Connect with us

Hi, what are you looking for?

CHUTTUVATTOM

ശ്രുതിക്കിനി പറക്കാം ജയരാജിന്റെ സ്നേഹചിറകിൽ

മൂവാറ്റുപുഴ: ജന്മനാ ചലിക്കാന്‍ കഴിയാത്ത ശ്രുതിയുടെ ജീവിതമോഹങ്ങള്‍ക്ക് ചിറകായി ജയരാജിന്റെ സ്നേഹ കരങ്ങൾ . തന്റെ പരിമിതികള്‍ വിവാഹ ജീവിതത്തിന് തടസ്സമാണെന്ന ശ്രുതിയുടെ ധാരണയാണ് പൂര്‍ണ്ണ ആരോഗ്യവാനായ കോതമംഗലം തൃക്കാരിയൂര്‍ സ്വദേശി ജയരാജന്റെ സ്നേഹ തണലിലേക്ക് അലിയിച്ചുചേര്‍ത്തത്. സെറിബെല്‍ പാള്‍സി രോഗത്തെ തുടര്‍ന്നാണ് ജന്മനാ ശ്രുതിക്ക് ചലനശേഷി നഷ്ടപ്പെട്ടത്. മുവാറ്റുപുഴ തൃക്കളത്തൂര്‍ പുഞ്ചക്കാലായില്‍ ആര്‍ സുകുമാരന്റെയും സുജ സുകുമാരന്റെയും മകളാണ് ശ്രുതി.

ജന്മനാ തന്നെ രോഗം ശ്രുതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. നവജാത ശിശുക്കളുടെതായ യാതൊരു ചേഷ്ടകളും കാണിക്കാന്‍ കഴിയുകയോ തലപോലും നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത  അവസ്ഥയിലായിരുന്നു.നടക്കുകയോ ഇരിക്കുകയോ കരയുക പോലും ചെയ്യാറുണ്ടായിരുന്നില്ലാത്ത
പെണ്‍കുഞ്ഞിനെ വീല്‍ ചെയറിന്റെ സഹായത്താല്‍
ജീവിതത്തിന്റെ ഓരോ പടിയും ചുവട് വെപ്പിച്ചതിന് പിന്നില്‍ സുകുമാരന്‍-സുജ ദമ്പതികളും സഹോദരന്‍ ആനന്ദും നടത്തിയത് സമര്‍പ്പിത സ്നേഹത്തിന്റെയും പിന്തുണയുടെയും വര്‍ഷങ്ങളായിരുന്നു.കേരളത്തിലും പുറത്തുമായി ചികിത്സിക്കാത്ത ഇടങ്ങളില്ല. – നിരന്തരമായ ചികിത്സയുടെ ഫലമായി ഒരു കൈ ഭാഗികമായി ചലിപ്പിക്കുവാനും   എഴുതുവാനും അതിലൂടെ പഠനത്തിൽ തൻ്റെ മിടുക്ക് തെളിയിക്കുവാനും ശ്രുതിക്ക് സാധിച്ചു.
യുപി വിദ്യാഭ്യാസം സ്‌ക്കുളില്‍ നടത്തുന്നത് കുട്ടിക്ക് ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും പല സ്‌ക്കൂള്‍ അധികൃതരും ശ്രുതിയെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. പിന്നെ വീട്ടിലിരുന്ന് അമ്മ സുജയുടെ ശിക്ഷണത്തിലായിരുന്നു യു പി വിദ്യാഭ്യാസം. പത്താം തരത്തില്‍ പരീക്ഷയെഴുതാന്‍ സെന്ററിനായും പല സ്‌ക്കൂളുകളെ സമീപിച്ചെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം.
കുട്ടിക്ക് നന്നായി പരീക്ഷ എഴുതാന്‍ കഴിയില്ലെന്നും തങ്ങളുടെ റിസള്‍ട്ടിനെ അത് ബാധിക്കുമെന്നുമായിരുന്നു
സ്‌ക്കൂള്‍ അധികൃതരുടെ പ്രതികരണം. എന്നാല്‍ മണ്ണൂര്‍ എന്‍ എസ് എസ് സ്‌ക്കൂള്‍ അധ്യാപകര്‍ ശ്രുതിക്ക് എല്ലാ പിന്തുണയും നല്‍കി , ഡിസ്്റ്റിംഗ്ഷനോടെ എസ് എസ് എല്‍ സി പാസ്സായാണ് ശ്രുതി ഗുരുക്കന്‍മാര്‍ക്ക്  സഹകരണത്തിന് ദക്ഷിണ നല്‍കിയത്. പ്‌ളസ്ടു വിദ്യാഭ്യാസത്തിനായി കീഴില്ലം സെന്റ് തോമസ് ഹൈസ്‌ക്കൂളില്‍ ചേര്‍ന്നും അതും ഡിസ്റ്റിംഗ്ഷനോടെ പാസ്സായി.
10 വയസുമുതല്‍ തുടങ്ങിയ വീല്‍ ചെയര്‍ ജീവിതത്തിനിടയില്‍ ക്ളാസുകളില്‍  പോകാതെ തന്നെ ബിക്കോമും കോര്‍പ്പറേഷനും പാസായി, ഇപ്പോള്‍   ഭാരതീയാർ യൂണിവേഴ്സിറ്റിക്ക് കീഴില്‍ എം ബി എയും ചെയ്യുന്നു.പി എസ് സി പരീക്ഷകളിലും സഹകരണ ബോര്‍ഡ് പരീക്ഷകളിലും മികവ് പുലര്‍ത്തുമെങ്കിലും വീല്‍ ചെയറില്‍ ഇന്റര്‍വ്യൂവിനെത്തുമ്പോള്‍ ബോഡംഗങ്ങള്‍ നെറ്റി ചുളിയ്ക്കും.സര്‍ക്കാര്‍ അംഗ പരിമിതര്‍ക്ക് സംവരണം നല്‍കിയതൊടെ ശ്രുതിയുടെ ജോലി എന്ന മോഹം പൂവണിഞ്ഞു.

