Connect with us

Hi, what are you looking for?

CHUTTUVATTOM

പിൻവാതിൽ നിയമനം: വാ മൂടി കെട്ടി പ്ലക്കാർഡുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം

കോതമംഗലം : കോൺഗ്രസ് നേതൃത്വം നൽകുന്ന കടവൂർ സർവീസ് സഹകരണ ബാങ്കിലെ പിൻവാതിൽ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് പൊതുയോഗ ഹാളിനു മുമ്പിൽ യൂത്ത് കോൺഗ്രസ് പൈങ്ങോട്ടൂർ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം. ബാങ്കിലെ വാർഷിക പൊതുയോഗം കടവൂരർ യു.പി സ്കൂളിൽ നടക്കുന്ന സമയമായിരുന്നു പൊതുയോഗ ഹാളിന്റെ കവാടത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കറുത്ത തുണി കൊണ്ട് വാ മൂടി കെട്ടി പ്ലക്കാർഡ് പിടിച്ചുള്ള പ്രതിഷേധം. ബാങ്കിൽ ഒഴിവ് വന്ന മൂന്ന് തസ്തികകളിലേക്ക് ലക്ഷങ്ങൾ കോഴ വാങ്ങി അഭിമുഖവും പരീക്ഷയും പ്രഹസനമായി നടത്തി ഇഷ്ടക്കാരെ പിൻവാതിലിലൂടെ നിയമിച്ചതിനെതിരെ ഉദ്യോഗാർത്ഥികളിൽതന്നെ പരാതി ഉയരുകയും ചെയ്ത സാഹചര്യത്തിൽ ആയിരിന്നു യൂത്ത് കോൺഗ്രസിൻറെ പ്രതിഷേധം.

പാർട്ടി നേതൃത്വം ഇടപെട്ട് പിൻവാതിൽ നിയമനം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. യുഡിഎഫും, യൂത്ത് കോൺഗ്രസും പിൻവാതിൽ നിയമനത്തിന് എതിരെ ശക്തമായി സമരം ചെയ്യുന്ന ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന കടവൂർ സർവീസ് സഹകരണ ബാങ്കിൽ നടക്കുന്ന പിൻവാതിൽ നിയമനം ശക്തിയുക്തം എതിർക്കുമെന്ന്‌ യൂത്ത് കോൺഗ്രസ് പൈങ്ങോട്ടൂർ മണ്ഡലം പ്രസിഡന്റ് ധനേഷ് വർഗ്ഗീസ് പറഞ്ഞു.പ്രതിഷേധ പരിപാടിയിൽ ,ജിൻസ് കെ ജോസ്, ജോബി ജോസ്, ജിൻഷാദ് പി ജെ ഇമ്മാനുവേൽ ജോർജ്, ടൈഗ്രീസ് ആന്റണി, അരുൺ ജോസഫ്, ടോണി കെ എ, ജെറിൻ ജോർജ്, ഷീൻ കുരിയാക്കോസ്, തോമസ് ജോർജ്ജ്, ബിജിത് ആദായി,സോജൻ ജോസ്,ഫൈസിൽ മജീദ്,ബാബു ഭാർഗവൻ പേർ പങ്കെടുത്തു.

You May Also Like

AGRICULTURE

കോതമംഗലം: മഴക്കൊപ്പമുണ്ടായ കാറ്റില്‍ കുട്ടമ്പുഴ പഞ്ചായത്തില്‍ 10.5 ലക്ഷം രൂപയുടെ കൃഷി നാശം. ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ റബര്‍ കൃഷിക്കാണ് കനത്ത നാശം ഉണ്ടായത്. പഞ്ചായത്തില്‍ ഏകദേശം 600 റബര്‍ മരങ്ങള്‍...

CHUTTUVATTOM

കോതമംഗലം: ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസ് സർവീസ് മുടക്കിയ ഡ്രൈവർ എൻ.സി. പ്രദീപിനെതിരെ നടപടിക്ക് എടിഒ മേലധികാരികൾക്കു ശുപാർശ നൽകി. കോതമംഗലം ഡിപ്പോയിൽ നിന്നു രാവിലെ 6.50നു പാലക്കാടിനുള്ള സർവീസാണു മുടക്കിയത്. സർവീസിനു...

