Connect with us

Hi, what are you looking for?

CRIME

വണ്ണപ്പുറത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടി കൊന്നു

പോത്താനിക്കാട് : തനിച്ച് താമസിച്ചിരുന്ന യുവാവിനെ വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വണ്ണപ്പുറം ചീങ്കല്‍ സിറ്റി മീനാംകുടിയില്‍ ജോബിനെ (44) ആണ് വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തടിപ്പണി തൊഴിലാളിയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് ജോബിന്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. ഇന്നു രാവിലെ ജോബിനെ അന്വേഷിച്ച് വീട്ടിലെത്തിയ അയല്‍വാസിയാണ് വെട്ടേറ്റു രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. കാളിയാര്‍ സി.ഐ എച്ച്.എല്‍.ഹണിയുടെ നേതൃത്വത്തില്‍ പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ ജോലിയ്ക്കു ശേഷം ജോബിനും സുഹൃത്തുമായി മദ്യപിച്ചതിനു ശേഷം വാക്കേറ്റമുണ്ടായതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പോലീസ് അന്വേഷിച്ചു വരികയാണ്.

ഡിവൈ.എസ്.പി എം.ആര്‍. മധുബാബു ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കു ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റും. ഡോഗ് സ്‌ക്വാഡും ഫിംഗര്‍ പ്രിന്‍റ് വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിക്കും.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പോത്താനിക്കാട് മാവുടി പള്ളിക്കപ്പറമ്പില്‍ ബിജുവിനെയാണ് (45) മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CHUTTUVATTOM

പോത്താനിക്കാട്: ഇന്‍ഫാം പൈങ്ങോട്ടൂര്‍ കാര്‍ഷിക താലൂക്ക് സമിതി പൊതുയോഗത്തില്‍ 75 ന് മുകളില്‍ പ്രായമുള്ള കര്‍ഷകരെ ആദരിച്ചു. വീര്‍ കിസാന്‍ അംഗങ്ങളായി തെരഞ്ഞെടുത്ത ചാക്കോ ദേവസ്യ, എം.കെ. ജോണ്‍, തോമസ് മൈലേട്ട്, അഗസ്റ്റിന്‍...

CHUTTUVATTOM

കോതമംഗലം: കൂറ്റംവേലി മാനിക്കല്‍ (ചാത്തംകോട്ട്) അഷറഫ് (45) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആമിന തേളായില്‍ അറക്കപ്പടി (എഎസ്‌ഐ പോത്താനിക്കാട്). മക്കള്‍: മീര, മിര്‍സബ്.  

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

NEWS

പോത്താനിക്കാട്: സെന്റ് മേരീസ് സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെയും ഹയര്‍സെക്കന്‍ഡറി ബാച്ചിന്റെയും ഉദ്ഘാടനം നാളെ അഞ്ചിന് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍.എം. വര്‍ഗീസ് മെമ്മോറിയല്‍...

NEWS

കോതമംഗലം: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ പോത്താനിക്കാട് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് കെ.പി. ജയിംസ് നിര്‍വഹിച്ചു. ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ലൂസി സന്തോഷ്, അനില്‍...

NEWS

പോത്താനിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോത്താനിക്കാട് യൂണിറ്റിന്റെ 2025 – 26 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും, ഭരണണമിതി തെരഞ്ഞെടുപ്പും, യൂണിറ്റ് ഡയറക്ടറി പ്രകാശനവും നടന്നു. ജില്ലാ ട്രഷറര്‍ സി.എസ്. അജ്മല്‍...

CHUTTUVATTOM

കോതമംഗലം: സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ താലൂക്കില്‍ നടത്തിയ നിക്ഷേപ സമാഹരണത്തില്‍ ഇതര വിഭാഗത്തില്‍ പോത്താനിക്കാട് റീജണല്‍ റൂറല്‍ സഹകരണ ബാങ്ക് വാരപ്പെട്ടി ഒന്നാം സ്ഥാനം നേടി. ബാങ്ക് പ്രസിഡന്റ് എം.എസ്.അലിയാര്‍, സെക്രട്ടറി...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ സമീപ ദിവസങ്ങളില്‍ മോഷണം പെരുകുന്നെന്ന പരാതിയുമായി നാട്ടുകാര്‍. ഞായറാഴ്ച രാത്രി പൈങ്ങോട്ടൂര്‍ വടക്കേക്കര ഷാജിയുടെ വീട്ടില്‍നിന്ന് മൂന്ന് പവന്റെ സ്വര്‍ണ മാല മോഷ്ടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഒരാഴ്ച മുന്‍പ്...

CHUTTUVATTOM

കോതമംഗലം: പോത്താനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചു. ഇതോടെ പഞ്ചായത്തില്‍ രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായി. പുളിന്താനം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ആദ്യത്തേത്. സെന്റ് മേരീസ്...

ACCIDENT

പോത്താനിക്കാട്: ആയങ്കരയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ജനതാലൈബ്രറി മന്ദിരം ഇടിച്ചുതകര്‍ത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. പോത്താനിക്കാട് നിന്ന് വണ്ണപ്പുറം ഭാഗത്തേക്ക് പോവുകയയിരുന്ന വണ്ണപ്പുറം വെള്ളികുളം സ്വദേശി അനസ് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്....

CRIME

പോത്താനിക്കാട്: പുളിന്താനത്ത് റോഡരികിലും ജലസ്രോതസുകളിലും രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നതായി പരാതി. പോത്താനിക്കാട്പുളിന്താനം ഡീവിയേഷന്‍ റോഡില്‍ പുളിന്താനം പള്ളിക്കു സമീപം സ്ഥാപിച്ചിരിക്കുന്ന മിനി സംഭരണകേന്ദ്രത്തിന്(എംസിഎഫിന്) ചുറ്റും മാലിന്യക്കൂമ്പാരമാണ്. ചാക്കില്‍ കെട്ടിയാണ് ഇവിടെ മാലിന്യം...

error: Content is protected !!