കഴിഞ്ഞ ഏഴ് വര്‍ഷമായി മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെ ജീവിനക്കാരിയാണ് . ഇപ്പോള്‍ സീനിയര്‍ ക്ളാര്‍ക്കായി ജോലി ചെയ്യുന്നു. പഠനത്തില്‍ മാത്രമല്ല പാട്ടിലും പടം വരയിലും കഥാകവിതാ രചനയിലും ശ്രുതി തൻറെ മികവ് തെളിയിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം വീല്‍ ചെയറില്‍ ജീവിതം  ചിലവഴിച്ചതിനാൽ നട്ടെല്ല് വളഞ്ഞ് വീല്‍ ചെയറില്‍ പോലും ഇരിക്കാന്‍ കഴിയാതായി. പല ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും സ്കോളിയോസിസ് എന്ന രോഗമാണെന്നും ശസ്ത്രക്രീയയല്ലാതെ മറ്റ് ചികിത്സയില്ലെന്നുമായിരുന്നു മറുപടി. പത്ത് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രീയക്ക് അപകടകരമായ നിരവധി ഫാക്ടറുകളുമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.  എന്നാല്‍  ശ്രുതിയും കുടുംബവും  ഈ പ്രതിസന്ധിയെ  നേരിടുവാന്‍  തീരുമാനിച്ചു. അന്വേഷണത്തിനൊടുവിൽ അമൃത ആശുപത്രിയിലെ ഡോ.കൃഷ്ണകുമാറിൻറെ നേതൃത്വത്തിലാണ് ശസ്ത്രക്രീയ വിജയകരമായി പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിചാരിതമായി  പരിചയപ്പെട്ട അധ്യാപകന്‍ കൂടിയായ സുഹൃത്ത് ജയരാജ് ഈ സമയത്തെല്ലാം ശ്രുതിക്ക് മാനസിക പിന്തുണ നല്‍കി.

