Connect with us

Hi, what are you looking for?

NEWS

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാമൂഹിക അവബോധ സൃഷ്ടികേന്ദ്രങ്ങളാകണം :- മാർ ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്ത

 

കോതമംഗലം: സാമൂഹിക അവബോധമുള്ള വിദ്യാർത്ഥികളെ രൂപപ്പെടുത്താനുള്ള ബാധ്യത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുണ്ടെന്ന് പരി. പാത്രിയാർക്കീസ് ബാവായുടെ മലങ്കര കാര്യ സെക്രട്ടറി മർക്കോസ് മാർ ക്രിസ്റ്റഫോറസ്. നമുക്ക് ലഭിക്കുന്ന പരിജ്ഞാനം മറ്റുള്ളവർക്ക് പകർന്ന് കൊടുക്കണം. എനിക്ക് എന്ത് ലഭിക്കുന്നു എന്നോർക്കാതെ സമൂഹത്തിന് എന്ത് നൽകാൻ കഴിയും എന്ന് ചിന്തിക്കുന്ന വിദ്യാർത്ഥികളെയാണ് നമ്മൾ രൂപപ്പെടുത്തേണ്ടത്. വിദ്യാർത്ഥികളാണ് നാളത്തെ ലോകത്തിന്റെ പുനർ നിർമ്മിതിക്ക് തയ്യാറെടുക്കുന്നവർ. അവിടെയാണ് നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസക്തി. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തേയ്ക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ പല വീടുകളിലും താമസിക്കാൻ ആളുണ്ടാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ 14 വിദേശ രാജ്യ ചാപ്റ്ററുകളിൽ നിന്നടക്കം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ‘ഗ്ലോബൽ അലുമ്നി മീറ്റ്’, ഇന്റർനാഷണൽ കോൺഫറൻസുകൾ, ദേശീയ തലത്തിലുള്ള സെമിനാറുകൾ ടെക്നിക്കൽ ഫെസ്റ്റ്, എക്സിബിഷൻ, വിവിധ കൾചറൻ പ്രോഗ്രാമുകൾ, തുടങ്ങി വിപുലമായ പരിപാടികൾ ആണ് ഒരു വർഷം നീണ്ടു നിൽക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. 1961 ൽ 120 വിദ്യാർത്ഥികളും 30 ജീവനക്കാരുമായി ആരംഭിച്ച ഏഷ്യയിലെ ആദ്യ ക്രിസ്റ്റ്യൻ എഞ്ചിനീയറിംഗ് കോളേജിൽ ഇന്ന് 2700 വിദ്യാർത്ഥികളും 300 ജീവനക്കാരും ഉണ്ട്. തുടക്കത്തിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ 3 ബ്രാഞ്ചു കൾ മാത്രമുണ്ടായിരുന്ന കോളേജിൽ ഇന്ന് 7 എഞ്ചിനീയറിംഗ് ബിരുദ കോഴ്സു കളും 8 ബിരുദാനന്തര കോഴ്സുകളും പിഎച്ച്ഡി ബിരുദത്തിനായുള്ള റിസർച്ച് സൗകര്യങ്ങളും ഉണ്ട്.

കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ, നവാഭിഷിക്തനായ മർക്കോസ് മാർ ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്തയ്ക്ക് കോളേജിൽ വിപുലമായ സ്വീകരണവും നൽകി. ചടങ്ങിൽ എം. എ കോളേജ് അസ്സോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, വൈസ് ചെയർമാൻ എ. ജി ജോർജ്ജ്, പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, ഡോ. സോണി കുര്യാക്കോസ്, പ്രൊഫ. നീന സണ്ണി, ഡോ. കെ എം ലൗലി, ഡോ. സണ്ണി കെ ജോർജ്ജ്, അഭിറാം ജി, പ്രൊഫ. ബൈബിൻ പോൾ എന്നിവർ സംസാരിച്ചു.

You May Also Like

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ക്ഷേത്രപ്പടിക്കു സമീപം ഭിന്നശേഷി സൗഹൃദ സ്കൂട്ടർ മിൽമ ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് 2 ഭിന്നശേഷിക്കാർ മരിച്ചു. ഇരമല്ലൂർ കാട്ടുകുടി കെ.എം. പ്രശാന്ത്കുമാർ (39), കുറ്റിലഞ്ഞി പുതുപ്പാലം തറയത്ത് ടി.പി....

