കോതമംഗലം : പൈങ്ങോട്ടൂരിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൊട്ടുപുഴ കുമാരമംഗലം ഏഴല്ലൂർപ്ലാന്റേഷൻ ഭാഗത്ത് നിന്നും തൊടുപുഴ മണക്കാട് വാടകയ്ക്ക് താമസിക്കുന്ന ചങ്ങനാപറമ്പിൽ വീട്ടിൽ വിഷ്ണു (27), ഏഴല്ലൂർപ്ലാന്റേഷൻ കുന്നേൽ വീട്ടിൽ അരവിന്ദ് (26) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പൈങ്ങോട്ടുരുള്ള ബാർ ഹോട്ടലിലെ ജീവനക്കാരനായ ബിജു.സി.മാത്യുവിനെ ദേഹോപദ്രവം ഏൽപ്പിച്ചതിനു ശേഷം കണ്ണിൽ കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു ഇവർ. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
വിഷ്ണുവിനെതിരെ ആലുവാ, തൊടുപുഴ എന്നീ പോലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളുണ്ട്. തൊടുപുഴ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ളയാളുമാണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ നോബിൾ മാത്യു, എസ്.ഐ മാരായ ജിയോ മാത്യു, വി.സി.ജോൺ, എ.എസ്.ഐ ഷാൻവി അഗസ്റ്റിൻ, എസ്.സി.പി.ഒ മാരായ റഷീദ്, അജീഷ്കുട്ടപ്പൻ, സി.പി.ഒ മാരായ പ്രയേഷ്, റോബിൻ എന്നിവരാണ്. ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.