തന്റെ ജീവിതത്തെ ചലനാത്മകമാക്കാന്‍ ജയരാജ് താല്പര്യം പ്രകടിപ്പിച്ചെങ്കിലും ശ്രുതി തന്റെ പരിമിതികളുടെ ബോധ്യത്താല്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു. പിന്നീട് മെഡിക്കല്‍ ചെക്ക്പ്പിനായി
ആശുപത്രിയിലെത്തിയപ്പോള്‍ ഡോ ക്ൃഷ്ണകുമാര്‍ തന്നെയാണ് ശ്രുതിയെ വിവാഹജീവിതത്തെക്കുറിച്ച് ചിന്തിപ്പിച്ചത്. തന്റെ പരിമിതികള്‍ നല്ലവണ്ണം ബോധ്യമുള്ളയൊരാളെ കണ്ടെത്താനും ഡോക്ടര്‍ നിര്‍ദേശിച്ചു.   പിന്നീട് ജരാജിന്റെ ആഗ്രഹത്തോട് ശ്രുതി സമ്മതം മൂളി. അങ്ങിനെ സൗദിയില്‍ എഞ്ചിനീയറിംഗ് ജോലിയുള്ള തൃക്കാരിയൂര്‍ മോളത്തേകുടിയില്‍ ശിവന്‍ -രാജമ്മ ദമ്പതികളുടെ മകനായ ജയരാജ് ശ്രുതിയുടെ കഴുത്തില്‍ താലി ചാര്‍ത്തി, സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹവും നടത്തി. ഇരു വീട്ടുകാരുടെയും വളരെ അടുത്ത ബന്ധുകളെ മാത്രം പങ്കെടുപ്പിച്ച് വിവാഹ സല്‍ക്കാരവും കഴിഞ്ഞ ദിവസം നടന്നു.മോട്ടാര്‍ ഘടിപ്പിച്ച വീല്‍ ചെയറിലാണ് ശ്രുതിയുടെ ജീവിതത്തിന്റെ ഏറിയ പങ്കും. രണ്ട് കാലുകളും ഒരു കൈക്കും പൂര്‍ണ്ണമായും സ്വാധീനമില്ല.
ഭാഗികമായി സ്വാധീനമുള്ള ഒരു കൈകൊണ്ടാണ് ശ്രുതി ജോലിയടക്കം ചെയ്യുന്നത്. മോട്ടാര്‍ ഘടിപ്പിച്ച വീല്‍ ചെയറിലിരുന്നത് ശ്രുതി തന്റെ പ്രണയാതുരമായ ജീവിതത്തിന്റെ ഈണം ഇടുകയാണ് ജയരാജിന്റെ അനശ്വരമായ സ്നേഹത്തിന്റെ താളത്തില്‍…..

അംഗപരിമിതരായ യുവതികള്‍ക്ക് എന്നും ഊര്‍ജ്ജമാണ് ശ്രുതിയുടെ പോരാട്ടവീര്യം,ഒപ്പം എല്ലാ പരിമിതികൾക്കുമപ്പുറമാണ് യഥാര്‍ത്ഥ സ്നേഹമെന്ന തിരിച്ചറിവ് ലോകത്തിന് നല്‍കുകയാണ് ജയരാജ് എന്ന യുവാവ്. മനുഷ്യ സ്നേഹത്തിന്റെയും സഹനത്തിന്റെയും
വാക്താരികളല്ല , പ്രവൃത്തിയാണ് പ്രധാനമെന്ന്  ഈ ചെറുപ്പക്കാരൻ സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്നു.

You May Also Like

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ ലതാക്കടവില്‍ നിന്ന് ഒഴുക്കിപ്പെട്ട് കാണാതായ തൊടുപുഴ വെങ്ങല്ലൂര്‍ കോന്നാട്ട് രവിയുടെ ഭാര്യ വത്സലയുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ പെരുവംമൂഴി പാലത്തിന്...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ ട്രാഫിക് എസ്‌ഐയായി കെ.പി സിദ്ദിഖ് വീണ്ടും ചുമതലയേറ്റു. മൂവാറ്റുപുഴ നഗര വികസനത്തിന്റെ ഭാഗമായി ടാറിംഗ് പൂര്‍ത്തീകരിച്ച റോഡ് തുറന്നു നല്‍കിയതിനെ തുടര്‍ന്ന് രണ്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത കെ.പി സിദ്ധിക്കാണ്...

