കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ സാംഖ്യ ശാസ്ത്ര വകുപ്പുകളുടെ കൂട്ടായ്മയായ “സാംഖ്യയാൻ(sankhyayaan)” ൻ്റെ ദിനാഘോഷം കോളജിൽ നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു . വകുപ്പ് മേധാവി പ്രൊഫ.സുധ വി അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിലെ സാംഖ്യ ശാസ്ത്ര വകുപ്പുകളുടെ പ്രധാന പ്രവർത്തനങ്ങളെക്കുറിച്ച് തന്റെ അധ്യക്ഷ പ്രസംഗത്തിൽ വകുപ്പ് മേധാവി സംസാരിച്ചു. തൃശൂർ വിമല കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഡോ. ജെറിൻ പോൾ ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.
സ്റ്റാറ്റിസ്റ്റിക്സിലെ ഉപരി പഠനവും, തൊഴിൽ അവസരങ്ങളെയുംക്കുറിച്ച് അദ്ദേഹം പ്രഭാഷണം നടത്തി.അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി അനഖ വി. കഴിഞ്ഞ അധ്യയന വർഷത്തിലെ അസോസിയേഷൻ്റെ കാര്യപരിപാടികളേക്കുറിച്ച് വാർഷിക റിപ്പോർട്ടിൽ വായിച്ചു. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ കലാ -സാംസ്കാരിക പരിപാടികളും അരങ്ങേറി