കോതമംഗലം :വയനാട്ടിൽ മതേതരത്തിന്റെ ദേശിയ നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് നിന്ദ്യമായി തല്ലി തകർത്ത SFI ഗുണ്ടകളുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കോതമംഗലം കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ബഫർസോൺ വിശയത്തിൽ സുപ്രിം കോടതി ഉത്തരവ് മറികടക്കുന്നതിന് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് ജനപക്ഷ നടപടികൾ സ്വീകരിക്കുന്നതിന് പകരം സ്വന്തം വീഴ്ചകളിൽ നിന്നും ഒളിച്ചോടുന്നതിന് വേണ്ടിയാണ് CPM നിർദ്ദേശത്തെ തുടർന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലി തകർക്കുകയും 150 ഓളം വരുന്ന SFI ഗുണ്ടകൾ ചേർന്ന് ഓഫീസുലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ മൃഗീയമായി മർദ്ദിക്കുകയും ചെയ്തിട്ടുള്ളതത്.ഈ നടപടിയിൽ പ്രതിഷേധിച്ച് കോതമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തെ തുടർന്ന് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു.
പ്രകടനത്തിന് ശേഷം നടന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് MS എൽദോസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എബി എബ്രഹാം, AG ജോർജ്, Ad അബു മൊയ്ദീൻ, PAM ബഷീർ, PA ബാദുഷ, അലി പടിഞ്ഞാറേച്ചാലിൽ, ജോബി ജേക്കബ്, PP ജോഷി, ബാബു ഏലിയാസ്, ഷമീർ പന ക്കൽ ജോർജ് വെട്ടിക്കുഴ, അനൂപ് ഇട്ടൻ,ജോർജ് വർഗീസ്, പരീത് പട്ടമ്മാവു ടി, MV റെജി, പിഎം നവാസ്, പി ടി ഷിബി,ശശി കുഞ്ഞുമോൻ, VM സത്താർ തുടങ്ങിയവർ പ്രസംഗിച്ചു.