ACCIDENT

മൂവാറ്റുപുഴ: വാഴക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ 130 ജംഗ്ഷന്‍ കണ്ടത്തില്‍ മൂസയുടെ ഭാര്യ അനീഷ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ...

NEWS

മൂവാറ്റുപുഴ: തമിഴ്‌നാട്ടില്‍നിന്നും വീട്ടുജോലിക്കെത്തിച്ച ഏഴുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ തെളിവുകളുടെ ആഭാവത്തില്‍ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി സിന്ധു നായര്‍, ഭര്‍ത്താവ് അഡ്വ. ജോസ് കുര്യന്‍, കുട്ടിയെ ജോലിക്കെത്തിച്ച ഏജന്റ് നാഗപ്പന്‍...

CRIME

മൂവാറ്റുപുഴ: മാറാടി മഞ്ചേരിപ്പടിയില്‍ തനിച്ച് താമസിക്കുന്ന കിടപ്പുരോഗിയായ വയോധികയുടെ ആഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. തമിഴ്‌നാട് മധുര സ്വദേശിനി സുധ ശങ്കർ (38), ദിണ്ടുഗൽ സ്വദേശിനി ലക്ഷ്‌മി (46) എന്നിവരെയാണ് മൂവാറ്റുപുഴ...

CRIME

മൂവാറ്റുപുഴ: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. വാളകം കുന്നക്കാല്‍ സ്വദേശി കാവിക്കുന്നേല്‍ ബേസില്‍ സാജു (27) വിനെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ നിയന്ത്രണം നഷ്ട്പ്പെട്ട മിനി ബസ് വാഹന ഷോറൂമിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് അപകടം. എംസി റോഡില്‍ പുളിഞ്ചുവട് കവലയില്‍ ഞായറാഴ്ച രാത്രി 8.30 ഓടെയുണ്ടായ അപകടത്തില്‍ ബസിലുണ്ടായിരുന്ന...

CRIME

മൂവാറ്റുപുഴ: മാറാടിയില്‍ പട്ടാപ്പകല്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.ഞായറാഴ്ച രാവിലെ എട്ടോടെ മാറാടി മഞ്ചേരിപ്പടിയില്‍ പൂമറ്റത്തില്‍ മറിയാമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. അവിവാഹിതയായ മറിയാമ്മയും, തമിഴ്‌നാട് സ്വദേശിനിയായ വീട്ടുജോലിക്കാരിയും മാത്രമാണ്...

NEWS

മൂവാറ്റുപുഴ: വാഴപ്പിള്ളിയില്‍ മൂവാറ്റുപുഴ സിവില്‍ സ്റ്റേഷന് സമീപം ടോറസ് ലോറിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് 4.30 ഓടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പുനലൂര്‍ സ്വദേശി ബിജു (59)...

CHUTTUVATTOM

മൂവാറ്റുപുഴ: അനധികൃതമായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തി പരിപാലിച്ച പശ്ചിമ ബംഗാള്‍ സ്വദേശിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പശ്ചിമ ബംഗാള്‍ സ്വദേശി നന്തു മൊണ്ടാല്‍ (30)നാണ് മൂവാറ്റുപുഴ അഡീഷ്ണല്‍...

CRIME

മൂവാറ്റുപുഴ: വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂവാറ്റുപുഴ കടാതി സ്വദേശി നെടിയാമലയില്‍ അനന്തകൃഷ്ണന്‍ (21). നെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുന്‍...

NEWS

മൂവാറ്റുപുഴ: ആയവനയിൽ മാത്യു കുഴൽനാടന്റെ ഫ്ലക്സ് കത്തിച്ച് മുസ്ലിം യൂത്ത് ലീഗ്. മുസ്ലിം ലീഗ് പുന്നമറ്റം ശാഖ കമ്മിറ്റി ഓഫീസിന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലെക്സിൽ നിന്നും മാത്യുക്കുഴൽനാടന്റെ ചിത്രം വെട്ടി മാറ്റിയെടുത്ത് കത്തിച്ചാണ്...

error: Content is protected !!