Connect with us

Hi, what are you looking for?

CRIME

സ്കൂട്ടറിൽ കറങ്ങി ഹെറോയിൻ വില്പന; ആസാം സ്വദേശി പിടിയിൽ

പെരുമ്പാവൂര്‍: സ്‌കൂട്ടറില്‍ കറങ്ങിനടന്ന് ലഹരിമരുന്ന് വില്‍ക്കുന്നതിനിടെ ഇതര സംസ്ഥാനക്കാരന്‍ പിടിയിലായി. ആസാം സ്വദേശി അനാറുല്‍ ഹുസൈന്‍ (28) ആണ് അറസ്റ്റിലായത്. കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ടീം പെരുമ്പാവൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ മിന്നല്‍ പരിശോധനയില്‍ പി.പി. റോഡില്‍ ഹോട്ടല്‍ അമല്‍ പാലസിന്റെ സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് വിപണിയില്‍ ഏകദേശം മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന 26 ഡപ്പി ഹെറോയിന്‍, ബൈക്ക്, 1800 രൂപ എന്നിവ പിടിച്ചെടുത്തു.

പെരുമ്പാവൂരില്‍ സ്‌കൂട്ടറിലെത്തി ഇതരസംസ്ഥാനക്കാരന്‍ ലഹരിമരുന്ന് വില്ക്കുന്നുണ്ടെന്ന് കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ബിനുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സലിം യൂസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ സി.ബി. രഞ്ചു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.ആര്‍. രാജേഷ്, പി.ആര്‍. അനുരാജ്, പി.വി. വികാന്ത്, ജിതിന്‍ ഗോപി, എ.ബി. സുരേഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

You May Also Like

NEWS

കോതമംഗലം: ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഒരു മഞ്ഞപ്പിത്ത കേസ്...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

NEWS

എറണാകുളം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയില്‍ നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ധാരാളം അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനത്തിന്...

NEWS

പെരുമ്പാവൂർ : ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിൽ കൂടുതൽ...