കോതമംഗലം: ചെറുവട്ടൂരിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇരമല്ലൂർ പ്ലാത്തുംമൂട്ടിൽത്താഴം പാലത്തിന് സമീപം വാടകക്ക് താമസിക്കുന്ന അനന്തു ബി നായർ (24) നെയാണ് റിമാൻഡ് ചെയ്തത്. ഒന്നരക്കിലോയോളം കഞ്ചാവാണ് പിടികൂടിയത്.പാല വലിയ കാവിൻപുറത്തുള്ള പ്ലൈവുഡ് കമ്പിനിയിലെ ജീവനക്കാരായ ഒഡീഷക്കാരിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത്. കമ്പനിയിൽ തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ പോലീസ് നടത്തിയ പരിശോധനയിൽ മൂന്നരക്കിലോ കഞ്ചാവ് കണ്ടെടുത്തു.
രണ്ടാംപ്രതി യദു കൃഷ്ണനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐമാരായ രാധാകൃഷ്ണൻ ,രഘുനാഥ്, എ എസ് ഐ ഷാൽവി അഗസ്റ്റിൻ സി.പി.ഒമാരായ ഷിയാസ്, നിജാസ്, ഷെമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.