Connect with us

Hi, what are you looking for?

NEWS

കൊണ്ടോട്ടിയില്‍ കോതമംഗലം സ്വദേശിയായ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോതമംഗലം: മലപ്പുറം കൊണ്ടോട്ടിയില്‍ കോതമംഗലം കുത്തുകുഴി സ്വദേശിയായ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥി വസുദേവ് റെജിയാണ് മരിച്ചത്. താമസിക്കുന്ന ഫ്‌ളാറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

മറ്റൊരു കോളേജില്‍ പഠിക്കുന്ന സുഹൃത്തും വസുദേവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സുഹൃത്ത് ഇന്നലെ ഫ്‌ളാറ്റിലെത്തിയിരുന്നില്ല. ഇന്ന് രാവിലെ ഫ്‌ളാറ്റില്‍ മടങ്ങിയെത്തിയപ്പോഴാണ് വസുദേവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

You May Also Like

NEWS

കോതമംഗലം: മഴ കനത്തതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു. പെരിയാറിലെ ബോട്ട് സര്‍വീസ് മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവച്ചു. 15 ഷട്ടറുകളാണ് ഡാമിനുള്ളത്. തീവ്രമഴ മുന്നറിയിപ്പ് പ്രകാരം നാളെ...

NEWS

കോതമംഗലം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ പി എച്ച് ഡി നേടിയ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസ്സി. പ്രൊഫ. മിന്നു ജെയിംസ്. വാഴക്കുളം മുണ്ടയ്ക്കൽ പരേതനായ അഡ്വ....

NEWS

കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശിയ പാതയിൽ നേര്യമംഗലം വനമേഖലയില്‍ ഇന്ന് പകല്‍ റോഡിലിറങ്ങി കാട്ടാന. ഈ സമയം നിരവധി വിനോദ സഞ്ചാരികളുടെ വാഹനങ്ങളടക്കം റോഡിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. ആന റോഡിലിറങ്ങിയതോടെ ഗതാഗതം...

NEWS

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ് കോളജിൽ പുതുതായി എം.ബി.എ. കോഴ്സിന് എ ഐ സി ടി ഇ യുടെ ( ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ) അംഗീകാരം ലഭിച്ചു. 60...