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ സ്വാശ്രയ മേഖലയിൽ ആരംഭിച്ച ആദ്യ ഡെന്റൽ കോളേജായ കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജ് 2027-ൽ വിദ്യാഭ്യാസ, ആതുരസേവന, സാമൂഹിക സേവന രംഗങ്ങളിൽ 25 വർഷം പൂർത്തിയാക്കുകയാണ്. രജതജൂബിലി ആഘോഷങ്ങളുടെ...

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട് മുതല്‍ തട്ടേക്കാട് വരെയുള്ള ഭാഗത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം 25ന് നടത്തുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു.പദ്ധതിക്കായി ധനകാര്യ വകുപ്പ് തുക കൈമാറിയിട്ടുണ്ട്....

CHUTTUVATTOM

  കോതമംഗലം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും പരിഹാരനടപടികള്‍ വേഗത്തിലാക്കാനും ലക്ഷ്യമിട്ട് ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ കോതമംഗലം നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 12ന് ആരംഭിക്കും. രാവിലെ 10ന് കോട്ടപ്പടി പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: ജെസിഐ ഇന്ത്യ ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് നേടി മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പത് വിദ്യാര്‍ത്ഥികള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായവും...

CHUTTUVATTOM

  കോതമംഗലം: നിയോജകമണ്ഡലത്തിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ വേദിയൊരുക്കുന്നതിനായി കോതമംഗലത്ത് കൾച്ചറൽ സെന്റർ സ്ഥാപിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും വ്യക്തമാക്കി. കോതമംഗലത്തെ...

CHUTTUVATTOM

കോതമംഗലം: കുട്ടികളുടെ കല കേളിയോടെ ഒരു വേദിയിൽ എന്ന സന്ദേശമുയർത്തി കുട്ടമ്പുഴ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വയൽക്കിളികൾ 2026’ അങ്കൻവാടി കുട്ടികളുടെ കലോത്സവം വർണ്ണാഭമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം...

NEWS

കോതമംഗലം: ചെങ്കര ഗവ. യുപി സ്‌കൂളില്‍ എല്‍പിഎസ്ടി തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബുധനാഴ്ച 1.30ന് നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

NEWS

കോതമംഗലം: കോഴിപ്പിള്ളി പുല്ലേലില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ സൂസന്‍ (63) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത ആനവിരട്ടി നടുത്തോട്ടത്തില്‍ കുടുംബാഗമാണ്. മക്കള്‍: നീതു,നിമ്മി. മരുമക്കള്‍: ജോര്‍ട്ട് പളളിക്കര കോതമംഗലം, ജിജോ കോഴക്കാട്ട് കാലാമ്പൂര്‍...

NEWS

കോതമംഗലം: വടാട്ടുപാറ ഉപ്പേനായില്‍ ലൂക്കോസ് (85) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച 3ന് കരിംകുന്നം സെന്റ് അഗസ്റ്റിന്‍സ് ക്‌നാനായ കൊത്തോലിക്ക പള്ളിയില്‍.ഭാര്യ : ത്രേസ്യാമ്മ, കരിംകുന്നം ഇടയാടിയില്‍ കുടുംബാഗം. മക്കള്‍: ബിജി, ജിജി (ഇറ്റലി),ബിജു...

CHUTTUVATTOM

പല്ലാരിമംഗലം: മാവുടി ഗവ. എല്‍പി സ്‌കൂളില്‍ എല്‍പിഎസ്ടി തസ്തികയില്‍ നിലവിലുളള രണ്ട് ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാ നത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബുധനാഴ്ച 10ന് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതകള്‍ തെളിയിക്കുന്ന...

CHUTTUVATTOM

കോതമംഗലം: ഉപജില്ല സംസ്‌കൃത കലോത്സവത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഓവറോള്‍ ചാമ്പ്യന്‍മാരായ മാലിപ്പാറ ഫാത്തിമ മാതാ യുപി സ്‌കൂള്‍ ടിമിനെ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും അനുമോദിച്ചു. കലോത്സവത്തിലെ 18 മത്സര ഇനങ്ങളില്‍ പങ്കെടുത്ത...

error: Content is protected !!