Connect with us

Hi, what are you looking for?

CHUTTUVATTOM

കാട്ടാന ശല്യത്തിനെതിരെ വനം വകുപ്പ് നടപടി സ്വീകരിക്കണം: എൽദോസ് കുന്നപ്പിള്ളി എം എൽ എ

പെരുമ്പാവൂർ : കൂവപ്പടി ,വേങ്ങൂർ പഞ്ചായത്ത് അതിർത്തിയിലുള്ള തേക്ക് പ്ലാന്റേഷനോട് ചേർന്ന കൃഷിയിടങ്ങൾ പെരിയാർ നദികടന്നെത്തിയ കാട്ടാനകൾ നിരന്തരമായി കൃഷി നശിപ്പിക്കുന്നു. തെങ്ങ്, വാഴ, കമുക്, പൈനാപ്പിൾ, റബ്ബർ, കപ്പ, എന്നീ കൃഷികൾക്കാണ് ഏറെ നാശമുണ്ടായത് 2019 മുതൽ അഭയാരണ്യം ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പദ്ധതി പ്രദേശമായ കപ്രിക്കാട് മുതൽ പാണംകുഴി വരെയുള്ള 4 കി.മീ നീളവും 300 മീ വീതിയുമുള്ള തേക്ക് പ്ലാന്റേഷനിൽ എത്തുന്ന കാട്ടാനകൾ തൊട്ടടുത്ത കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്.കൂട്ടമായി എത്തിയ കാട്ടാനകൾ സാധാരണ വേനൽക്കാലത്താണ് എത്താറ്.എന്നാൽ ഇപ്രാവശ്യം വളരെ നേരത്തെ എത്തി. അഭയാരണ്യം പദ്ധതി പ്രദേശത്ത് കഴിഞ്ഞ ഒരു മാസക്കാലത്തോളമായി നിൽക്കുന്ന കാട്ടാനക്കൂട്ടത്തെ മറുകരയിലേക്ക് ഓടിച്ച് വിടുന്നതിനുള്ള നടപടി അടിയന്തരമായി വനം വകുപ്പ് സ്വീകരിക്കണമെന്ന് അഡ്വ. എൽദോസ് കുന്നപ്പള്ളി എംഎൽഎ ആവശ്യപ്പെട്ടു.

താളിപ്പാറയിലും പാണംകുഴിയിലും കാട്ടാനകൾ ഇറങ്ങി യ സ്ഥലങ്ങൾ എം.എൽ.എ സന്ദർശിച്ചു.
ആർ.ആർ.ടി. ടീമിനൊപ്പം പ്രദേശവാസികളെ കൂടി ഉൾപ്പെടുത്തി രാത്രികാല പട്രോളിംഗ് ആരംഭിക്കുകയും കൃഷി നാശമുണ്ടായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും എം.എൽ എ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തംഗം അനു അബീഷ് , വേങ്ങൂർ ഗ്രാമ പഞ്ചായത്തംഗം ആൻസി ജോബി എന്നിവർ പങ്കെടുത്തു. ഇക്കാര്യങ്ങൾ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായും 4 കി.മീ ദൂരം ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി മറുപടി നൽകിയതായും പ്രദേശത്തെ ജനങ്ങളെ എം എൽ എ അറിയിച്ചു.

You May Also Like

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

error: Content is protected !!