Connect with us

Hi, what are you looking for?

EDITORS CHOICE

ദ്രോണാചാര്യ അവാർഡ് തിളക്കത്തിൽ ഔസെഫ് മാസ്റ്റർ; അത്‌ലറ്റിക്സ് പരിശീലകന്‍ ടി പി ഔസേഫ്ന് ദ്രോണാചാര്യ.

കൊച്ചി : ദ്രോണാചാര്യ അവാർഡിന്റെ തിളക്കത്തിലാണ് ഔസെഫ് മാസ്റ്റർ.നീണ്ട 43 വര്‍ഷത്തെ പരിശീലന മികവിനുള്ള അംഗീകാരമായി ദ്രോണാചാര്യ അവാര്‍ഡ് പെരുമ്പാവൂർ സ്വദേശി ടി. പി ഔസെഫ് എന്ന കായികപരിശീലകനെ തേടിയെത്തുമ്പോള്‍ അത്‌ വൈകി വന്ന അംഗീകാരം കൂടിയാണ്. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ തേക്കമാലില്‍ ഔസേഫ് മാസ്റ്റര്‍ക്ക് ഇത് നിറഞ്ഞ അഭിമാന നിമിഷം.16 വർഷത്തെ എയർ ഫോഴ്‌സ് ഔദ്യോഗിക ജീവിതത്തിനിടയിൽ 13 വർഷം ലോങ്ങ്‌ ജംപിലും,5 വർഷം ട്രിപ്പിൾ ജമ്പിലും ചാമ്പ്യൻ.“അംഗീകാരം വൈകിപോയതിൽ പരിഭവമില്ല. എല്ലാ രംഗത്തും സംഭവിക്കുന്നതാണിത്. മുകളിലേക്ക് മാത്രമല്ല, ഇടയ്ക്ക് താഴേയ്ക്ക് നോക്കാനും സാധിക്കണം. പാവപ്പെട്ടവരുടെ ജീവിതങ്ങളിലേക്കും നമ്മള്‍ കടന്നുചെല്ലണം” – ബോബി അലോഷ്യസ് അടക്കമുള്ള നിരവധി അന്തര്‍ദേശിയ താരങ്ങളേയും 25 ഓളം പരിശീലകരേയും വാര്‍ത്തെടുത്ത കായിക പരിശീലകന്റെ വാക്കുകള്‍ക്ക് ദാര്‍ശനിക ഭാവം.


15 വര്‍ഷത്തെ അത്‌ലറ്റിക് ചരിത്രവും 43 വര്‍ഷത്തെ പരിശീലക ചരിത്രവും ഈ 75കാരനുണ്ട്. കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂള്‍, കോതമംഗലം എം.എ. കോളേജ് എന്നിവിടങ്ങളില്‍ നിന്നും ഹൈസ്‌കൂള്‍, പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഔസേപ്പ് മാസ്റ്റര്‍ 1964ല്‍ എയര്‍ഫേഴ്സില്‍ റഡാര്‍ മെക്കാനിക്കായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എയര്‍ഫോഴ്സില്‍ തുടര്‍ച്ചയായ 13 വര്‍ഷം ലോങ്ങ് ജംപിലും അഞ്ചുവര്‍ഷം ട്രിപ്പിള്‍ ജംബിലും ചാമ്പ്യനായി. ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്ട്സില്‍ അത്‌ലറ്റിക്സില്‍ ഡിപ്ലോമയും നേടി 1981ല്‍ എയര്‍ഫോഴ്സില്‍ നിന്നും വിരമിച്ചു. അതേവര്‍ഷം തന്നെ കേരള സ്‌പോര്‍ട്ട്സ് കൗണ്‍സിലിന്റെ കീഴില്‍ തിരുവനന്തപുരം ജി.വി. രാജ സ്‌കൂളില്‍ കോച്ചായി നിയമിതനായി. ട്രിപ്പിള്‍ ജംപില്‍ എസ്. എസ്. മുരളി എന്ന അന്തര്‍ദേശീയ താരത്തിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കുന്നത് ജി.വി.രാജയില്‍ ചിലവഴിച്ച മൂന്നുവര്‍ഷങ്ങളില്‍ തന്നെ.

