Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലാ ജൂനിയർ, സബ് ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് രാജഗിരിയും, വിശ്വജ്യോതിയും ജേതാക്കൾ

 

കോതമംഗലം : കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന ഇരുപത്തിരണ്ടാമത് എറണാകുളം ജില്ല ജൂനിയർ, സബ് ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ 659 പോയിന്റ്‌ നേടി കളമശ്ശേരി രാജഗിരി സ്വിമ്മിംഗ് അക്കാദമി ഒന്നാമതത്തി. സബ് ജൂനിയർ വിഭാഗത്തിൽ225 പോയിന്റ്‌ നേടി അങ്കമാലി വിശ്വജ്യോതിയാണ് ഒന്നാമത്.ജൂനിയർ വിഭാഗത്തിൽ 352 പോയിന്റ്‌ നേടി അങ്കമാലി വിശ്വ ജ്യോതി അക്കാദമി രണ്ടാം സ്ഥാനവും,339 പോയിന്റ്‌ നേടി കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്റർ മൂന്നാം സ്ഥാനവും നേടി.സബ് ജൂനിയർ വിഭാഗത്തിൽ 159 പോയിന്റ്‌ നേടി കളമശ്ശേരി രാജഗിരി രണ്ടാം സ്ഥാനവും,96 പോയിന്റ്‌ നേടി കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടു ദിവസമായി നടന്ന മത്സരത്തിൽ
28 സ്ഥാപനങ്ങളിൽ നിന്നായി 300ൽ പരം നീന്തൽ താരങ്ങളാണ് പങ്കെടുത്തത്.

ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് ജോർജ് ജോസിന്റെ അധ്യക്ഷതയിൽ നടന്ന
സമാപന സമ്മേളനത്തിൽ എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് സമ്മാനദാനം നിർവഹിച്ചു .ഡോ. മാത്യൂസ് ജേക്കബ്,ജോർജ് ഷിൻഡെ,എം. കെ. കുഞ്ഞുമോൻ, പ്രൊഫ. പി. ഐ ബാബു എന്നിവർ പ്രസംഗിച്ചു.ഒന്നും രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയവർ ജൂൺ 14 മുതൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും.

You May Also Like

CHUTTUVATTOM

കോതമംഗലം: ശോഭനപ്പടി കൂളിയാടന്‍ സാജു ആന്റണി (70) ഔറംഗബാദില്‍ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. ഭാര്യ:മേഴ്സി കിഴക്കമ്പലം വെമ്പിള്ളില്‍ (മൂലേയില്‍) കുടുംബാഗം മക്കള്‍: റോബിന്‍സണ്‍(ഓസ്‌ട്രേലിയ), റോസ്മി(യു.കെ.) മരുമക്കള്‍:...

CHUTTUVATTOM

കോതമംഗലം: കോവിഡ് കാലത്ത് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ഡിപ്പോയില്‍നിന്നുള്ള വിവിധ സര്‍വീസുകളുടെ ഉദ്ഘാടനം 21ന് നടക്കും. കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കോട്ടപ്പടി, പിണ്ടിമന മേഖലകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് സംഘടിപ്പിക്കുന്ന അവിര്‍ഭവ് 2കെ26 ഇന്റര്‍-കോളേജിയേറ്റ് ഫെസ്റ്റ് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ചു. സിനിമാ താരം ദര്‍ശന എസ്. നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കല്‍ക്കുരിശ് പള്ളി...

CHUTTUVATTOM

ഊന്നുകല്‍: ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍പി സ്‌കൂളില്‍ നടത്തി വരുന്ന ബ്രയിനി കിഡ് ക്വിസ് കോമ്പറ്റിഷന്‍ സീസണ്‍ – 5 സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. നാല് പ്രാഥമിക...

CHUTTUVATTOM

കോതമംഗലം: ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കീരംപാറ പഞ്ചായത്തിന് പിക്അപ് വാന്‍ വാങ്ങി നല്‍കി. കീരംപാറ പഞ്ചായത്തില്‍ നടന്ന താക്കോല്‍ ദാനവും ഫ്‌ലാഗ് ഓഫ് ചടങ്ങും ഫെഡറല്‍ ബാങ്ക് എറണാകുളം സോണല്‍...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ പോഷന്‍ മാം പദ്ധതി സംഘടിപ്പിച്ചു. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജോയ് പി. ജോസഫ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാരായ സി.എം....

NEWS

കോതമംഗലം: തലക്കോട് ഇഞ്ചിപ്പാറ റാത്തപ്പിള്ളില്‍ ഓമന ജോണ്‍സണ്‍ (56) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 10ന് അംബികാപുരം സെന്റ് മേരിസ് പള്ളിയില്‍.പരേത തൃശൂര്‍ പേരമംഗലം കുടുംബാഗം. ഭര്‍ത്താവ് :ജോണ്‍സണ്‍ മാത്യു. മക്കള്‍: ജെയ്‌സണ്‍ (ജീവാ...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് ആന്റ് പോളിടെക്‌നിക് കോളേജിന്റെ 17-ാം വാര്‍ഷികം നടത്തി.കോതമംഗലം മേഖല മെത്രാപോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്തു. മാര്‍ തോമ ചെറിയപള്ളി വികാരി ഫാ. സാജു ജോര്‍ജ് അധ്യക്ഷത...

CHUTTUVATTOM

പോത്താനിക്കാട്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നേതൃത്വത്തില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂരില്‍ ആരംഭിക്കുന്ന പ്രശോഭ സീനിയര്‍ സിറ്റിസണ്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കാലാവസ്ഥ തകിടം മറിഞ്ഞ് മഴക്കുവ് നേരിടുന്നതിനാണ് ഭൂതത്താൻ കെട്ട് ഡാമിൻ്റെ 15 ഷട്ടറുകളി 12 എണ്ണം അടച്ചു. ഭൂതത്താന്‍കെട്ട് ഡാമില്‍ ജൂണ്‍ മാസം തുറക്കുന്ന ഷട്ടറുകള്‍ മുൻകാലങ്ങളിൽ വേനൽ ആരംഭിക്കുന്ന ഡിസംബര്‍-ജനുവരി...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ സംഘടിപ്പിക്കുന്ന ആവിർഭവ് 2കെ26 ഇന്റർ സ്കൂൾ ഫെസ്റ്റിന് തുടക്കമായി. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവരാമൻ ഉദ്ഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ...

CHUTTUVATTOM

കോതമംഗലം: പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സി.ജെ. എൽദോസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എന്റെ നാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. എന്റെ നാട് ഹൈപവർ കമ്മിറ്റി അംഗം പ്രൊഫ. കെ.എം. കുര്യാക്കോസ്...

error: Content is protected !!