Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്ക് വികസന സമിതി യോഗം ചേർന്നു

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്നു.കേരള സംസ്ഥാനത്തെ മികച്ച തഹസിൽദാരായി തിരഞ്ഞെടുക്കപ്പെട്ട റേയ്ച്ചൽ കെ വർഗീസ്,മികച്ച ഭൂരേഖ തഹസിൽദാരായി തിരഞ്ഞെടുക്കപ്പെട്ട കെ എം നാസ്സർ എന്നിവരെ യോഗത്തിൽ എം എൽ എ അഭിനന്ദിച്ചു.പുന്നേക്കാട് – തട്ടേക്കാട് റോഡിൽ സ്ഥാപിച്ചിരുന്ന ലൈറ്റുകൾ അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ട കോതമംഗലം ഡി എഫ് ഓ യുടെ നടപടി അംഗീകരിക്കാൻ കഴിയുന്നതല്ലായെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉദ്യോഗസ്ഥർ ഇത്തരം നിലപാടുകൾ സ്വീകരിക്കരുതെന്നും എം എൽ എ യോഗത്തിൽ പറഞ്ഞു.

മണ്ഡലത്തിലെ പി ഡബ്ല്യൂ ഡി റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.ദേശീയ പാത നവീകരണവുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികളിലെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരമായാൽ വേഗത്തിൽ ആരംഭിക്കണമെന്ന് യോഗത്തിൽ എം എൽ എ നിർദ്ദേശിച്ചു.കഴിഞ്ഞ താലൂക്ക് സഭാ യോഗങ്ങളിൽ എടുത്തിട്ടുള്ള തീരുമാനങ്ങൾ നടപ്പാക്കുന്ന നടപടികളിൽ എം എൽ എ സംതൃപ്തി രേഖപ്പെടുത്തി.കീരംപാറ പഞ്ചായത്ത്‌ പ്രദേശങ്ങളിലെ വന്യമൃഗ ശല്യം സംബന്ധിച്ചും കോതമംഗലം ടൗണിലെ ട്രാഫിക് പരിഷ്കരണം സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തിട്ടുള്ളതാണ്. കുട്ടമ്പുഴ പഞ്ചായത്തിൽ ഉൾപ്പെട്ട് വരുന്ന വെള്ളാരംകുത്ത്, മണികണ്ഠൻചാൽ ഭാഗങ്ങളിലെ ജല ദൗർലഭ്യം സംബന്ധിച്ച് യോഗം ചർച്ച ചെയ്തു.താലൂക്കിലെ വിവിധ പ്രശ്നങ്ങൾ നിയമസഭ മുമ്പാകെ അവതരിപ്പിക്കുന്ന എം എൽ എ യെ അനുമോദിച്ചുകൊണ്ട് നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ് യോഗത്തിൽ സംസാരിച്ചു.

നഗരസഭയുടെ വികസനവുമായി ബന്ധപ്പെട്ടു വിട്ടു കൊടുത്തിട്ടുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്താനുള്ള നടപടി സ്വീകരിക്കേണ്ടതായി നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ് യോഗത്തിൽ ആവശ്യപ്പെട്ടു.കോതമംഗലം താലൂക്കിലെ ടൂറിസം സംബന്ധിച്ച കാര്യങ്ങൾ യോഗം ചർച്ച ചെയ്തിട്ടുള്ളതാണ്.കുടിവെള്ള പ്രശ്നത്തിന് കൃത്യമായ ഒരു പരിഹാരത്തിനായി ബന്ധപ്പെട്ട വകുപ്പ് തലങ്ങളിൽ നിന്നും നടപടി സ്വീകരിക്കുവാൻ എം എൽ എ നിർദ്ദേശിച്ചു.

മഴക്കാല മുന്നൊരുക്കമെന്ന നിലയിൽ എല്ലാ വകുപ്പ് തലങ്ങളിൽ നിന്നും സമയബന്ധിതമായി നടപടി സ്വീകരിക്കേണ്ടതായും അഭിപ്രായമുയർന്നു.പഞ്ചായത്ത്‌ പ്രസിഡന്റുമാരായ മാമച്ചൻ ജോസഫ്,കാന്തി വെള്ളക്കയ്യൻ,നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സാജൻ അമ്പാട്ട്,ബേബി പൗലോസ്,ജോസ് കൂവള്ളൂർ,തഹസിൽദാർ റേയ്ച്ചൽ കെ വർഗീസ്,ഡെപ്യൂട്ടി തഹസിൽദാർ ഓ എം ഹസൻ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...

error: Content is protected !!