കോതമംഗലം:ഇടുക്കി പാർലമെൻ്റ് മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഇന്ന് വൈകിട്ട് കോതമംഗലം നിയോജക മണ്ഡലത്തിലെ പന്തപ്ര ആദിവാസി ഊര് സന്ദർശിച്ചു. ഊരുമൂപ്പൻ കുട്ടൻ പൊന്നാട അണിയിച്ചും ഊരു കാണിക്കാരൻ കണ്ണൻ വന വിഭവങ്ങൾ നൽകിയും സ്വീകരിച്ചു.
ബി.ജെ.പി. സംസ്ഥാന സമിതി അംഗം പി.പി. സജീവ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.റ്റി. നടരാജൻ, കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അഡ്വ. സൂരജ് മലയിൽ, ജനറൽ സെക്രട്ടറിമാരായ അരുൺ നെല്ലിമറ്റം, ജയൻ കെ. നാരായണൻ എന്നിവർ പങ്കെടുത്തു