കോതമംഗലം : പല്ലാരിമംഗലത്ത് രാത്രി റോഡിൽ പെരുമ്പാമ്പിനെ കണ്ടതോടെ നാട്ടുകാർ ഭീതിയിലായി. ഇന്നലെ അർദ്ധരാത്രി ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്ന കുടുബം സഞ്ചരിച്ചിരുന്ന വാഹനത്തിന് കുറുകെയാണ് കൂറ്റൻ പൊരുമ്പാമ്പ് കടന്ന് പോയത്. അടിവാട് – ഊന്നുകൽ റോഡിൽ പഞ്ചായത്തു കവലക്ക് സമീപമുള്ള പെട്രോൾ പമ്പിന് സമീപം വാഹനം എത്തിയപോൾ എന്തോ തടി കഷണം റോഡിനെ കുറുകെ കിടക്കുന്നതായാ കണ്ടു. വാഹനം നിർത്തി സൂക്ഷിച്ചു നോക്കിയ പോഴാണ് കൂറ്റൻ പൊരുമ്പാണന്ന് മനസിലായത്.
വാഹനത്തിന്റെ ശബ്ദംദം കേട്ടതിനെ തുടർന്ന് പാമ്പ് അടുത്ത റബ്ബർ തോട്ടത്തിലേക്ക് ഇഴഞ്ഞു പോവുകയായിരുന്നു. രാവിലെ വിവരം അറിഞ്ഞ് നാട്ടുകാർ പ്രാഥമിക തിരച്ചിലുകൾ നടത്തി എങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ഇതാണ് പ്രദേശവാസികളെ ഭീതിയിലാക്കിയത്.