കോതമംഗലം: കോതമംഗലം നഗരസഭ ലോകബാങ്ക് സഹായത്തോടെ പണി തീർത്ത വനിത ടോയ്ലറ്റ് ഉപയോഗശൂന്യമായ നിലയിൽ. നഗരമധ്യത്തിൽ ഏറ്റവുമധികം യാത്രക്കാർ ഉപയോഗിക്കുന്ന മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ടോയ്ലെറ്റിനാണ് ഈ ദുരവസ്ഥ. വനിതകൾക്കായി മാത്രമായി നിർമിച്ച ടോയ്ലറ്റിന്റെ പ്രധാന വാതിലും മറ്റും നശിപ്പിച്ച നിലയിലാണ്. കൂടാതെ മുൻവശത്ത് മാലിന്യം നിറഞ്ഞു വൃത്തികേടായ അവസ്ഥയിലാണ്.
ദുർഗന്ധം വമിക്കുന്ന രീതിയിൽ പരിസരവും കിടക്കുന്നത്. കൃത്യമായ പരിപാലനമോ ശുചികരണമോ നടക്കുന്നില്ല എന്നു യാത്രക്കാർ ഉൾപ്പെടെ ഉള്ളവർ ആരോപിക്കുന്നു. ഓണം അവധി സമയത്തു ഹൈ റേഞ്ച് യാത്രക്കാർക്ക് പ്രാഥമിക സൗകര്യം ഒരുക്കേണ്ട ടോയ്ലറ്റ് ആണ് ഉപയോഗ്യസൂന്യമായ നിലയിലായിരിക്കുന്നത്. വനിതാ ടോയ്ലറ്റ് ഉടനടി നന്നാക്കി പ്രവർത്തന യോഗ്യമാക്കുന്ന ആവശ്യം ശക്തമാകുകയാണ്.