തൃശ്ശൂര്‍ വിമല കോളേജില്‍ 1986ല്‍ കോച്ചായി പ്രവേശിച്ചതിനെ തുടര്‍ന്നുള്ള ഏഴുവര്‍ഷങ്ങളില്‍ ബോബി അലോഷ്യസ്, ലേഖ തോമസ്, അഞ്ജു ബോബി ജോർജ് , ജിനു ഫിലിപ്പ് അടക്കമുള്ള അന്തര്‍ദേശീയ താരങ്ങളുടെ വളര്‍ച്ചക്ക് സാക്ഷിയായി. 1992 മുതല്‍ രണ്ടുവര്‍ഷം പാല അല്‍ഫോണ്‍സ കോളേജിലും 94 മുതല്‍ 98 വരെ ഇന്ത്യന്‍ ടീമിന്റെ അത്‌ലറ്റിക് കോച്ചായും പ്രവര്‍ത്തിച്ചു. സ്‌പോര്‍ട്ട്സ് കൗണ്‍സിലിന്റെ പരിശീലക സ്ഥാനത്തുനിന്നും 2001ല്‍ വിരമിച്ച ശേഷം കോതമംഗലം മാര്‍ ബേസില്‍ സ്കൂൾലും തുടര്‍ന്ന് 16 വര്‍ഷം കോതമംഗലം എം.എ. കോളേജിന്റെ പരിശീലന കളരിയിൽ പരിശീലകന്റെ വേഷമണിഞ്ഞു.


2019ല്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെത്തിയ ഔസേഫ് മാസ്റ്റര്‍ സച്ചുജോര്‍ജ്ജ്, മുഹമ്മദ് അനസ്, മീര ഷിബു, സാന്‍ട്ര ബേബി, സെബാസ്റ്റിയന്‍ ഷിബു എന്നി രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് ലോങ്ങ് ജംപിലും ട്രിപ്പിള്‍ ജംപിലും തീവ്രപരിശീലനം നല്‍കി വരികയാണ്. ഫ്രാന്‍സില്‍ നടക്കുന്ന 2024ലെ ഒളിമ്പിക്സിലേക്ക് ഇവരെ സജ്ജരാക്കുകയാണ് ലക്ഷ്യം.
” അമിതമായ രാഷ്ട്രീയ വല്‍ക്കരണമാണ് ഇന്ത്യന്‍ കായികരംഗത്തിന് വിനയായി മാറുന്നത്. കായികതാരങ്ങളേക്കാളും പരിശീലകരേക്കാളും സംഘടനകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പ്രാധാന്യം ലഭിക്കുന്ന അവസ്ഥ മാറിയെ തീരു” പരിശീലന രംഗത്ത് വിട്ടുവീഴ്ച കാണിക്കാത്ത 75 കാരന്റെ വാക്കുകളുടെ മൂര്‍ച്ചക്ക് കുറവില്ല. ഗ്രേസിയാണ് ഭാര്യ. ബോബി ജോസ്, ടീന ജോസ്, ടെസി ജോസ് എന്നിവര്‍ മക്കളാണ്

You May Also Like

CHUTTUVATTOM

മുന്നൂറോളം അപേക്ഷകൾ; നൂറിലേറെ പരാതികൾക്ക് ഉടൻ പരിഹാരം; കോതമംഗലം മണ്ഡലത്തിൽ ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി   കോതമംഗലം:സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിൽ ആദ്യമായി ജനസമ്പർക്ക പരിപാടിക്ക് തുടക്കമിട്ട് കോതമംഗലം. ജനങ്ങളുടെ പരാതികൾക്ക് അതിവേഗ പരിഹാരം...

