കോതമംഗലം: പെരിയാർവാലി കനാലിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കവളങ്ങാട് ഈന്നുകൽ ഉപ്പുകുളം മല്ലപ്പിളളി സുധിഷ് ലിപ ദമ്പതികളുടെ മകൻ അഭിജിത്ത് (19) മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് കുട്ട്കാരോടൊപ്പം ഭൂതത്താൻകെട്ടിന് സമീപം ചെമ്മീൻ കുത്തിൽ പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയത്. ചുഴിയിൽപ്പെട്ട അഭിജിത്തിനെ രക്ഷിക്കാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കൂടയുള്ളവരുടെ ബഹളം കേട്ട് എത്തിയ നാട്ടുകാർ അഭിജിത്തിനെ മുങ്ങിയെടുക്കുകയായിരുന്നു. ഉടൻതന്നെ സുഹൃത്തുക്കൾ ചേർന്ന് അഭിജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ അക്ഷയ്.