കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ മലയോര ഹൈവേയുടെ ആദ്യ റീച്ചിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് അവലോകന യോഗം ചേർന്നു.കിഫ്ബിയിൽ നിന്നും ആദ്യ റീച്ച് ആയിട്ടുള്ള കോട്ടപ്പടി – ചേറങ്ങനാൽ മുതൽ ഊഞ്ഞാപ്പാറ – കാഞ്ഞിരംകുന്ന് വരെയുള്ള 13.7 കിലോമീറ്റർ ദൂരത്തിനായി കിഫ്ബിയിൽ നിന്നും 65.67 കോടി രൂപയുടെ സാമ്പത്തിക അനുമതി ആണ് ലഭിച്ചിട്ടുള്ളത്.
കിഫ്ബി സ്റ്റാൻഡേർഡ് അനുസരിച്ച് റോഡിന്റെ വികസന പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് ജനങ്ങളുടെ കൂടി സഹകരണം അഭ്യർത്ഥിക്കുന്നതിനായിട്ടാണ് ആദ്യഘട്ടമായി യോഗം ചേർന്നത്. യോഗത്തിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു,കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അനു വിജയനാഥ്,ജോമി തെക്കേക്കര,ലിസി ജോസഫ്,ആശ അജിൻ,മലയോര ഹൈവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എ റ്റി പൗലോസ്,പി സി ജോർജ്ജ്,കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ മിനി മാത്യു,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ലക്ഷ്മി എസ് ദേവി,അസിസ്റ്റന്റ് എൻജിനീയർ മുഹസീന എം എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ റോഡ് കടന്നുപോകുന്ന മേഖലകളുമായി ബന്ധപ്പെട്ട് കൊണ്ട് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള യോഗങ്ങളും ഉടൻ ചേരുന്നതിന് തീരുമാനിച്ചു.