Connect with us

Hi, what are you looking for?

NEWS

തൃക്കാരിയൂർ ഹെൽത്ത് സബ് സെന്റർ നിർമ്മാണ പൂർത്തീകരണത്തിനായി 18 ലക്ഷം രൂപ അനുവദിച്ചു :ആന്റണി ജോൺ എം എൽ എ

കോതമംഗലം : തൃക്കാരിയൂർ ഹെൽത്ത് സബ് സെന്റർ നിർമ്മാണ പൂർത്തീകരണത്തിനായി 18 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു .തൃക്കാരിയൂർ – ആയക്കാട് ജംഗ്ഷന് സമീപത്ത് പരിമിതമായ സാഹചര്യത്തിലാണ് സബ് സെന്റർ പ്രവർത്തിച്ചിരുന്നത് .ദിവസേന നിരവധിപ്പേർ ആശ്രയിക്കുന്ന സബ് സെന്ററാണിത് . തൃക്കാരിയൂർ പ്രദേശത്തെയും കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ അതിർത്തി പ്രദേശങ്ങളിലെയും ജനങ്ങൾ ആശ്രയിക്കുന്നത് തൃക്കാരിയൂർ ഹെൽത്ത് സബ് സെൻററിനെയാണ് . കാല പഴക്കം ചെന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റി ചെയ്യുന്നതിന് 2019 ൽ 40 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു .ഈ തുക ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനം ഇപ്പോൾ പൂർത്തിയായിരിക്കുകയാണ് .ഫിനിഷിങ് വർക്കുകൾ ഉൾപ്പെടെ പൂർത്തീകരിച്ച് സബ് സെന്റർ പ്രവർത്തന ക്ഷമമാക്കണമെങ്കിൽ 18 ലക്ഷം രൂപയുടെ വർക്ക് കൂടി പൂർത്തീകരിക്കേണ്ടതുണ്ട്.ഈ സാഹചര്യത്തിലാണ് അവശേഷിക്കുന്ന പ്രവർത്തികൾക്കാവശ്യമായിട്ടുള്ള 18 ലക്ഷം രൂപ കൂടി എം എൽ എ ഫണ്ടിൽ നിന്നും ഇപ്പോൾ അനുവദിച്ചിട്ടുള്ളത് .ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് സബ് സെന്റർ നിർമ്മാണം പൂർത്തീകരിക്കുമെന്ന് എം എൽ എ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: നഗരസഭയില്‍ മാലിന്യനീക്കം പൂര്‍ണ്ണമായും അവതാളത്തിലായതോടെ കോതമംഗലം നഗരം മാലിന്യക്കൂമ്പാരമായി മാറുന്നു. നഗരത്തിലെ വിവിധ റോഡരികുകളിലും കുരൂര്‍ തോട്ടിലും മാലിന്യങ്ങള്‍ കുന്നുകൂടി രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ പുലര്‍ച്ചെ പ്രഭാതസവാരിക്കായി എത്തുന്ന...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് കേന്ദ്രീകരിച്ച് ഇടവിളായിക്കുടിയിൽ തുടങ്ങാൻ തയ്യാറെടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്കായി നടന്നുവന്നിരുന്ന മലയിടിക്കൽ പ്രവർത്തനം വില്ലേജ് ഓഫീസർ തടഞ്ഞു. പ്ലൈവുഡ് കമ്പനികൾക്കെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതിയുടെ പരാതിയെത്തുടർന്ന് പല്ലാരിമംഗലം വില്ലേജ് ഓഫീസർ...

CHUTTUVATTOM

കോതമംഗലം:ഓട നിർമാണത്തിലെ അപാകത മൂലം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അയ്യങ്കാവിൽ രൂക്ഷമായ വെള്ളക്കെട്ട്. ദേശീയപാത നവീകരണത്തിനു ശേഷമാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഓട നിർമാണത്തിലെ അപാകത മൂലം വെള്ളം ഒഴുകിപ്പോകാത്തതാണു പ്രശ്‌നം. 100 മീറ്റർ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി സംഘടിപ്പിച്ച മാമലക്കണ്ടം–കൊയ്‌നിപ്പാറ ഓഫ് റോഡ് ഡ്രൈവ് സാഹസിക വിനോദസഞ്ചാരത്തിന്റെ വേറിട്ട കാഴ്ചയായി മാറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഓഫ് റോഡ് വാഹനപ്രേമികളുടെയും പ്രദേശവാസികളുടെയും വൻ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പാറ വനത്തിൽ നിന്നിറങ്ങുന്ന കപ്പക്കൊമ്പനെക്കൊണ്ട് പൊറുതിമുട്ടി വാവേലി നിവാസികൾ.കോട്ടപ്പാറ വനമേഖലയിലെ ഒരു കൊമ്പന്‍റെ ഇഷ്ടഭഷണം ഇപ്പോള്‍ കപ്പയാണ്. സ്ഥിരം കപ്പ തേടി എത്തുന്ന കാട്ടു കൊമ്പന് നാട്ടുകാര്‍ കപ്പ കൊമ്പന്‍ എന്ന...

