പെരുമ്പാവൂർ : പ്രാദേശികമായി നിർമ്മിച്ച പ്ലൈവുഡിൽ ബ്രാൻറഡ് കമ്പനിയുടെ സീലും ലോഗോയും പതിച്ച് വിൽപ്പന നടത്തിയ ആൾ പോലിസ് പിടിയിൽ. മാറമ്പിള്ളി കൈപ്പുരിക്കരയിൽ പേരിച്ചിറ വീട്ടിൽ ഷെറിൻ (39) നെയാണ് ചെങ്ങമനാട് പോലിസ് പിടികൂടിയത്. ഇയാൾ പെരുമ്പാവൂർ ചെറുവേലിക്കുന്ന് ഭാഗത്ത് ഒരു പ്ലൈവുഡ് കമ്പനി പാട്ടത്തിനെടുത്ത് നടത്തി വരികയാണ്. ഇവിടെ നിർമിക്കുന്ന പ്ലൈവുഡിൽ പ്രസ്റ്റീജ് എന്ന കമ്പനിയുടെ സീലും ലോഗോയും വ്യാജമായി നിർമ്മിച്ച് പതിച്ചാണ് വിൽപന നടത്തിയത്.
സബ് ഇൻസ്പെക്ടർ പി.ജെ കുര്യാക്കോസ്, എ.എസ്.ഐ രാജേഷ് കുമാർ സി.പി.ഒ ലിൻസൻ പൗലോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.