Connect with us

Hi, what are you looking for?

NEWS

വേങ്ങൂരിലെ പകർച്ചവ്യാധി; പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു

കുറുപ്പംപടി / തിരുവനന്തപുരം : വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്തം, പകർച്ച വ്യാധികൾ നിയന്ത്രണ വിധേയമാകാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. റിപ്പോർട്ട് കിട്ടിയാലുടൻ തന്നെ മറ്റു നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഏ.ടി അജിത് കുമാർ എന്നിവർക്ക് ഉറപ്പ് നൽകി.ചികിത്സയിൽ കഴിയുന്ന ആളുകളുടെ ചികിത്സ സഹായം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയോട് ഈ വിഷയം സംസാരിക്കും.

ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ടു കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഏ.ടി അജിത് കുമാർ നിവേദനം നൽകിയതിനെ തുടർന്നാണ് മന്ത്രി തുടർ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞത്.133 പേർക്കാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തത്. 33 പേർ ഇപ്പോൾ ചികിത്സയിലാണ്. 2 പേർ മരണപ്പെട്ടു.ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തി വരികയാണ്.

ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭ്യമല്ല എന്ന കാര്യം എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ ജില്ല മെഡിക്കൽ ഓഫിസർക്ക് മന്ത്രി നിർദ്ദേശം നൽകി.

You May Also Like

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് പഞ്ചായത്ത് വാർഡ്-9 ശാസ്താ നഗറിൽ നിന്നും ബുധനാഴ്ച്ച രാത്രി 2 മണി മുതൽ കാണാതായ പാലമറ്റം , കുന്നത്ത് സദാശിവൻ(70) എന്നയാളെ നേര്യമംഗലം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ...

CHUTTUVATTOM

  കോതമംഗലം:എൽഡിഎഫ് സർക്കാരിന്റെവികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ പ്രതിപക്ഷം നുണപ്രചരണവും വിവാദങ്ങളും സൃഷ്ടിക്കുകയാണന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശനപരമായി അവതരിപ്പിക്കാൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല. മന്ത്രിമാർക്കെതിരെ എഴുതിക്കൊടുത്ത ഒറ്റ...

CHUTTUVATTOM

കോതമംഗലം: വീണ്ടും കേരളാ ഫയർ ഫോഴ്സ് താരമായി. കാലുകൾ തളർന്നിട്ടും കൈക്കരുത്തിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്ന കീരംപാറ സ്വദേശി തോമസിൻ്റെ വെള്ളത്തിനടിയിൽ കുടുങ്ങിപ്പോയ വല കോതമംഗലം ഫയർഫോഴ്സ് വീണ്ടെടുത്ത് നൽകി. ഒരു...

NEWS

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സഭയ്ക്ക്  അനുകൂലമായി ഇന്നലെ ഹൈക്കോടതി  വിധി പ്രകാരം 2017 ജൂലൈ 3ലെ  വിധിയെ തുടർന്ന് യാക്കോബായ സഭയ്ക്ക് നഷ്ടപ്പെട്ടു പോയ പള്ളികൾ തിരികെ കിട്ടണമെന്ന ആവശ്യമുന്നയിച്ചും,  അവിഹിത  വിധി മൂലം നഷ്ടപ്പെട്ട പള്ളികൾക്ക് ഐക്യദാർഢ്യം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം: ചേലാടിന് സമീപം കള്ളാട ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് വീടിനുള്ളില്‍ കൊല്ലപ്പെട്ടിട്ട് രണ്ടുവര്‍ഷം പിന്നിടുന്‌പോഴും ക്രൈംബ്രാഞ്ച് അന്വേഷണവും ഇരുട്ടില്‍ തപ്പുന്നു.കഴുത്തറുത്താണ് 70കാരി സാറാമ്മ കൊല്ലപ്പെട്ടത്. ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ഇതുവരെയുള്ള നിഗമനം. ലോക്കല്‍...

NEWS

ഷാനു പൗലോസ് കോതമംഗലം: കോതമംഗലം മേഖലയിലെ ഓടക്കാലി പള്ളി ഉൾപ്പെടെ യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലും സഭയുടെ ആചാരാനുഷ്ഠാങ്ങളിലും നിലനിൽക്കുന്ന ആറ് പള്ളികൾ സർക്കാർ പോലീസിനെ ഉപയോഗിച്ച് 2017 ജൂലൈ 3ലെ സുപ്രീം...

CHUTTUVATTOM

കോതമംഗലം: തട്ടിപ്പ് കേസില്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റും ഗാനമേള ട്രൂപ് നടത്തിപ്പുകാരനുമായ കോതമംഗലം നെല്ലിമറ്റം സ്വദേശി കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. ഊന്നുകല്‍ പോലീസാണ് അതിവിധഗ്ദമായി അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കള്ളാട് പുത്തന്‍പുരയ്ക്കല്‍ ബിനു വര്‍ഗീസ് (22) ആണ് മരിച്ചത്. കോതമംഗലം റിലയന്‍സ് ഫ്രഷിലെ ജീവനക്കാരനായ ബിനു ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി കിടന്നുറങ്ങിയതാണ്. ഞായറാഴ്ച...

CHUTTUVATTOM

കോതമംഗലം: ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ വഴി പിണ്ടിമന പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാർഷികാവശ്യത്തിന് വെള്ളം എത്തിക്കുന്നതിനുള്ള സാദ്ധ്യത അവഗണിക്കപ്പെടുന്നു. പെരിയാറിന്റെ സാമീപ്യമാണ് പദ്ധതിയുടെ മുതൽക്കൂട്ട്. പെരിയാറിൽനിന്ന് വെള്ളം പമ്പുചെയ്ത് ടാങ്കുകളിലെത്തിച്ച് കൃഷിയിടങ്ങളിൽ ലഭ്യമാക്കി...

error: Content is protected !!