കോതമംഗലം: കോതമംഗലം-ദേവികുളം നിയോജകമണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന മാമലക്കണ്ടം-എളംബ്ലാശ്ശേരി-കുറത്തികുടി-പെരുമ്പന്‍കുത്ത് റോഡിലുടെ കടന്നു പോകുന്ന നിര്ദ്ദിഷ്ടമലയോര ഹൈവേയുടെ അലൈന്മെന്റ് മാറ്റം വരുത്തിയതില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിക്കണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്കി കോതമംഗലം, ദേവികുളം എംഎല്‍എമാര്‍. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കോതമംഗലം എംഎല്‍എ ആന്റണി ജോണും, ദേവികുളം എംഎല്‍എ അഡ്വ.എ രാജയും. നിര്ദ്ദിഷ്ടമലയോര ഹൈവേയുടെ അലൈന്മെന്റ് നിശ്ചയിച്ചിരുന്നതും ഇതുവഴിയായിരുന്നു.എന്നാല്‍ ആവശ്യമായ കൂടിയാലോചനകള്‍ നടത്താതെയാണ് ഈ അലൈന്മെന്റ് മാറ്റാന്‍ തീരുമാനിച്ചത്. അലൈന്മെന്റ് മാറ്റിയ നടപടി ബന്ധപ്പെട്ടവരെയെല്ലാം ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്നും നിവേദനത്തില്‍ എംഎഎല്‍എമാര്‍ ആവിശ്യപ്പെടുന്നു