കോതമംഗലം: ഇടമലയാർ ഡാമിന് അടുത്തുള്ള വൈശാലി ഗുഹക്ക് സമീപം ഇന്ന് പുലർച്ചെ മണ്ണിടിച്ചിൽ. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. താളുംകണ്ടം, പൊങ്ങിൻചുവട് എന്നീ ആദിവാസി കോളനികളിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. ഏകദേശം 300 അടി ഉയരത്തിൽ നിന്ന് കല്ലും മണ്ണും താഴേക്ക് പതിച്ചിട്ടുണ്ട്. കുട്ടമ്പുഴ ഗ്രാമ പഞ്ചയത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഈ സി റോയ്, മെമ്പർമാരായ എൽദോസ് ബേബി, സനൂപ് കെ.എസ് എന്നിവർ സ്ഥലം സന്ദർശിച്ചു.