Connect with us

Hi, what are you looking for?

CHUTTUVATTOM

എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ ഉമേഷ് ചുമതലയേറ്റു

കോതമംഗലം : എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ ഉമേഷ് ചുമതലയേറ്റു. രാവിലെ 9.45 ന് കളക്ടറേറ്റിലെത്തിയ പുതിയ ജില്ലാ കളക്ടറെ എഡിഎം എസ്. ഷാജഹാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരുടെയും

കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ചുമതലയേറ്റ ശേഷം കളക്ടര്‍ പറഞ്ഞു. ബ്രഹ്‌മപുരത്ത് മുന്‍കളക്ടര്‍ ഡോ. രേണു രാജ് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ തുടരും.

ബ്രഹ്‌മപുരത്തെ പ്രശ്‌നങ്ങള്‍ മനസിലാക്കി മാലിന്യനിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് ദീര്‍ഘകാല പരിഹാരത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടീം എറണാകുളമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കോര്‍പ്പറേഷന്റെയും പൊതുനജനങ്ങളുടെയും സഹകരണത്തോടെ പ്രശ്‌നം പരിഹരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഒമ്പതാം വയസ്സുകാരൻ ആരൺ ആർ പ്രകാശിനെ ആന്റണി ജോൺ എം എൽ...

CRIME

മൂവാറ്റുപുഴ: കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ട്പാറയില്‍ കത്രികുട്ടി(കുഞ്ഞിപ്പെണ്ണ്- 84) യെയാണ് ഭര്‍ത്താവ് ജോസഫ് (പാപ്പൂഞ്ഞ് – 86) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് നാടിനെ...

NEWS

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപ്പാറയില്‍ കാട്ടുകൊമ്പനെ രക്ഷപ്പെടുത്താന്‍ തകര്‍ത്ത കുടിവെളള കിണറിന്റെ അറ്റകുറ്റപ്പണിക്ക് ഒന്നര ലക്ഷം അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ശുചീകരണത്തിനും ഇടിഞ്ഞഭാഗം കരിങ്കല്ല് കെട്ടുന്നതിനും ആള്‍മറ നിര്‍മിക്കുന്നതിനുമാണ് തുക...

NEWS

കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപക ദിനാഘോഷം നടത്തി.കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനവും മുതിർന്ന മാധ്യമ പ്രവർത്തകരെ അനുമോദിക്കൽ മാധ്യമ സെമിനാർ...