NEWS

മൂവാറ്റുപുഴ:  ഒ.എൻ.വി കുറുപ്പ് സർഗ്ഗജ്യോതി പുരസ്കാരം 2026 പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപികയും എഴുത്തുകാരിയുമായി ഡോ. സൗമ്യ ശ്രീകാന്തിന്.  സാവേരി ബുക്സ് പുറത്തിറക്കിയ കാവ്യദളങ്ങൾ എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം.തൃശൂർ...

CHUTTUVATTOM

    കോതമംഗലം: ഇടമലയാർ സർക്കാർ യു.പി. സ്കൂളിലെ കുട്ടികൾക്കായി മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി മഞ്ചാടി ശ്രദ്ധേയമായി. പെരുമ്പാവൂർ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി...

NEWS

  കോതമംഗലം: പുത്തൻകുരിശ് കൊല്ലറയ്ക്കൽ സജി ജേക്കബ് (53) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്‌ച രാവിലെ 10.30ന് അംബികാപുരം സെൻ്റ് മേരീസ് പള്ളിയിൽ. പരേതൻ ഊന്നുകൽ ഹൈറേഞ്ച് പബ്ലിക് സ്കൂൾ ഡ്രൈവർ ആയിരുന്നു. ഭാര്യ...

NEWS

  കോതമംഗലം:റിട്ട. പോസ്റ്റൽ അസിസ്റ്റന്റ് ഇരമല്ലൂർ കിഴക്കേടത്ത് ഇല്ലം എ.എസ്. വാസുദേവൻ ഇളയത് (86) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: പരേതയായ അമ്മിണി. മക്കൾ: കെ.വി. മനോജ് കുമാർ,കെ.വി. അനിൽ കുമാർ ( സെയ്ൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്നശോഭന പബ്ലിക് സ്കൂൾ രജതജൂബിലി നിറവിൽ.മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും മൂല്യാധിഷ്ഠിതമായ ആദർശങ്ങളും സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോൺ മാതേക്കൽ...

NEWS

തിരുവനന്തപുരം:  സംസ്ഥാനത്തെ 2027 ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് ഒന്നിനാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുന്നത്. ഏപ്രിൽ 5 മുതൽ മൂല്യ നിർണയം തുടങ്ങും. മെയ് മാസം...

CHUTTUVATTOM

  കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മേരി ക്യൂറി അനുസ്മരണ പ്രഭാഷണം നടത്തി. തൃക്കാക്കര ഭാരത മാതാ കോളേജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. അനു കെ ജോണ്‍...

ACCIDENT

വാഴക്കുളം: സഹോദരനൊപ്പം യാത്ര ചെയ്യവേ സ്കൂട്ടറിൽ നിന്ന്  തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു.ആവോലി പൊരിയംകുന്നേൽ ഷാജി ജോസഫിൻ്റെ മകൾ അക്സ മരിയ (25) യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴോടെ...

CHUTTUVATTOM

  കോതമംഗലം: മാര്‍ ബസേലിയോസ് ദന്തല്‍ കോളേജ് സഹസ്ര വുമണ്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ കിംസ് ഹെല്‍ത്ത് ട്രിവാന്‍ഡ്രം, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ ചേര്‍ന്ന് മൂന്നാംഘട്ട സൗജന്യ എച്ച്പിവി വാക്സിനേഷന്‍ നടത്തി....

CHUTTUVATTOM

  കോതമംഗലം: ഷിബു തെക്കുംപുറം എംഎല്‍എ പ്രഖ്യാപിച്ച 30 ഇന 100 ദിന കര്‍മ്മപരിപാടിയുടെ പുരോഗതി റിപ്പോര്‍ട്ട് പുറത്തുവിട്ടു. പ്രഖ്യാപിച്ച പദ്ധതികളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും മറ്റുചിലത് നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലേക്ക്...

CHUTTUVATTOM

  കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പാനിപ്ര ഗവ. യുപി സ്‌കൂളില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജോയി...

error: Content is protected !!