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപ്പാസിന്റെ ഭാഗമായ മലയിന്‍കീഴ് മുതല്‍ കോഴിപ്പിള്ളി വരെയുള്ള റോഡിന്റെ ആധുനിക നിലവാരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി മുന്‍ എംഎല്‍എ ആന്റണി ജോണ്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവിലാണ് മലയിന്‍കീഴ്...

CHUTTUVATTOM

കോതമംഗലം: നാഷണല്‍ എക്സ്സര്‍വ്വീസ്‌മെന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സ്ഥാപകദിനം ആഘോഷിച്ചു. മലയിന്‍കീഴിലുള്ള വിമുക്തഭട ഭവനില്‍, കോതമംഗലം യൂണിറ്റ് പ്രസിഡന്റ് നസീര്‍ പി.എം സംഘടനയുടെ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: ലഹരിക്കെതിരെ കൈകോര്‍ക്കാം… സുരക്ഷിത സമൂഹം വാര്‍ത്തെടുക്കാം എന്ന സന്ദേശമുയര്‍ത്തി കോതമംഗലം സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പും എക്സൈസ് വകുപ്പും...

CHUTTUVATTOM

നേ​ര്യ​മം​ഗ​ലം​:​ ​നേ​ര്യ​മം​ഗ​ലം​ ​വ​ന​മേ​ഖ​ല​യി​ൽ​ ​അ​ന​ധി​കൃ​ത​മാ​യി​ ​ആ​കാ​ശ​നി​രീ​ക്ഷ​ണം​ ​ന​ട​ത്തി​യ​ ​ഡ്രോ​ൺ​ ​ന​ഷ്ട​പ്പെ​ട്ടു.​ ​മാ​മ​ല​ക്ക​ണ്ട​ത്ത് ​സ്വ​കാ​ര്യ​ ​ക​മ്പ​നി​യു​ടെ​ ​ജ​ല​വൈ​ദ്യു​ത​ ​പ​ദ്ധ​തി​ക്ക് ​വേ​ണ്ടി​ ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഒ​ത്താ​ശ​യോ​ടെ​യാ​യി​രു​ന്നു​ ​സ​ർ​വ്വേ.​ ​ആ​ഗ​സ്റ്റ് ​ഒ​ന്നി​നാ​ണ് ​സം​ഭ​വം.​ ​വ​ന്യ​മൃ​ഗ​ ​സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ​...

CHUTTUVATTOM

കോതമംഗലം: ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇടവിട്ട് ശക്തിപ്രാപിക്കുന്നതിനാല്‍ നീരൊഴുക്ക് ശക്തമായി തുടരുന്നു. 24 മണിക്കൂറിനിടെ ഇടമലയാറില്‍ 42 എം.എം., ലോവര്‍ പെരിയാറില്‍ 49 എം.എം., ഭൂതത്താന്‍കെട്ടില്‍ 37.7 എം.എം. എന്നീ അളവിലാണ് മഴ...

CHUTTUVATTOM

കോതമംഗലം: ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 5, ബുധൻ) ജില്ലാ കളക്ടർ ജി...

CHUTTUVATTOM

കോതമംഗലം: ഊന്നുകൽ, കോട്ടപ്പടി പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള അവകാശികൾ ഇല്ലാത്തതും, നിലവിൽ അന്വേഷണാവസ്ഥയിലോ,കോടതി വിചാരണയിലോ, പരിഗണനയിലോ ഇല്ലാത്തതുമായ 29 വാഹനങ്ങളിൽ അവകാശവാദം ഉന്നയിക്കാവുന്ന ഏതൊരു വ്യക്തിക്കും ആയതുമായി ബന്ധപ്പെട്ട രേഖകൾ സഹിതം ബന്ധപ്പെട്ട...

error: Content is protected !!