കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടം മേട്നാം പാറ പട്ടിക വർഗ കോളനിയുടെ വികസനത്തിനായി 1 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.നിലവിൽ 116 ഓളം പട്ടിക വർഗ്ഗ കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്.
റോഡ് പുനരുദ്ധാരണം, വീട് മെയിന്റനെൻസ്, കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം, എം ജി എൽ സി കെട്ടിട നവീകരണം, പഠനമുറി നിർമ്മാണം, ലൈബ്രറി നിർമ്മാണം, ഗ്രൗണ്ടിന്റെ സൈഡ് കെട്ടൽ, കലുങ്ക് നിർമ്മാണം, പഞ്ചായത്ത് കിണർ മെയിന്റനെൻസ്, പൊതു കുള നവീകരണം,ഹൈമാസ്റ്റ്/ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തികളാണ് പദ്ധതിയുടെ ഭാഗമായി കോളനിയിൽ നടപ്പിലാക്കുന്നത്.ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എം എൽ എ പറഞ്ഞു.