കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളർത്തു മൃഗങ്ങളെ അഞ്ജാത ജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ പുലിയോ മറ്റ് ജീവികളാണെന്നുള്ള സംശയം ബലപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തുകയും അതോടൊപ്പം തന്നെ രാത്രികാലങ്ങളിൽ പ്രത്യേക സ്ക്വാഡിൻ്റെ പെട്രോളിങ്ങ് ശക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മൂന്നോളം വീടുകളിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊന്നിരുന്നു. വ്യക്തമായ സൂചന ലഭിക്കാത്ത സാഹചര്യത്തിൽ അഞ്ജാത ജീവിയെ കണ്ടെത്തുന്നതിനു വേണ്ടി വനം വകുപ്പിൻ്റെ നേതൃത്വത്തിൽ കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി. ആൻ്റണി ജോൺ MLA,പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി,വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.