പോത്താനിക്കാട് : വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് കമ്പംകല്ല് ഭാഗത്ത് താമസിക്കുന്ന ഇടുക്കി കാഞ്ഞാർ പാമ്പ്തൂക്കി മാക്കൽ വീട്ടിൽ നിസാർ (42), കോതമംഗലം ഇളമ്പ്ര തങ്കളം ഭാഗത്ത് കാട്ടുകുടി വീട്ടിൽ ഫൈസൽ (അലി 42) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മൈലൂർ വട്ടക്കുടിപീടിക ഭാഗത്തുള്ള വീടിന്റെ അടുക്കള വാതിൽ കുത്തി തുറന്ന് 24 ഗ്രാം സ്വർണ്ണാഭരണങ്ങളും പണവും ഇവർ കവർച്ച ചെയ്യുകയായിരുന്നു. പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തുള ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി മോഷണ കേസ്സുകളിലെ പ്രതികളാണ് ഇരുവരും.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ. സമീഷ്, എസ്.ഐ മാരായ കെ.പി.സിദ്ധിഖ്, ലിബു തോമസ്, എ.എസ്.ഐമാരായ പി.പി.പൗലോസ്, വി.സി. സജി, സി.പി.ഒ മാരായ ആസാദ്, ദയേഷ്, നിയാമുദ്ദീൻ, ദീപു പി കൃഷ്ണൻ, പി.റ്റി. അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.