്ചിറയിൽ 4000 ലിറ്റർ പെട്രോളും 8000 ലിറ്റർ ഡീസലുമായി വന്ന ടാങ്കർ ലോറിക്ക് ഇന്ന് രാവിലെ 9.20 ഓടെ തീപിടിച്ചു . ടാങ്കർ ലോറി ഡ്രൈവറുടേയും പ്രദേശത്തെ കടകളിലുണ്ടായിരുന്ന നാട്ടുകാരുടെയും സംയോജിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.എറണാകുളത്ത് നിന്നും മൂന്നാറിലേക്ക് ഡീസലും പെട്രോളുമായി പോകുന്ന ടാങ്കർ ലോറി നേര്യമംഗലം വില്ലാഞ്ചിറയിൽ നീലാമ്പരി ബാറിന് മുന്നിലെത്തിയതോടെ ഡ്രൈവർ ക്യാബിൻ്റെ താഴെ എൻജിൻ ഭാഗത്തുനിന്ന് തീ പടരുകയും വാഹനം ഓഫ് ആകുകയും ചെയ്തു. സമീപത്ത് കടയിൽ ഉണ്ടായിരുന്ന ശ്രീജിത്ത്, അനീഷ്, ബേബി, ജോൺസൺ, ബിനീഷ്, വാഹനത്തിന്റെ ഡ്രൈവർ എന്നിവർ ചേർന്ന് കൃത്യമായി ഇടപെടൽ നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. നിരവധി സ്കൂൾ വാഹനങ്ങളും വിദ്യാർത്ഥികളും വിനോദ സഞ്ചാരികളും സഞ്ചരിക്കുന്ന ദേശീയപാതയിൽ തിരക്കേറിയ സമയത്ത് നടന്ന സംഭവത്തിൻ്റെ ഞെട്ടൽ മാറാതെ ഡ്രൈവറും നാട്ടുകാരും. കോതമംഗലം ഫയർ ഫോഴ്സ് ടീമും ഊന്നുകൽ പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!