കോതമംഗലം: ഇടുക്കി പാർലമെൻ്റ് മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം കേരള ബി.ജെ.പി. സഹപ്രഭാരിയായ നളിൻകുമാർ കട്ടീൽ എം.പി. കോതമംഗലം നിയോജക മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിൽ ഗൃഹസമ്പർക്കം നടത്തി. തുടർന്ന് ഹോട്ടൽ മരിയ യിൽ നടന്ന നിയോജക മണ്ഡലം ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി. മദ്ധ്യ മേഖല പ്രസിഡൻ്റ് എൻ. ഹരി, സംസ്ഥാന സമിതി അംഗം പി.പി. സജീവ്, ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ. എസ്. അജി, ജില്ലാ വൈസ് പ്രസിഡന്റ് ഇ.റ്റി. നടരാജൻ, കോതമംഗലം മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാങ്ങോട്, കവളങ്ങാട് മണ്ഡലം പ്രസിഡന്റ് സൂരജ് മലയിൽ, സംസ്ഥാന കൗൺസിൽ അംഗം എം.എൻ. ഗംഗാധാരൻ, ജനറൽ സെക്രട്ടറിമാരായ ഇ.കെ.അജിത്കുമാർ, അരുൺ നെല്ലിമറ്റം, ജയൻ കെ. നാരായണൻ, മറ്റ് നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.