Connect with us

Hi, what are you looking for?

NEWS

ചെറുവട്ടൂർ അടിവാട്ട് പാലം പുതുക്കി പണിയുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ ചെറുവട്ടൂർ അടിവാട്ട് പാലം പുതുക്കി പണിയുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ അടിവാട്ട് പാലം വളരെ വീതി കുറഞ്ഞതും കാലപ്പഴക്കത്താൽ നിലവിൽ അപകടാവസ്ഥയിലുമാണെന്നുള്ള കാര്യം എം എൽ എ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.

പ്രസ്തുത പാലം പുതുക്കിപ്പണിയുന്നതിനായി പി ഡബ്ല്യു ഡി ബ്രിഡ്ജസ് വിഭാഗം തയ്യാറാക്കിയിട്ടുള്ള എസ്റ്റിമേറ്റിന് വേഗത്തിൽ ഭരണാനുമതി ലഭ്യമാക്കി അടിയന്തരമായി പാലം പുതുക്കി പണിയുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.ചെറുവട്ടൂർ അടിവാട്ട് പാലം പുതുക്കിപ്പണിയുന്നതിന് 250 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.പാലം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സോയിൽ ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾ പൂർത്തിയാക്കി പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിൽ നിന്നും ടെൻഡേറ്റീവ് ജനറൽ ഡിസൈൻ ഡ്രോയിങ്ങ്  ലഭ്യമായിട്ടുണ്ട്.അതനുസരിച്ച് തയ്യാറാക്കിയ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സർക്കാരിൽ ലഭ്യമായിട്ടുണ്ട്.ആയത് പരിശോധിച്ചു വരികയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : വാരപ്പട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഇളങ്ങവം ബ്രാഞ്ച് മന്ദിര ഉദ്ഘാടനം വ്യവസായ,നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം : ചേലാട് സ്റ്റേഡിയം നിർമ്മാണത്തിൽ വീഴ്ച വരുത്തിയ നിർവഹണ ഏജൻസി കിറ്റ് കോയെ ഒഴിവാക്കി സ്പോർട്സ് കേരള ഫൗണ്ടേഷനെ ചുമതല പെടുത്തികൊണ്ട് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും, ലേബർ റൂമിന്റെയും,ലാബിന്റെയും, ആശുപത്രിയുടെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം(ഓൺലൈൻ) ആരോഗ്യ -വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.ചടങ്ങിൽ ആന്റണി...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും, ലേബർ റൂമിന്റെയും,ലാബിന്റെയും, ആശുപത്രിയുടെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം മെയ്‌ 27 ന് ആരോഗ്യ -വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണ...

NEWS

കോതമംഗലം : കേരള കോ – ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ താലൂക്ക് സമ്മേളനം നടന്നു. കുത്തുകുഴി സർവീസ് സഹകരണ ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ...

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

NEWS

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ്...

NEWS

കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തിലെ കഴിഞ്ഞ ഒൻപതു വർഷക്കാലത്തെ വികസന നേട്ടങ്ങളെയും, ക്ഷേമ പ്രവർത്തനങ്ങളെയും ഇകഴ്ത്തി കാണിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുമെന്ന് ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം : ജില്ലാ വികസന സമിതി യോഗത്തിൽ കോതമംഗലത്തെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ആന്റണി ജോൺ എംഎൽ എ. കോതമംഗലം മണ്ഡത്തിലെ വിവിധ പഞ്ചായത്തുകളിൽ നേരിടുന്ന വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ചിട്ടുള്ള...

NEWS

കോതമംഗലം : അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരുക്ക്. ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം...

NEWS

കോതമംഗലം : ചരിത്ര വസ്തുതകൾ ഉൾക്കൊള്ളുന്ന കലാ പ്രകടങ്ങളെ ഭരണകൂടം ഭയപ്പെടുകയാണ്. എമ്പുരാൻ ഉൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ ഇന്ന് നടക്കുന്ന അക്രമണങ്ങൾ പ്രതിഷേധാർഹമാണെന്നും വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്....

SPORTS

പല്ലാരിമംഗലം : കഴിഞ്ഞ ഇരുപത്തിഏഴ് വർഷക്കാലമായി സാമൂഹീക സാംസ്കാരീക ആരോഗ്യ ജീവകാരുണ്യ ശുചീകരണ കലാകായീക മേഖലകളിൽ സജീവ സാന്നിദ്ധ്യമായി പ്രവർത്തിച്ചുവരുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ് ആൻഡ് റീഡിങ് റൂമിൻ്റെ ആഭിമുഖ്യത്തിൽ കിടപ്പ്...

error: Content is protected !!