Connect with us

Hi, what are you looking for?

NEWS

കോതമംഗലം നവ കേരള സദസ് ; ഇസാൻ ഷിജുവിന് കേൾവി ലഭിക്കും

കോതമംഗലം: നവകേരള സദസ് വേദിയിൽ കൊക്ലിയർ ഇമ്പ്ലാന്റേഷന് ചികിത്സ സഹായം തേടിയെത്തിയ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ പരാതിയിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഇടപെടൽ. പല്ലാരിമംഗലം പാത്തിക്കപ്പാറയിൽ വീട്ടിൽ പി.എം ഷിജുവിന്റെയും ഹഫ്സ ഷിജുവിന്റെയും മകനായ ഇസാൻ ഷിജുവിന് ജന്മനാൽ കേൾവി പ്രശ്നമുണ്ട്.

നിലവിൽ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ കുട്ടിയുടെ കേൾവി പ്രശ്നം പരിഹരിക്കാൻ മതാപിതാക്കൾ ഏറെ നാളായി ശ്രമിക്കുന്നു. കൊക്ലിയർ ഇമ്പ്ലാന്റേഷൻ നടത്തിയാൽ പ്രശ്നം പരിഹരിക്കാനാവുമെന്ന് വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. എന്നാൽ അതിനുള്ള സാമ്പത്തികം കുടുംബത്തിനില്ല. ഈ വിഷയം ഉന്നയിച്ചാണ് നവ കേരള സദസ് വേദിയിൽ ഇവർ എത്തിയത്.

ആന്റണി ജോണി എം.എൽ.എയുടെ നേതൃത്വത്തിൽ ഇസാനും കുടുംബവും മന്ത്രിയെ നേരിൽകണ്ട് ബുദ്ധിമുട്ട് അറിയിച്ചു. തുടർന്ന് ഡോ. നൗഷാദ് ഇ.എൻ.ടി ആശുപത്രിയിൽ ചികിത്സയ്ക്കാവശ്യമായ വേണ്ട ക്രമീകരണങ്ങൾ നടത്താൻ മന്ത്രി ഇടപെടുകയായിരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ് ധർമഗിരി ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഒരു ഹൃദയമിടിപ്പും നഷ്ടപ്പെടുത്തരുത് എന്ന സന്ദേശവുമായി നടന്ന ചടങ്ങ് സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ.ഡോ....

CHUTTUVATTOM

കോതമംഗലം: സംഗീതാഭിരുചിയുള്ള കുട്ടികൾക്ക്‌ ശാസ്ത്രീയ സംഗീത പരിശീലനം നൽകുന്നതിന് കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ തുടക്കമായി. സംഗീതാധ്യാപിക സരിത കെ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ വേദിയിൽ വിദ്യാർത്ഥിനി...

NEWS

കോതമംഗലം: പാലമറ്റം കാഞ്ഞിരക്കാട്ട് കെ.വി ജോര്‍ജ് (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഏലിയാമ്മ വേങ്ങൂര്‍ നാരിയേലില്‍ കുടുംബാഗം. മക്കള്‍ : ബേസില്‍, ബെറ്റ്‌സി. മരുമക്കള്‍:ലിയോ വട്ടപ്പറമ്പില്‍ ഉപ്പുകണ്ടം,ജോം പോള്‍ വെട്ടിക്കാമറ്റത്തില്‍ മൂവാറ്റുപുഴ....

CHUTTUVATTOM

മൂവാറ്റുപുഴ: വാഴപ്പിള്ളിയ്ക്ക് സമീപമുള്ള തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ എന്‍എസ്എസ് വാഴപ്പിള്ളി റോഡിന് സമീപമുള്ള തോട്ടില്‍ നിന്ന് വെള്ളൂര്‍ക്കുന്നം താമരശ്ശേരിയില്‍ രാജേഷ് (53) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

CHUTTUVATTOM

പെരുമ്പാവൂര്‍: തങ്കളം-കാക്കനാട് നാലുവരിപ്പാതയുടെ നിര്‍മാണത്തിനായി നിലവിലുള്ള രണ്ട് അലൈന്‍മെന്റുകളും സമഗ്രമായി പരിശോധിച്ച് പ്രായോഗികമായത് കണ്ടെത്താനും നാലുവരിപ്പാതയ്ക്കുള്ള ചെലവ് കണക്കാക്കി തുടര്‍നടപടി സ്വീകരിക്കാനും തീരുമാനം. നിലവിലെ യാത്രാസാഹചര്യത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ റോഡിന്റെ ശേഷി കുറവായ...

CHUTTUVATTOM

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...

CHUTTUVATTOM

കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...

CHUTTUVATTOM

കോതമംഗലം: കേരള വിജിലൻസ് വകുപിൻ്റെ 2025-ലെ ഇൻവെസ്റ്റിഗേഷൻ എക്സലൻസ് – ബാഢ്ജ് ഓഫ് ഹോണർ അംഗീകാരം കോതമംഗലം നെല്ലിക്കുഴി ഏറമ്പടത്തിൽ സജി ജോണിന് ലഭിച്ചു. എറണാകുളം വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ...

CHUTTUVATTOM

മൂവാറ്റുപുഴ : കാൽനൂറ്റാണ്ടിന്റെ സാങ്കേതിക മികവിന്റെയും അക്കാദമിക മുന്നേറ്റങ്ങളുടെയും നിറവിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനം. രജതജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സാങ്കേതിക...

CHUTTUVATTOM

കോതമംഗലം: അയ്യങ്കാവ് വൃന്ദാവനം എൻ. ശശിധരൻ നായർ (72) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്‌ച 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: രമേശ്, ലക്ഷ്മി. മരുമക്കൾ: ദേവിക, സന്ദീപ്.

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി, അന്തീനാട്ട് അഗസ്റ്റിൻ മാത്യു (പാപ്പച്ചൻ-86) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്‌ച 3ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളിയിൽ. ഭാര്യ : പെണ്ണമ്മ നീലൂർ എടേട്ട് കുടുംബാഗം. മക്കൾ : മേരി...

error: Content is protected !!