Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി സി എച്ച് സി യിൽ 1.79 കോടി രൂപ മുടക്കി പുതിയ ഐസലേഷൻ സെന്റർ നിർമ്മിക്കും: ആന്റണി ജോൺ എം എൽ എ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി സി എച്ച് സി യിൽ ഒരു കോടി എഴുപത്തി ഒൻപത് ലക്ഷം രൂപ മുടക്കി പുതിയ ഐസൊലേഷൻ സെന്റർ നിർമ്മിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള ഐസൊലേഷൻ സെന്റർ ആണ് വാരപ്പെട്ടിയിൽ ഒരുക്കുന്നത്.കോവിഡ് 19 ന്റെ സാഹചര്യത്തിൽ ഐസൊലേഷൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഐസൊലേഷൻ സെന്റർ ഒരുക്കുന്നത്. കോവിഡ് മഹാമാരിക്കൊപ്പം തന്നെ മറ്റ് പകർച്ച വ്യാധികളും മൂലം ഐസൊലേഷൻ ആവശ്യമായി വരുന്നവർക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതിനായി പുതിയ കെട്ടിടം നിർമ്മിക്കും. ഇതിന്റെ ഭാഗമായി ഐസൊലേഷൻ ആവശ്യമായി വരുന്ന രോഗികൾക്ക് മറ്റ് രോഗികളുമായി സമ്പർക്കം വരാതെ ചികിത്സാ സൗകര്യമൊരുക്കും.

ഐ സി യു ബെഡ് സൗകര്യമടക്കമുള്ള ഐസൊലേഷൻ വാർഡ് ഉൾപ്പെടുന്ന പുതിയ ബ്ലോക്കാണ് നിർമ്മിക്കുന്നത്. ഡോക്ടേഴ്സ് റൂം,നഴ്സസ് റൂം,എമർജൻസി പ്രൊസീജർ റൂം,മെഡിക്കൽ ഗ്യാസ് സ്റ്റോറേജ് ആന്റ് കൺട്രോൾ,ഓവർ ഹെഡ് വാട്ടർ ടാങ്ക്,ഡീസൽ ജനറേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഇതിന്റെ ഭാഗമായി ഒരുക്കും.പുതുതായി നിർമ്മിക്കുന്ന ഐസൊലേഷൻ ബ്ലോക്കിൽ ചികിത്സ സൗകര്യത്തിനായി പ്രത്യേക ഉപകരണ സംവിധാനങ്ങളും ഇതോടൊപ്പം തയ്യാറാക്കും.നിർമ്മാണവുമായി ബന്ധപ്പെട്ട തുടർ നടപടികൾ  വേഗത്തിലാക്കുമെന്നും ആന്റണി ജോൺ എം എൽ എ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

CHUTTUVATTOM

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്കൂടി ഭൂമിയ്ക്ക് ഉടമകളായി മാറുന്നു.കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്ക് നാളെ (3/3/26) പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ...

CHUTTUVATTOM

കോതമംഗലം :കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റിയും വലിയപാറ ലാൽജി പബ്ലിക് ലൈബ്രറിയും സംയുക്തമായി റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് തല സമാപന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എംഎല്‍എ ഫണ്ടും,കിഫ്ബി ഫണ്ടും ഉള്‍പ്പെടെ 15 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ മാര്‍ച്ച് 2ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് നാടിന് സമര്‍പ്പിക്കുമെന്ന്...

CHUTTUVATTOM

കോതമംഗലം :വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ 2025–26 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി പൊതുസ്ഥലങ്ങളിൽ മാലിന്യ ബിന്നുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തനങ്ങൾക്ക് വാരപ്പെട്ടി കവലയിൽ മാലിന്യ ബിന്ന് സ്ഥാപിച്ചുകൊണ്ട് തുടക്കമിട്ടു . ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാര്‍ രാജപാത പുനര്‍ നിര്‍മ്മാണം കോടതി നിര്‍ദ്ദേശങ്ങള്‍ കൂടി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു....

CHUTTUVATTOM

കോതമംഗലം : കുട്ടമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം ഓൺലൈൻ മുഖേന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. 1987...

CHUTTUVATTOM

കോതമംഗലം: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെയും, നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ നടന്നു വരുന്ന ഹെല്‍ത്തി കേരള ക്യാമ്പയിന്റെ കോതമംഗലം നിയോജക മണ്ഡലതല ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു....

error: Content is protected !!