Connect with us

Hi, what are you looking for?

NEWS

സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ കെ.എം കമലിന് അനുമേദനം

കോതമംഗലം: മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ കെ എം കമലിനെ അനുമോദിച്ചു. കോതമംഗലം എംഎ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ മെന്റ്റര്‍ അക്കാഡമിയില്‍ ആയിരുന്നു അനുമോദന യോഗം നടന്നത്. എംഎ കോളേജ്
പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ പ്രസിഡന്റ് പ്രെഫ. കെ.എം കുര്യക്കോസ് എം.എ കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ വിന്നി വറുഗ്ഗീസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍. പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ സെക്രട്ടറി ബാബു ഏലിയാസ് , പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ആശ ലില്ലി തോമസ്, വൈ.പ്രസിഡന്റ് പി കെ മോഹന ചന്ദ്രന്‍ ട്രഷറര്‍ ശാരി സദാശിവന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ സെക്രട്ടറി ബാബു ഏലിയാസും പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ആശ ലില്ലി തോമസ് ചേര്‍ന്ന് പൊന്നാട അണിയച്ച് കമലിനെ അനുമോദിച്ചു.

You May Also Like

Business

കോതമംഗലം: തൃക്കാരിയൂരില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ ദിവസങ്ങള്‍ക്ക് മുമ്പ് അമീബിക് മസ്തിഷ്ക ജ്വരംമൂലം മരണമടഞ്ഞ സംഭവത്തിൽ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിനായിട്ടില്ല. സ്ത്രീ വീടിന് സമീപമുള്ള ഒരു തോട്ടില്‍ മുഖംകഴുകിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ...

ACCIDENT

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ജീവനക്കാരി വീട്ടുമുറ്റത്തെ ഇരുമ്പ് തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റു മരിച്ചു.പരീക്കണ്ണി കുളമ്പക്കര പരേതനായ അയ്യപ്പൻ്റെ ഭാര്യ തങ്കമ്മ (73) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴോടെ വീട്ടിൽ മുറ്റമടിക്കുമ്പോഴാണു അപകടം....

CHUTTUVATTOM

മൂവാറ്റുപുഴ: അനധികൃതമായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തി പരിപാലിച്ച പശ്ചിമ ബംഗാള്‍ സ്വദേശിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പശ്ചിമ ബംഗാള്‍ സ്വദേശി നന്തു മൊണ്ടാല്‍ (30)നാണ് മൂവാറ്റുപുഴ അഡീഷ്ണല്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. കോതമംഗലം കോണ്‍ഗ്രസ് ഓഫീസില്‍ കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മറ്റികള്‍ സംയുക്തമായി നടത്തിയ ദിനാചരണം കെ.പി.സി.സി അംഗം എ.ജി....

CHUTTUVATTOM

കോതമംഗലം: കായികകേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്ത് വാഗ്ദാനം ചെയ്യപ്പെട്ട അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മാണം മുടങ്ങിയിട്ട് 15 വര്‍ഷമാകുന്നു. ചേലാട്ടിലെ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടും പിണ്ടിമന പഞ്ചായത്ത് ഏറ്റെടുത്ത് നല്‍കേണ്ട ഭൂമിയുമുള്‍പ്പെടെ 8...

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശിയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വികസനത്തിന്റെ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രി വി.ഡി സതീശനെ ചുമതലയേറ്റെടുത്തതിനു ശേഷം ആദ്യമായി...

CHUTTUVATTOM

കോതമംഗലം: എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആദ്യ നിവേദനമായി പഴയ ആലുവ – മൂന്നാർ രാജപാത തുറന്നുകൊടുക്കണമെന്ന ആവശ്യവുമായി ഷിബു തെക്കുംപുറം മുഖ്യമന്ത്രി വി . ഡി . സതീശനെയും വനവകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ ജനവിശ്വാസം ഏറ്റുവാങ്ങി യുഡിഎഫ് നേതാവും ജില്ലാ കൺവീനറുമായ ഷിബു തെക്കുംപുറം ഇന്ന് നിയമസഭയിൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ പ്രോടേം സ്പീക്കർ ജി. സുധാകരൻ...

CHUTTUVATTOM

പെരുമ്പാവൂര്‍: കവര്‍ച്ച കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മാറംപിള്ളി മുടിക്കല്‍ തുകലില്‍ ഉവൈസ് (40)നെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന്റെ...

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി വിക്ടറി ലൈബ്രറി ആന്റ് റൂമില്‍ നടന്ന വായനകളരി സമാപിച്ചു. സമാപന സമ്മേളനം കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വായനകളരിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ ലൈബ്രറി...

CHUTTUVATTOM

കോതമംഗലം: സാമൂഹ്യ വിരുദ്ധരുടെ ആവാസ മേഖലയായി ഭൂതത്താന്‍കെട്ട്. പ്രദേശത്ത് മദ്യപിച്ച ശേഷം മദ്യകുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണ്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഇവിടെ ലഹരി ഉപയോഗിക്കുന്നതായി പരാതിയുണ്ട്. പ്രദേശത്ത് തമ്പടിക്കുന്നതില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണെന്നും പ്രദേശവാസികള്‍...

CHUTTUVATTOM

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീര്‍ മെമോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ ലോക ജൈവ വൈവിധ്യ ദിനാചരണവും പ്രമുഖ വ്യക്തികളെ ആദരിക്കലും നടത്തി. കോതമംഗലം മെന്റര്‍ അക്കാഡമി ഹാളില്‍ നടന്ന പരിപാടി...

error: Content is protected !!