പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കുടിവെള്ള ക്ഷാമം നേരിടുന്ന അടിവാട് തെക്കേ കവല വെട്ടിത്തറ പ്രദേശത്ത് പൊതു കിണർ സ്ഥാപിക്കുന്നതിനായി രണ്ട്സെൻ്റ് സ്ഥലം പഞ്ചായത്തിന് സൗജന്യമായി നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസിൻ്റെ ശ്രമഫലമായി അടിവാട് കല്ലറക്കക്കുടിയിൽ കെ എ മൈതീൻ എന്ന വ്യക്തിയാണ് സ്ഥലം വിട്ട് നൽകിയത്.
പ്രദേശത്ത് പൊതുകിണർ സ്ഥാപിച്ച് പുതിയ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കുക എന്നണ് ഉദ്ദേശിക്കുന്നതെന്നും കിണർ നിർമ്മാണം 2021- 2022 വാർഷിക പദ്ധതിയിൽ തന്നെ പൂർത്തീകരിക്കുമെന്നും വൈസ് പ്രസിഡൻ്റ ഒ ഇ അബ്ബാസ് പറഞ്ഞു.