Connect with us

Hi, what are you looking for?

CRIME

കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു

കോതമംഗലം : കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു. കോതമംഗലം കറുകടം മാവിന്‍ചുവട് ഭാഗത്ത് നിന്നും ഇപ്പോള്‍ പുതുപ്പാടി താണിക്കത്തടം കോളനി റോഡ് ഭാഗത്ത് താമസിക്കുന്ന ചാലില്‍ പുത്തന്‍പുര (കല്ലിങ്ങപറമ്പില്‍) വീട്ടില്‍ ദിലീപ് (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുളളില്‍ കൊലപാതകം, കൊലപാത ശ്രമം, ആയുധ നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. 2021 ല്‍ കോതമംഗലം പുതുപ്പാടി സ്ക്കൂള്‍പ്പടി ഭാഗത്ത് വച്ച് പ്രിന്‍സ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി കഴിഞ്ഞ നവംബറില്‍ ആ കേസിലെ സാക്ഷിയായ സുജിത്ത് എന്നയാളെ ഭീഷണിപ്പെടുത്തിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് കോതമംഗലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായി. തുടര്‍ന്ന്‍ റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാര്‍ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തിയിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിനാണ് ഇപ്പോള്‍ അറസ്റ്റ്. അറസ്റ്റ് ചെയ്ത സംഘത്തില്‍ ഇൻസ്പെക്ടർ ബിജോയ്, എസ്.ഐ റജി, എ.എസ്.ഐ സലിം, എസ്.സി.പി.ഒ മാരായ കൃഷ്ണകുമാർ, അജിംസ്, ഷിയാസ്, ജയൻ എന്നിവരാണ് ഉണ്ടായിരുന്നത്.

 

You May Also Like

NEWS

കോതമംഗലം : അന്താരാഷ്ട്ര ഒളിമ്പിക് ദിന ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ ഒളിമ്പിക് ഫോറസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു.കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി സ്കൂൾ കാമ്പസിൽ വൃക്ഷ...

NEWS

കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എൻഎസ് എസ്സിന്റെയും സ്കൗട്ട് ആൻഡ് ഗൈഡിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂളിൽ നിന്ന് ആരംഭിച്ച് കോതമംഗലം...

NEWS

കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ കോതമംഗലം എം.ബി.എം.എം ആശുപത്രിയിൽ സജ്ജമാക്കിയ റോട്ടറി ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം  ശനിയാഴ്ച നടത്തും. രാവിലെ 9.30ന് റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് ഗവർണർ മേജർ ഡൊണർ ഡോ....

NEWS

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ എം. ജി. യൂണിവേഴ്സിറ്റിയുടെ എല്ലാ കോളേജുകളിൽ നിന്നുമുള്ള നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സംയുക്ത നേതൃ പരിശീലന ക്യാമ്പ് നടത്തി. ടെക്‌വൈസ് ഫൗണ്ടഷന്റെ നേതൃത്വത്തിൽ...

NEWS

കോതമംഗലം: അറിവും മൂല്യബോധവും ഒരുപോലെ വളർത്തിയെടുക്കുന്ന തലമുറയാണ് നാടിന്റെ ശക്തിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ.എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ...

NEWS

കോതമംഗലം: ഇൻഫാമിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന കർഷകരെ ആദരിച്ചു. ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗം ഫൊറോന ഡയറക്ടർ ഫാ.മാത്യു കോണിക്കൽ ഉദ്ഘാടനം ചെയ്തു.ഇൻഫാം സംസ്ഥാന പ്രസിഡൻ്റ് ജോസ്...

NEWS

കോതമംഗലം: മാതൃവേദി കോതമംഗലം രൂപത കലോത്സവം സമാപിച്ചു. കോതമംഗലം രൂപതയിലെ പതിനാല് ഫൊറോനകളിൽ നിന്നുമായി മുന്നോറോളം മാതാക്കൾ പങ്കെടുത്ത ടാലന്റ് ഫെസ്റ്റ് 2026 നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ രൂപത ഡയറക്ടർ ആന്റണി...

NEWS

കോതമംഗലം: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കാനും ലഹരിക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റത്തിന് കരുത്തേകാനും ലക്ഷ്യമിട്ട് ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള സർക്കാർ നടപ്പാക്കുന്ന ‘തൂഫാൻ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി...

NEWS

കോതമംഗലം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്പന അനുവദിക്കരുതെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി ആവശ്യപ്പെട്ടു. ഇത് സംസ്ഥാനത്ത് മദ്യ വ്യാപനത്തിനും പുതുതലമുറയെ ലഹരിയിലേക്ക് ആകര്‍ഷിക്കുന്നതിനും ഇടയാക്കും. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന...

NEWS

പോത്താനിക്കാട്: സെന്റ് മേരീസ് സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെയും ഹയര്‍സെക്കന്‍ഡറി ബാച്ചിന്റെയും ഉദ്ഘാടനം നാളെ അഞ്ചിന് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍.എം. വര്‍ഗീസ് മെമ്മോറിയല്‍...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

NEWS

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലയില്‍ പകലും സ്ഥിരമായി എത്തിയിരുന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചു. സിഗ്നല്‍ ലഭിച്ചു തുടങ്ങി.വായിൽ കീഴ്ത്താടയിലെ മുറിവില്‍ മരുന്നും കുത്തിവയ്പ്പും നല്‍കി. ഇന്ന്...

error: Content is protected !!