CRIME

മൂവാറ്റുപുഴ: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളിലൊരാള്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി കുന്നത്ത് മുഹമ്മദ് മുസ്തഫ (24)യെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്‌ചെയ്തത്....

CRIME

മൂവാറ്റുപുഴ: ഒമ്പത് മാസം ഗര്‍ഭിണിയായ സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആരക്കുഴ മീങ്കുന്നം സ്വദേശികളാ പരുന്തുംമാക്കില്‍ കെന്‍സ് ജേക്കബ് (24) പത്രയില്‍ അരുണ്‍ മണി (24) ചിരവത്തടത്തില്‍ സോബിന്‍...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ അസംഘടിത തൊഴിലാളികളുടെ കുടിശികയുള്ള മുഴുവന്‍ പെന്‍ഷന്‍ തുകയും നല്‍കാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം. അസംഘടിത തൊഴിലാളികളും ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ സംഘടിത ട്രേഡ് യൂണിയന്‍...

NEWS

കോതമംഗലം: പുഴകളും ജലാശയങ്ങളും നിറഞ്ഞ നാടായ കോതമംഗലത്ത് കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്ന ഡിവൈഎഫ്‌ഐയുടെ മാതൃകാപരമായ പദ്ധതി വിജയം. മുങ്ങിമരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സൗജന്യമായാണ് ഡിവൈഎഫ്‌ഐ നീന്തല്‍...

CHUTTUVATTOM

കോതമംഗലം: ലഹരി മുക്ത ബാല്യം, ലഹരി മുക്ത ഭാരതം, കളിക്കളമാണ് ലഹരി എന്ന സന്ദേശവുമായി അങ്കമാലി കല്ലറക്കല്‍ ഫൗണ്ടേഷനും സ്പര്‍ശനം ആര്‍ട്‌സും സംയുക്തമായി നടത്തി വരുന്ന വേള്‍ഡ് കപ്പ് കൗണ്ട് ഡൗണ്‍ ഷോയ്ക്ക്...

NEWS

കോതമംഗലം: നഗരസഭാ പരിധിയിലെ ചേലാട് ഭാഗത്ത് റോഡരികില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. ചേലാട് പാല്‍ സൊസൈറ്റിക്ക് സമീപത്താണ് പ്ലാസ്റ്റിക്ക് കാരി ബാഗിലാക്കി മാലിന്യം തള്ളിയിരിക്കുന്നത്. മാലിന്യത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് പരിസരവാസികള്‍ക്ക് ദുരിതമാകുന്നു. റോഡിനോട്...

CHUTTUVATTOM

കോതമംഗലം: വാട്ടർ അതോററ്റി പൈപ്പ് പൊട്ടി വെള്ളവും ചെളിയും വ്യാപാര സ്ഥാപനങ്ങളിൽ കയറി. കോതമംഗലം സബ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ എട്ടേകാലോടെയാണ് സംഭവം.ജലവിതരണ പൈപ്പ് പൊട്ടി ശക്തമായി വെള്ളവും ചെളിയും വ്യാപര സ്ഥാപനങ്ങളുടെ...

ACCIDENT

ബെംഗളൂരു: കർണാടകയിൽ മതിൽ ഇടിഞ്ഞ് വീണ് കേരളത്തിൽ നിന്നുള്ള കുടുംബശ്രീയുടെ വിനോദയാത്ര സംഘത്തിലെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. ബെംഗളൂരു...

NEWS

പെരുമ്പാവൂര്‍: ഒക്കലില്‍ യുവാവ് മുങ്ങി മരിച്ചു. പെരിയാറിന്റെ തീരത്ത് താന്നിപ്പുഴ റെയില്‍വേ പാലത്തിന് സമീപം പറമ്പത്ത് കടവില്‍ ചൂണ്ടയിടാന്‍ പോയ യുവാവിനെ പുഴയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. താന്നിപ്പുഴ കിഴക്കാപുറത്തുകൂടി ജയന്റെ മകന്‍...

ACCIDENT

പോത്താനിക്കാട്: ആയങ്കരയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ജനതാലൈബ്രറി മന്ദിരം ഇടിച്ചുതകര്‍ത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. പോത്താനിക്കാട് നിന്ന് വണ്ണപ്പുറം ഭാഗത്തേക്ക് പോവുകയയിരുന്ന വണ്ണപ്പുറം വെള്ളികുളം സ്വദേശി അനസ് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്....

error: Content is protected !!